പതിമൂന്നാം ഓവറിൽ അവൻ ക്രീസിൽ എത്തണം :കളി മാറുമെന്ന് ലക്ഷ്മൺ

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിനും നായകൻ വിരാട് കോഹ്ലിക്കും വരാനിരിക്കുന്ന ടി :20 ക്രിക്കറ്റ്‌ ലോകകപ്പ് വളരെ അധികം നിർണായകമാണ്. ഐപിൽ പിന്നാലെ ലോകകപ്പ് കളിക്കാനെത്തുന്ന താരങ്ങൾ പലരും മികച്ച ഫോമിലാണ് എന്നത് ഏറെ ആശ്വാസമാണെങ്കിലും ചില പ്രമുഖ താരങ്ങളുടെ മോശം ഫോമിന്റെ ആശങ്ക ഇന്ത്യൻ ക്യാമ്പിൽ കാണുവാൻ സാധിക്കും ലോകകപ്പിന് മുന്നോടിയായി ഓസ്ട്രേലിയ ഇംഗ്ലണ്ട് ടീമുകൾക്ക് എതിരെ സന്നാഹ മത്സരം കളിക്കുന്ന ഇന്ത്യൻ ടീം, പാക് ടീമിനെതിരായ ആദ്യത്തെ മത്സരത്തിന് മുന്നോടിയായി മികച്ച പ്ലേയിംഗ്‌ ഇലവനെ തിരഞ്ഞെടുക്കാനുള്ള ശ്രമത്തിലാണ്. ആദ്യ സന്നാഹ മത്സരത്തിൽ രാഹുൽ, ഇഷാൻ കിഷൻ, ഹാർദിക് പാണ്ട്യ, പന്ത് എന്നിവർ ഫോമിലേക്ക് ഉയർന്നതും ഒപ്പം ബുംറ, അശ്വിൻ എന്നിവരുടെ ഫോമും മികച്ച വാർത്തകളാണെങ്കിലും പിച്ച്, ടോസ് എന്നിവ നോക്കികയാകും അന്തിമ പ്ലേയിംഗ്‌ ഇലവനെ തിരഞ്ഞെടുക്കുക എന്ന് ഹെഡ് കോച്ച് രവി ശാസ്ത്രി പറഞ്ഞിരുന്നു.

എന്നാൽ ലോകകപ്പിന് മുന്നോടിയായി വ്യത്യസ്തമായ ഒരു നിർദ്ദേശം ഇന്ത്യൻ ടീമിന് കൈമാറുകയാണ് മുൻ ഇന്ത്യൻ താരം വി. വി. എസ്‌. ലക്ഷ്മൺ. എല്ലാ താരങ്ങളും ഫോമിലുള്ളത് അന്തിമമായി പ്ലേയിംഗ്‌ ഇലവനെ സെലക്ട് ചെയ്യുവാൻ ഇന്ത്യൻ ടീമിനെ ഏറെ ബുദ്ധിമുട്ടിക്കും എങ്കിലും ചില ബാറ്റ്‌സ്മാൻമാരുടെ റോളിൽ ശ്രദ്ധ ചെലുത്തണമെന്നാണ് ലക്ഷ്മണിന്റെ അഭിപ്രായം.ഇംഗ്ലണ്ടിന് എതിരായ ആദ്യ സന്നാഹ മത്സരത്തിൽ നാലാം നമ്പർ പൊസിഷനിൽ കളിച്ച റിഷാബ് പന്തിനെ കുറിച്ചാണ് മുൻ താരത്തിന്റെ അഭിപ്രായം

“റിഷാബ് പന്തിനെ പോലൊരു താരത്തെ ഇന്ത്യൻ ടീം എങ്ങനെ ഉപയോഗിക്കും എന്നത് പ്രധാനമാണ്. റിഷാബ് ഇന്ത്യൻ ബാറ്റിങ് നടക്കുമ്പോൾ 13-14 ഓവറിൽ ബാറ്റ് ചെയ്യുവാൻ എത്തുന്നതാണ് ഏറ്റവും ബെറ്റർ.”ഒരുവേള ഇന്ത്യൻ  ക്രിക്കറ്റ്‌ ടീമിന് 13 ഓവറിനുള്ളില്‍ രണ്ടോ മൂന്നോ വിക്കറ്റ് നഷ്ടമായാല്‍ എന്റെ അഭിപ്രായം ഉടൻ തന്നെ റിഷബ് പന്തിനെ നാലാം നമ്പറില്‍ നിങ്ങൾ കളിക്കാനായി ഇറക്കണം എന്നാണ് . കാരണം ഏതൊരു ടീമിനും എതിരെ ഗെയിം ചെയിഞ്ചറായ അസാധ്യ താരമാണവന്‍.എന്നും വമ്പൻ ഷോട്ടുകള്‍ കളിക്കാന്‍ അസാമാന്യമായ മികവുള്ള താരമാണ് റിഷാബ് പന്ത്. അത് കൊണ്ടു ഞാനാണ് ടീം മാനേജ്മെന്റ് എങ്കിൽ അത്തരം ചില സന്ദർഭങ്ങളിൽ അവനെ ഇറക്കും “ലക്ഷ്മൺ വിശദമാക്കി