രാജസ്ഥാന്‍ റോയല്‍സ് ടീം വിട്ട് ഹെറ്റ്മയര്‍. കാരണം ഇത്

Hetmeyer leaving scaled

രാജസ്ഥാന്‍ റോയല്‍സിന്‍റെ വിന്‍ഡീസ് താരം ഷിമ്രോണ്‍ ഹെറ്റ്മയര്‍, രാജസ്ഥാന്‍ റോയല്‍സ് ബയോബബിള്‍ വിട്ടു നാട്ടിലേക്ക് മടങ്ങി. പഞ്ചാബിനെതിരെയുള്ള മത്സര വിജയശേഷമാണ് താരം നാട്ടിലേക്ക് മടങ്ങിയത്. പഞ്ചാബ് ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യം രാജസ്ഥാന്‍ ചേസ് ചെയ്ത് വിജയിക്കുമ്പോള്‍ 16 പന്തില്‍ 31 റണ്‍സുമായി ഹെറ്റ്മെയര്‍ ക്രീസില്‍ ഉണ്ടായിരുന്നു.

ആദ്യ കുഞ്ഞിന്‍റെ ജനനം കാരണമാണ് ഷിമ്രോണ്‍ ഹെറ്റ്മയര്‍ ഗയാനയിലേക്ക് മടങ്ങിയത്. ഹെറ്റ്മയറെ യാത്ര അയക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ രാജസ്ഥാന്‍ പങ്കു വച്ചിരിന്നു. കൂടാതെ ഇരുവര്‍ക്കും ആശംസകളും അറിയിച്ചു.

Screenshot 20220508 093204 Twitter

” എന്‍റെ സാധനങ്ങള്‍ റൂമില്‍ ഞാന്‍ വച്ചിട്ടുണ്ട്. സ്‌പെഷ്യല്‍ എമര്‍ജന്‍സി കാരണമാണ് ഞാന്‍ പോകുന്നത്. എന്നെ അധികം മിസ് ചെയ്യരുത്. ഉടനെ കാണാം ” രാജസ്ഥാന്‍ റോയല്‍സ് പങ്കു വച്ച വീഡിയോയില്‍ ഹെറ്റ്മയര്‍ പറയുന്നു.

57ed6545 ba0a 4ae4 adf1 74013b78dfbf

ഐപിഎല്‍ പ്ലേയോഫിന്‍റെ അടുത്താണ് രാജസ്ഥാന്‍ റോയല്‍സ്. 14 പോയിന്‍റുമായി മലയാളി താരം സഞ്ചു സാംസണ്‍ നയിക്കുന്ന റോയല്‍സ് മൂന്നാമതാണ്. മെഗാ ലേലത്തില്‍ 8.5 കോടി രൂപക്കാണ് ഹെറ്റ്മയറെ രാജസ്ഥാന്‍ റോയല്‍സ് ടീമില്‍ എത്തിച്ചത്.

See also  ബാംഗ്ലൂരിനെതിരായ 5 വിക്കറ്റ് നേട്ടത്തിന്റെ രഹസ്യം വെളിപ്പെടുത്തി ബുമ്ര. യുവതാരങ്ങൾക്കും ഉപദേശം.

സഞ്ചുവിന്‍റെ വിശ്വസ്തനായ ഫിനിഷറാണ് ഈ വിന്‍ഡീസ് താരം.11 മത്സരങ്ങളില്‍ നിന്നായി 291 റണ്‍സാണ് നേടിയട്ടുള്ളത്. 32(13) 35(14) 42(31) 59(36) 29(17) 26(13) 1(1) 3(7) 6(14) 27(13) 31(16) എന്നിങ്ങനെയാണ് സീസണില്‍ ഹെറ്റ്മയറുടെ പ്രകടനം.

Scroll to Top