അവൻ ഒരു ക്ലാസ്സ്‌ ബാറ്റ്സ്മാനാണ് : ഈ അർദ്ധ സെഞ്ച്വറി അവന് കരുത്ത് പകരും – രാഹുലിനെ പ്രശംസിച്ച്‌ ധവാൻ

ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിന മത്സരത്തിൽ ഇന്ത്യൻ ബാറ്റിങ്ങിന് കരുത്തായത് അരങ്ങേറ്റ താരം കൃണാൽ പാണ്ഡ്യക്കൊപ്പമുള്ള കെ .എൽ രാഹുലിന്റെ ബാറ്റിങ്ങാണ്  .അഞ്ചാം നമ്പറിൽ ബാറ്റിങ്ങിന്  ഇറങ്ങിയ  താരം 43 പന്തിൽ 4 ഫോറും 4 സിക്സും അടക്കം 144.19 പ്രഹരശേഷിയിൽ 62 റൺസ് അടിച്ചെടുത്തു .ടി:20 പരമ്പരയിൽ മോശം ബാറ്റിംഗ് പ്രകടനം കാരണം ഏറെ വിഷമിച്ച താരത്തിന്റെ നിർണ്ണായക ബാറ്റിംഗ് പ്രകടനം ഇന്ത്യൻ ക്യാമ്പിനും ഏറെ ആശ്വാസമായി .

ആദ്യ ഏകദിനത്തിലെ രാഹുലിന്റെ അർദ്ധ സെഞ്ച്വറി പ്രകടനത്തെ ഏറെ  പ്രശംസിച്ച്  സംസാരിക്കുകയാണിപ്പോൾ ഇന്ത്യൻ ഓപ്പണർ ശിഖർ  ധവാൻ.
“ലോകേഷ്  രാഹുല്‍ അര്‍ധ സെഞ്ച്വറി നേടിയത് കാണുന്നത്  ടീമിനാകെ വളരെ  മനോഹരമായാണ് തോന്നുന്നത്.അവൻ   ക്ലാസ് താരമാണ്. ബാറ്റിങ്ങിൽ എപ്പോഴും മികച്ച ഷോട്ടുകളോടെ മുന്നേറുവാൻ അവൻ ശ്രമിക്കാറുണ്ട് .അവന്റെ കളി കാണാന്‍ ഞങ്ങളെല്ലാവരും എപ്പോഴും  ആഗ്രഹിക്കുന്നു . പരാജയങ്ങളാണ് ഒരു ചാമ്പ്യന്‍ താരത്തെ ശക്തനാക്കുന്നത്. അവന്‍ ഇപ്പോള്‍ ഒരു ശക്തനായ താരമാണെന്ന് എനിക്കുറപ്പുണ്ട്. അവന്‍ ഇന്ന് കളിച്ച രീതിയും  അതിന് ഉദാഹരണമാണ് . ആദ്യ ഏകദിനത്തിൽ രാഹുലിന്റെ ഇന്നിംഗ്സ് ഇന്ത്യയെ 300 കടത്താന്‍  ഏറെ സഹായിച്ചു.   ഈ പ്രകടനം അവനെ  വളരെയേറെ  ആത്മവിശ്വാസത്തോടെ പരമ്പരയിൽ തുടർന്നും  കളിക്കാന്‍ സഹായിക്കുമെന്ന് ഉറപ്പുണ്ട്. അവന്‍ കൂടുല്‍ മനോഹരമായി കളിക്കുന്നത് നമുക്ക് കാണാം “ശിഖര്‍ ധവാന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു .

നേരത്തെ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ നാല് മത്സരത്തില്‍ നിന്ന് വെറും 15 റണ്‍സാണ് രാഹുല്‍ നേടിയത്. 1,0,0,14  എന്നിങ്ങനെയാണ് രാഹുലിന്റെ   പരമ്പരയിലെ പ്രകടനം .
അവസാന ടി:20യിൽ താരത്തെ പ്ലെയിങ് ഇലവനിൽ നിന്ന് ഒഴിവാക്കിയിരുന്നു .
പൂനെയിൽ ആദ്യ ഏകദിനത്തിൽ രാഹുൽ തന്നെയായിരുന്നു ഇന്ത്യൻ ടീമിലെ വിക്കറ്റ് കീപ്പറുടെ റോളും നിർവഹിച്ചത് .