കുറ്റികള്‍ പറത്തി തീതുപ്പി ശ്രീശാന്ത്. കൂടാതെ തകര്‍പ്പന്‍ ഫീല്‍ഡിങ്ങും

ലെജന്‍റസ് ലീഗ് ക്രിക്കറ്റില്‍ ബില്‍വാര കിംഗ്സിനെതിരെ ഗുജറാത്ത് ജയന്‍റസ് 195 റണ്‍സാണ് വിജയലക്ഷ്യം ഉയര്‍ത്തിയത്. ദില്‍ഷന്‍ (36) യശ്പാല്‍ സിങ്ങ് (43) കെവിന്‍ ഒബ്രയന്‍ (45) എന്നിവരുടെ പ്രകടനമാണ് ഗുജറാത്തിനെ കൂറ്റന്‍ സകോറിലെത്തിച്ചത്.

എല്ലാവരും കണക്കിന് അടി വാങ്ങിയപ്പോള്‍ മലയാളി താരം ശ്രീശാന്ത് വേറിട്ടു നിന്നു. തന്‍റെ 4 ഓവര്‍ ക്വാട്ടയില്‍ 28 റണ്‍സ് വഴങ്ങി 2 വിക്കറ്റാണ് താരം നേടിയത്. ദില്‍ഷന്‍റെയും സ്റ്റുവര്‍ട്ട് ബിന്നിയുടേയും വിക്കറ്റാണ് ശ്രീശാന്ത് വീഴ്ത്തിയത്. രണ്ട് വിക്കറ്റും ബൗള്‍ഡായിരുന്നു. കൂടാതെ ഒരു റണ്ണൗട്ടും ശ്രീശാന്ത് നടത്തി.

അവസാന ഓവര്‍ എറിഞ്ഞ താരം 9 റണ്‍സ് മാത്രമാണ് വഴങ്ങിയത്. ടൂര്‍ണമെന്‍റില്‍ ഇതുവരെ 5 മത്സരങ്ങളില്‍ നിന്നും 6 വിക്കറ്റാണ ശ്രീ വീഴ്ത്തിയത്.