ഇത്തവണ ഐപിഎല്ലിൽ ശ്രേയസ് അയ്യർ ഇല്ല : പക്ഷേ പ്രതിഫല തീരുമാനത്തിൽ ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച് ഡൽഹി ക്യാപിറ്റൽസ്

ഐപിൽ പതിനാലാം സീസൺ മത്സരങ്ങൾ ആരംഭിക്കുവാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ടീമുകൾ എല്ലാം  ഇത്തവണ ശക്തമായ തയ്യാറെടുപ്പിലാണ് .എന്നാൽ ഇത്തവണ  ഐപിഎല്ലിന് മുൻപായി ഏറ്റവും വലിയ തിരിച്ചടി ലഭിച്ച ടീമാണ് ഡൽഹി ക്യാപിറ്റൽസ് .ടീമിന്റെ നായകൻ ശ്രേയസ് അയ്യർ പരിക്കേറ്റതോടെ  വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷാബ് പന്തിനെ ഡൽഹി പുതിയ നായകനായി അവതരിപ്പിച്ചു .
ശ്രേയസ് അയ്യര്‍ക്ക് പരിക്കിനെ തുടര്‍ന്ന് ഐപിഎല്‍  ഈ സീസണ്‍ പൂർണ്ണമായി നഷ്ടമാകും .ഈ ഐപിഎല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനാണ് റിഷാബ് പന്ത് .

എന്നാൽ ശ്രേയസ് അയ്യര്‍ക്ക് പരിക്കിനെ തുടർന്ന് സീസണിലെ മത്സരങ്ങൾ എല്ലാം  നഷ്ടപ്പെടുന്നതിന് പിന്നാലെ ക്രിക്കറ്റ്  ആരാധകര്‍ക്ക്  എല്ലാം ഒരു വലിയ  സംശയമുണ്ടായിരുന്നു. അദ്ദേഹത്തിന് സീസണിലെ മുഴുവന്‍ ശമ്പളവും ലഭിക്കുമൊ  എന്നായിരുന്നു പലരുടെയും സോഷ്യൽ മീഡിയയിലെ  ചൂടേറിയ ചർച്ചാവിഷയം .ഇക്കാര്യത്തിൽ ഇപ്പോൾ അന്തിമ തീരുമാനം പ്രഖ്യാപിക്കുകയാണ് ഡൽഹി ടീം മാനേജ്‌മന്റ് .

ഒരു സീസണില്‍ ഏഴ് കോടി രൂപയാണ് അയ്യര്‍ക്ക്  ശമ്പള ഇനത്തിൽ ലഭിക്കുക .
താരവും ഡൽഹി ഫ്രാഞ്ചൈസി ക്ലബ്മായുള്ള കരാർ അപ്രകാരമാണ് .
അയ്യര്‍ക്കുള്ള മുഴുവന്‍ ശമ്പളവും നല്‍കുമെന്നാണ് ഫ്രാഞ്ചൈസി ഉടമകള്‍  ഇപ്പോൾ വ്യക്തമാക്കുന്നത്. താരത്തിന്റെ  ഇന്‍ഷുറന്‍സ് വഴിയാണ് ഇത്രയും  തുക ലഭിക്കുക.  അയ്യർ ഈ മാസം ആദ്യ വാരത്തിൽ തന്നെ ശസ്ത്രക്രിയക്ക് വിധേയനാക്കും എന്നാണ് ലഭിക്കുന്ന സൂചനകൾ .

Read More  വീണ്ടും മുംബൈയോട് തോറ്റ് കൊൽക്കത്ത :ഐപിഎല്ലിലെ ഏറ്റവും വലിയ നാണക്കേടിന്റെ റെക്കോർഡും സ്വന്തം

LEAVE A REPLY

Please enter your comment!
Please enter your name here