തുടക്കത്തിലേ പുറത്തായി രോഹിത് , അർദ്ധ സെഞ്ചുറിയുമായി ഗിൽ :അഞ്ചാം ദിനം ഇന്ത്യ പൊരുതുന്നു

315450.4

ബ്രിസ്‌ബേൻ ക്രിക്കറ്റ്  ടെസ്റ്റില്‍ ഓസ്‌ട്രേലിയയുടെ  328 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് ഓപ്പണര്‍ രോഹിത് ശര്‍മ്മയെ നഷ്‌ടം. അതേസമയം മറ്റൊരു  ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്‍  കരിയറിലെ രണ്ടാം അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. അഞ്ചാംദിനം ആദ്യ  സെക്ഷൻ  കളി അവസാനിച്ച്   ലഞ്ചിന് പിരിയുമ്പോൾ   ഒരു  വിക്കറ്റ് നഷ്ടത്തിൽ  83  റണ്‍സെന്ന നിലയിലാണ് ഇന്ത്യ. ഗില്ലും (64*) പൂജാരയുമാണ്(8*) ക്രീസില്‍. ഇന്ത്യക്ക് ജയിക്കാന്‍  ഇനിയും  245 റണ്‍സ് കൂടി വേണം. 

ആശാവഹമായ  ഒരു തുടക്കമല്ല ഇന്ത്യക്ക്  ബ്രിസ്‌ബേനില്‍ അവസാന ദിനം ലഭിച്ചത്. തലേന്നത്തെ സ്‌കോറിനോട് മൂന്ന് റണ്‍സ് മാത്രം ചേര്‍ത്ത് നില്‍ക്കേ രോഹിത്തിനെ പാറ്റ് കമ്മിന്‍സ് വിക്കറ്റിന് പിന്നില്‍ ടിം പെയ്‌ന്‍റെ കരങ്ങളിലെത്തിച്ചു.  ഏഴ് റൺസ് മാത്രമേ രോഹിത്തിന്റെ അക്കൗണ്ടിൽ ഉണ്ടായിരുന്നുള്ളു . തുടക്കത്തിലേ വിക്കറ്റ് നഷ്ടമായത് ഇന്ത്യൻ ക്യാമ്പിനെ ആശങ്കയിലാഴ്ത്തി.
എന്നാൽ  ഇതിന് ശേഷം  രണ്ടാം വിക്കറ്റിൽ ക്രീസിലൊന്നിച്ച ഗില്‍-പൂജാര സഖ്യം ഏറെ  കരുതലോടെ മുന്നേറുകയാണ്.

രണ്ടാം ഇന്നിംഗ്‌സില്‍ 328 റൺസെന്ന പടുകൂറ്റൻ  വിജയലക്ഷ്യമാണ്  ഓസ്ട്രേലിയ മുൻപോട്ട് വെച്ചത് .
അവസാന ദിനമായ ഇന്ന് മഴ പെയ്യാന്‍ സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥ പ്രവചനം. അതുകൊണ്ടുതന്നെ മത്സരം ജയിക്കുകയെന്നത് ഇരു ടീമിനും ബുദ്ധിമുട്ടായേക്കും. നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ ഓരോ മത്സരങ്ങള്‍ ജയിച്ച് 1-1  സമനില പാലിക്കുകയാണ് ഇരു ടീമുകളും. 

See also  കൊൽക്കത്തയുടെ പരാജയം, ബോൾ നിർമാതാക്കൾക്കെതിരെ ഗംഭീർ രംഗത്ത്.
Scroll to Top