ഇത് ഇന്ത്യ ഗില്ലിനോട് ചെയ്യുന്ന ക്രൂരത. മൂന്നാം ടെസ്റ്റിൽ ഗിൽ ടീമിൽ വേണമെന്ന് ശാസ്ത്രി.

shubman gill

2023ൽ ഇന്ത്യക്കായി ഏറ്റവും മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച ബാറ്ററാണ് ശുഭമാൻ ഗിൽ. എന്നാൽ ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ നിർണായകമായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിലും ശുഭ്മാൻ ഗിൽ കളിപ്പിച്ചിരുന്നില്ല. പകരം മോശം ഫോമിലുള്ള കെ‌ എല്‍ രാഹുലിനെയാണ് ഇന്ത്യ ടീമിൽ ഉൾപ്പെടുത്തിയത്. ഇതിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളും ഉയരുകയുണ്ടായി. ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ വരാനിരിക്കുന്ന ടെസ്റ്റ് മത്സരങ്ങളിൽ ശുഭമാൻ ഗിൽ സ്ഥാനമര്‍ഹിക്കുന്നുണ്ട് എന്ന അഭിപ്രായം പ്രകടിപ്പിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ കോച്ച് രവി ശാസ്ത്രി. ടൂർണമെന്റിൽ ഇതുവരെയുള്ള കേ എൽ രാഹുലിന്റെ ബാറ്റിംഗ് പ്രകടനവും, ശുഭ്മാൻ ഗില്ലിന്റെ മികച്ച ഫോമും കണക്കിലെടുത്താണ് രവിശാസ്ത്രി ഈ പ്രസ്താവന നടത്തിയിരിക്കുന്നത്.

FkGPlFpaYAADRuD

നിലവിലെ ഫോമിൽ ഗിൽ തീർച്ചയായും ടീമിൽ സ്ഥാനമാർഹിക്കുന്നു എന്ന് ശാസ്ത്രി പറയുന്നു. “മികച്ച രീതിയിലാണ് ശുഭമാൻ ഗിൽ കളിക്കുന്നത്. അയാൾ റൺസ് നേടിയാലും ഇല്ലെങ്കിലും നിലവിലെ ഫോം കണക്കിലെടുക്കുമ്പോൾ ടീമിൽ തീർച്ചയായും സ്ഥാനം അർഹിക്കുന്നുണ്ട്. സമീപകാലത്ത് ഗില്‍ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചിരുന്നു. ഒപ്പം നല്ല ആത്മവിശ്വാസവുമുണ്ട്. അങ്ങനെയുള്ള ഒരു ക്രിക്കറ്ററെ ഇന്ത്യ മാറ്റി നിർത്തരുത്. ഗില്ലിനെ ടീമിൽ നിന്ന് മാറ്റി നിർത്തിയത് സംബന്ധിച്ച് ഡ്രസ്സിങ് റൂമിലെ കളിക്കാർ പോലും സംസാരിക്കുന്നുണ്ടാകും.”- രവി ശാസ്ത്രി പറയുന്നു.

See also  "250 റൺസെങ്കിലും നേടിയാലേ ഞങ്ങൾക്ക് ജയിക്കാൻ പറ്റൂ". ബോളിംഗ് നിര ദുർബലമെന്ന് ഡുപ്ലസിസ്.
Gill Potrait

ഇതോടൊപ്പം രാഹുൽ മോശം ഫോം തുടരുന്ന സാഹചര്യത്തിൽ രാഹുലിന് ഇന്ത്യ ഒരു ഇടവേള നൽകണമെന്നും രവി ശാസ്ത്രി ആവശ്യപ്പെടുകയുണ്ടായി. “ഇത്തരം സാഹചര്യങ്ങളിൽ കളിക്കാർക്ക് ഇടവേള നൽകുന്നത് ഉത്തമമായി മാറും. അവർക്ക് തങ്ങളുടെ തെറ്റുകൾ കണ്ടെത്തി ശക്തമായി ടീമിലേക്ക് തിരിച്ചെത്താൻ ഇതൊരു പ്രചോദനമാകും. ഞാൻ കോച്ച് ആയിരുന്ന സമയത്ത് പൂജാരയ്ക്ക് ഇങ്ങനെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ നിന്നും ഇടവേള നൽകിയിരുന്നു. തിരികെ ഒരു തകർപ്പൻ സെഞ്ചുറിയുമായാണ് പൂജാര ടീമിലെത്തിയത്.”- രവിശാസ്ത്രി പറയുന്നു.

ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ആദ്യ രണ്ടു മത്സരങ്ങളിലും മോശം പ്രകടനമായിരുന്നു കെഎൽ രാഹുൽ കാഴ്ചവച്ചത്. പരമ്പരയിൽ ഇതുവരെ 3 ഇന്നിംഗ്സുകൾ കളിച്ച രാഹുൽ കേവലം 38 റൺസ് മാത്രമാണ് നേടിയത്. ഇതിന്റെ സാഹചര്യത്തിലായിരുന്നു രാഹുലിനെതിരെ വലിയ രീതിയിൽ വിമർശനങ്ങൾ പൊട്ടിപ്പുറപ്പെട്ടത്.

Scroll to Top