നിര്‍ണായകമായ 19ാം ഓവര്‍. ഹീറോ ഒടുവില്‍ വില്ലനായി

ഐപിഎല്ലില്‍ കൂറ്റന്‍ സ്കോര്‍ മറികടന്നു ലക്നൗ സൂപ്പര്‍ ജയന്‍റസ് സീസണിലെ ആദ്യ വിജയം സ്വന്തമാക്കി. ചെന്നൈ സൂപ്പര്‍ കിംഗ്സ് ഉയര്‍ത്തിയ 210 റണ്‍സ് വിജയലക്ഷ്യം അവസാന ഓവറിലാണ് ലക്നൗ മറികടന്നത്. അവസാന നിമിഷം തകര്‍പ്പന്‍ ഫിനിഷിങ്ങ് നടത്തിയ എവിന്‍ ലൂയിസാണ് വിജയമൊരുക്കിയത്.

അവസാന രണ്ടോവറില്‍ 34 റണ്‍ വേണമെന്നിരിക്കെ 19ാം ഓവര്‍ എറിഞ്ഞത് ശിവം ഡൂബെയാണ്. എന്നാൽ താരത്തിന്റെ ആദ്യ പന്തിൽ തന്നെ ബഡോനി സിക്സടിച്ചാണ് വരവേറ്റത്. രണ്ടാമത്തെയും മൂന്നാമത്തെയും പന്ത് വൈഡായി. പിന്നാലെ ലഖ്നൗ സിംഗിളും ഡബിളുമെടുത്തു.

363d9409 0cec 40c1 868e 11cd6b523e03

നാലാമത്തെയും അഞ്ചാമത്തെയും പന്തിൽ ലൂയിസ് ബൗണ്ടറി നേടിയതോടെ ലഖ്നൗ മത്സരത്തിലേക്ക് തിരിച്ചുവന്നു. അവസാന പന്തിൽ സിക്സ്ടിച്ച് ലൂയിസ് അർധസെഞ്ചുറി നേടി. ഇതോടെ അവസാന ഓവറിൽ ലഖ്നൗവിന്റെ വിജയലക്ഷ്യം വെറും ഒൻപത് റൺസായി ചുരുങ്ങി. 25 റൺസാണ് ദുബെയുടെ 19-ാം ഓവറിൽ പിറന്നത്.

8689f884 3093 4244 8700 8f124886c1f8

ഇതോടെ മത്സരത്തില്‍ ഹീറോയും വില്ലനുമായി ശിവം ഡൂബെ മാറി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിംഗ്സിനു വേണ്ടി 30 പന്തില്‍ 5 ഫോറും രണ്ട് സിക്സുമായി 49 റണ്‍സ് നേടിയിരുന്നു. മെഗാ ലേലത്തില്‍ 4 കോടി രൂപക്കാണ് താരത്തെ ചെന്നൈ സ്വന്തമാക്കിയത്.