വീണ്ടും സൗത്താഫ്രിക്കക്ക് പുതിയ നായകന്മാർ : ക്യാപ്റ്റൻ സ്ഥാനം തെറിച്ച് ഡീകോക്ക്

317468.4

ദക്ഷിണാഫ്രിക്കയുടെ ലിമിറ്റഡ് ഓവർ & ടെസ്റ്റ്  ടീമുകളുടെ പുതിയ ക്യാപ്റ്റന്മാരെ പ്രഖ്യാപിച്ച്   സൗത്ത് ആഫ്രിക്കൻ ക്രിക്കറ്റ് ബോർഡ്‌ . ഏകദിന ,ടി:20 ടീം നായകനായി ടെംബാ ബാവുമയെയും ടെസ്റ്റ് ടീം നായകനായി ഡീല്‍ എല്‍ഗാറിനെയും തിരഞ്ഞെടുത്തതാണ്  ദക്ഷിണാഫ്രിക്കൻ ബോർഡ്‌  ഔദ്യോഗികമായി പ്രഖ്യാപിച്ചത് .

നേരത്തെ ഏകദിന, ടി20 ടീമുകളുടെ നായകനായിരുന്ന ക്വിന്‍റണ്‍ ഡീ കോക്കിന് പകരമാണ് ബാവുമ നായകനായി എത്തുന്നത്.ഈ  വർഷം നടക്കുവാൻ പോകുന്ന ടി:20  ലോകകപ്പിലും അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പിലും 2023ലെ ഏകദിന  ക്രിക്കറ്റ് ലോകകപ്പിലും ബാവുമയായിരിക്കും ദക്ഷിണാഫ്രിക്കയെ നയിക്കുകയെന്ന് ക്രിക്കറ്റ് സൗത്താഫ്രിക്ക വ്യക്തമാക്കി കഴിഞ്ഞു .

അതേസമയം ഫാഫ് ഡൂപ്ലെസി ടെസ്റ്റ് ക്യാപ്റ്റൻ  സ്ഥാനം പൂർണ്ണമായി  ഒഴിഞ്ഞതിനെത്തുടര്‍ന്ന് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ  ക്വിന്റൺ  ഡീ കോക്കിനെ ദക്ഷിണാഫ്രിക്ക  മാനേജ്‌മന്റ് നേരത്തെ  ടെസ്റ്റ് ടീമിന്‍റെ താല്‍ക്കാലിക നായകനാക്കിയിരുന്നെങ്കിലും ഡീന്‍ എല്‍ഗാറിനെ സ്ഥിരം നായകനാക്കാന്‍ ഇപ്പോൾ  തീരുമാനിക്കുകയായിരുന്നു. അടുത്ത ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് വരെ എല്‍ഗാര്‍ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ നയിക്കും.കൂടാതെ
ഡുപ്ലെസിസ് ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു .

Read Also -  "ഇന്ത്യൻ ക്രിക്കറ്റർമാർ ധനികരാണ്. വിദേശ ലീഗുകളിൽ കളിക്കേണ്ട ആവശ്യമില്ല "- ഗില്ലിയ്ക്ക് സേവാഗിന്റെ മറുപടി.

ദക്ഷിണാഫ്രിക്കന്‍  ക്രിക്കറ്റ് ടീമിനെ നയിക്കുക എന്നത് തന്‍റെ ഏറ്റവും വലിയ  സ്വപ്നമായിരുന്നുവെന്ന് ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട ബാവുമ പ്രതികരിച്ചു.തന്നെ സപ്പോർട്ട് ചെയ്യുന്ന ഏവർക്കും അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു .

Scroll to Top