❛സഞ്ചു സാംസണ്‍ കാത്തിരിക്കണം❜. പുറത്താക്കിയതിനു പിന്നിലെ കാരണവുമായി ശിഖാര്‍ ധവാന്‍

ഇക്കഴിഞ്ഞ ന്യൂസിലന്‍റ് പര്യടനത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട ഒരു വിഷയമാണ് സഞ്ചു സാംസണിന്‍റെ പുറത്താകല്‍. ടി20 പര്യടനത്തില്‍ അവസരം കിട്ടാതിരുന്ന താരത്തിനു ആദ്യ ഏകദിന മത്സരത്തില്‍ അവസരം കിട്ടി. മത്സരത്തില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തുവെങ്കിലും അടുത്ത മത്സരങ്ങളില്‍ ഒഴിവാക്കി.

പകരക്കാരാവട്ടെ മികച്ച പ്രകടനം പുറത്തെടുക്കാനും സാധിച്ചില്ല. സഞ്ചുവിനെ പുറത്താക്കിയതിനെ തുടര്‍ന്ന് മുന്‍ താരങ്ങളടക്കം നിരവധി താരങ്ങള്‍ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ പരമ്പരയിലെ ക്യാപ്റ്റനായ ശിഖാര്‍ ധവാന്‍ രംഗത്ത് എത്തിയിരിക്കുകയാണ്.

SANJU AND SHREYAS VS NEW ZEALAND

‘നിങ്ങള്‍ വിശാലമായി ചിന്തിക്കണം. ആരാണ് മാച്ച് വിന്നറെന്ന് നിങ്ങള്‍ക്കെല്ലാം അറിയാം. ഒരു കാര്യം തീരുമാനിക്കുന്നത് ധാരാളം കാര്യങ്ങള്‍ അടിസ്ഥാനമാക്കിയാണ്.

”തീർച്ചയായും, സഞ്ജു മികച്ച പ്രകടനമാണ് നടത്തുന്നത്. തനിക്ക് ലഭിച്ച അവസരങ്ങൾ എന്തൊക്കെയാണെങ്കിലും, അവൻ നന്നായി ചെയ്തു, പക്ഷേ ചിലപ്പോൾ മികച്ച പ്രകടനം നടത്തിയിട്ടും, ഒരു കളിക്കാരന് കാത്തിരിക്കേണ്ടി വരും, കാരണം അദ്ദേഹത്തിന് മുമ്പുള്ളയാൾ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. “

Dravid along with Rishabh Pant and Shreyas Iyer leave for 696x522 1

പന്തിന്‍റെ പ്രതിഭ എന്താണെന്ന് നമുക്കറിയാം. അയാളൊരു മാച്ച് വിന്നറാണ്. അതിനാല്‍ റിഷഭ് പന്ത് മോശം പ്രകടനം പുറത്തെടുക്കുമ്പോള്‍ പിന്തുണ നല്‍കേണ്ടതുണ്ട്’ എന്നും ശിഖ‍ര്‍ ധവാന്‍ കൂട്ടിച്ചേര്‍ത്തു. 10, 15, 11, 6, 6, 3, 9, 9 27 എന്നിങ്ങനെയാണ് വൈറ്റ് ബോള്‍ ക്രിക്കറ്റിലെ രണ്ട് ഫോര്‍മാറ്റുകളിലും കഴിഞ്ഞ 9 ഇന്നിംഗ്‌സുകളില്‍ റിഷഭ് പന്തിന് നേടാനായത്.