ട്വന്റി-ട്വന്റി കളിക്കുന്നത് വിരാട് കോഹ്ലി നിർത്തണമെന്ന് അക്തർ

ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്ലിക്ക് ഉപദേശവുമായി മുൻ പാക്ക് താരം ഷോയിബ് അക്തർ രംഗത്ത്. ഇനി ഇന്ത്യക്ക് വേണ്ടി 20-20 ക്രിക്കറ്റ് കോഹ്ലി കളിക്കണ്ട എന്നാണ് അക്തർ പറഞ്ഞത്. ട്വന്റി20 ഫോർമാറ്റിൽ കളിക്കുമ്പോൾ കോഹ്ലി തൻ്റെ ഊർജ്ജം കളയുകയാണ് എന്നും അക്തർ പറഞ്ഞു.


100 സെഞ്ച്വറികൾ എന്ന ലക്ഷ്യത്തിനു വേണ്ടി ഈ ഫോർമാറ്റ് ഇന്ത്യൻ താരം ഉപേക്ഷിക്കണമെന്നും പാക് താരം പറഞ്ഞു. ഇതിനകം 75 അന്താരാഷ്ട്ര സെഞ്ച്വറികൾ കോഹ്ലി നേടി കഴിഞ്ഞു. ഇനിയും ആറ് മുതൽ എട്ടു വർഷം വരെ ഇന്ത്യയ്ക്കു വേണ്ടി കോഹ്ലി കളിക്കണം എന്നും സച്ചിൻ നേടിയ അവിശ്വസനീയമായ സെഞ്ച്വറി റെക്കോർഡ് മറികടക്കണം എന്നും അക്തർ പറഞ്ഞു.

images 2023 03 21T132613.001

“നിങ്ങൾ എന്നോട് ഒരു ക്രിക്കറ്റ് കളിക്കാരൻ എന്ന നിലയിൽ ചോദിച്ചാൽ, അവൻ ഏകദിന,ടെസ്റ്റ് ഫോർമാറ്റുകളിൽ മാത്രം നിൽക്കണമെന്ന് എനിക്ക് തോന്നുന്നു. കോഹ്ലിയുടെ ഊർജ്ജം 20-20 ഫോർമാറ്റ് ചോർത്തുന്നുണ്ട്. ട്വൻ്റി ട്വൻ്റിയിൽ കളിക്കുവാൻ അദ്ദേഹം ആഗ്രഹിക്കുന്നുണ്ട്. അത് അദ്ദേഹം ആസ്വദിക്കുന്നുമുണ്ട്.

images 2023 03 21T132628.051

എന്നാൽ തൻറെ ശരീരം കോഹ്ലി സംരക്ഷിക്കേണ്ടതുണ്ട്. ഇപ്പോൾ അദ്ദേഹത്തിന് 34 വയസ്സായി. 6 മുതൽ 8 വർഷം വരെ സുഖമായി അദ്ദേഹത്തിന് കളിക്കാൻ സാധിക്കും.30-50 ടെസ്റ്റ് മത്സരങ്ങൾ കൂടെ അദ്ദേഹം കളിക്കുകയാണെങ്കിൽ 25 സെഞ്ച്വറി ആ ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് തന്നെ നേടാനാകും.”- അക്തർ പറഞ്ഞു