ക്രീസില്‍ ഡാന്‍സ് കളിച്ച് ശ്രേയസ്സ് അയ്യര്‍ ! യോര്‍ക്കര്‍ ബോളില്‍ കുറ്റി തെറിപ്പിച്ച് ഉമ്രാന്‍ മാലിക്ക്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ സണ്‍റൈസേഴ്സ് ഹൈദരബാദിനെതിരെ കൊല്‍ക്കത്തക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനയക്കപ്പെട്ട കൊല്‍ക്കത്തക്ക് പവര്‍പ്ലേ ഓവറില്‍ 3 വിക്കറ്റുകള്‍ നഷ്ടമായി. വെങ്കടേഷ് അയ്യര്‍ (6) ആരോണ്‍ ഫിഞ്ച് (7) സുനില്‍ നരൈന്‍ (6) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.

പിന്നീടെത്തിയ ശ്രേയസ്സ് അയ്യര്‍ – നിതീഷ് റാണ സംഖ്യമാണ് തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. ഇരുവരും ചേര്‍ന്ന് 39 റണ്‍സ് കൂട്ടിചേര്‍ത്തു. പത്താം ഓവറില്‍ ശ്രേയസ്സ് അയ്യറെ പുറത്താക്കി ഉമ്രാന്‍ മാലിക്കാണ് ഹൈദരബാദിനു ബ്രേക്ക് ത്രൂ നല്‍കിയത്. 25 പന്തില്‍ 3 ഫോറടക്കം 28 റണ്ണാണ് കൊല്‍ക്കത്താ ക്യാപ്റ്റന്‍ നേടിയത്.

c73dfbf8 e263 4aae aa42 8528f88d6660

ഓവറിലെ അവസാന പന്തില്‍ ശ്രേയസ്സിന്‍റെ കുറ്റി തെറിച്ചു. ക്രീസില്‍ നിന്നും പലപ്പോഴും നീങ്ങി ശ്രദ്ദ തിരിക്കാനായി ശ്രമിച്ച ശ്രേയസ്സ് അയ്യറിനെ യോര്‍ക്കര്‍ കൊണ്ടാണ് ഉമ്രാന്‍ മാലിക്ക് മറുപടി നല്‍കിയത്. ഉമ്രാന്‍ മാലിക്കിന്‍റെ വിക്കറ്റ് നേട്ടത്തില്‍ ഹൈദരബാദ് ക്യാംപ് വളരെ ആഘോഷമായി കാണപ്പെട്ടു. പരിശീലകരായ മുരളിയും – ഡേല്‍ സ്റ്റെയ്നും തമ്മില്‍ വളരെ ആഘോഷിക്കുന്നത് കാണാമായിരുന്നു.

Kolkata Knight Riders (Playing XI): Aaron Finch, Venkatesh Iyer, Shreyas Iyer(c), Nitish Rana, Andre Russell, Sheldon Jackson(w), Pat Cummins, Sunil Narine, Umesh Yadav, Aman Hakim Khan, Varun Chakaravarthy

Sunrisers Hyderabad (Playing XI): Abhishek Sharma, Kane Williamson(c), Rahul Tripathi, Nicholas Pooran(w), Aiden Markram, Shashank Singh, Jagadeesha Suchith, Bhuvneshwar Kumar, Marco Jansen, Umran Malik, T Natarajan