രഞ്ജി ട്രോഫി സാധ്യത ടീമിനെ പ്രഖ്യാപിച്ച് കേരളം :ശ്രീശാന്തും ടീമിൽ

വരുന്ന രഞ്ജി ട്രോഫി ക്രിക്കറ്റിനുള്ള  കേരളത്തിന്‍റെ സാധ്യതാ  ടീമിനെ പ്രഖ്യാപിച്ചു.  ഈമാസം 30 മുതൽ ഫെബ്രുവരി എട്ട് വരെ വയനാട്ടിലെ കൃഷ്ണഗിരി സ്റ്റേഡിയത്തിലാവും താരങ്ങളുടെ പരിശീലന ക്യാമ്പ് നടക്കുക.

സഞ്ജു സാംസൺ, റോബിൻ ഉത്തപ്പ, ജലജ് സക്സേന, മുഹമ്മദ് അസ്ഹറുദ്ദീൻ, വിഷ്ണു വിനോദ്, സച്ചിൻ ബേബി, എം ഡി നിധീഷ്, ബേസിൽ തമ്പി, കെ എം ആസിഫ് തുടങ്ങി 28 പേരാണ് സാധ്യതാ ടീമിലുള്ളത്. ടിനു യോഹന്നാനാണ് മുഖ്യ പരിശീലകൻ.  സഞ്ജു സാംസൺ ആണ് കേരള  ടീമിന്റെ നായകൻ .

രഞ്ജി ടീമിനായുള്ള കേരള ടീമിലെ
ഏറ്റവും വലിയ പ്രത്യേകത  മുൻ ഇന്ത്യൻ താരം എസ് .ശ്രീശാന്തിന്റെ.  സാന്നിധ്യമാണ് .മുഷ്‌താഖ്‌ അലി ട്രോഫിയിൽ കേരള ടീമിനായി കളിച്ച ശ്രീശാന്ത് 7 വർഷത്തിന് ശേഷമാണ് വിലക്കിന് ശേഷം ക്രിക്കറ്റിലേക്ക് തിരികെ വരുന്നത് .താരത്തിൽ നിന്നും മികച്ചൊരു ബൗളിംഗ് പ്രകടനമാണ് കേരള ടീം മാനേജ്‌മന്റ് പ്രതീക്ഷിക്കുന്നത് .