ഉപദേശങ്ങൾ നൽകി ധവാൻ :കയ്യടിച്ച് ക്രിക്കറ്റ്‌ ലോകം -കാണാം വീഡിയോ

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ലങ്കൻ പര്യടനം അവസാനിച്ചപ്പോൾ ക്രിക്കറ്റ് പ്രേമികൾ എല്ലാം ഒരുവേള സന്തോഷത്തിലും ഒപ്പം നിരാശയിലുമാണ്. ഏകദിന പരമ്പര 2-1ന് അനായാസം സ്വന്തമാക്കിയ ഇന്ത്യൻ ടീമിന് പക്ഷേ ടി :20 പരമ്പരയിൽ ഏറെ വെല്ലുവിളികൾ നേരിടേണ്ടി വന്നതാണ് ക്രിക്കറ്റ്‌ ലോകം ചർച്ചയാക്കി മാറ്റുന്നത്. ടി :20 പരമ്പരയിലെ അവസാന രണ്ട് മത്സരവും ജയിച്ച ശ്രീലങ്കൻ ടീമിന് ചരിത്ര നേട്ടമാണ് കരസ്ഥമാക്കുവാൻ സാധിച്ചത്. ഇന്നലെ നടന്ന അവസാന മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് ലങ്കൻ ടീം ജയിച്ചത്.

എന്നാൽ മത്സരശേഷം ഇന്ത്യൻ ക്രിക്കറ്റ്‌ ടീം നായകൻ ശിഖർ ധവാന്റെ ഒരു പ്രവർത്തിയാണ് ആരാധകരെ എല്ലാം ഞെട്ടിച്ചത്. മത്സരാശേഷം ശ്രീലങ്കൻ ടീമിലെ എല്ലാ താരങ്ങൾക്കും ഒപ്പം വിശദമായ ചർച്ചകളിൽ നായകൻ ധവാൻ പങ്കാളിയായി മാറിയതിന് പിന്നിലുള്ള കാരണം അന്വേഷിക്കുകയാണ് ഇപ്പോൾ പല ആരാധകരും. ഷാനകയുടെ നായക മികവിൽ അവസാന രണ്ട് മത്സരവും ജയിച്ച ലങ്കൻ ടീമിനായി ബാറ്റ്‌സ്മാന്മാരും ബൗളർമാരും ഒരുപോലെ തിളങ്ങിയത് അവർക്ക് കരുത്തായി മാറിയപ്പോൾ സഞ്ജു അടക്കം ബാറ്റിങ് നിര പൂർണ്ണ പരാജയമായി മാറി.

മത്സരത്തിന് ശേഷം നായകൻ ധവാൻ ശ്രീലങ്കൻ ടീം അംഗങ്ങളോടെ ഏറെ നേരം സംസാരിച്ചു. ധവാന്റെ വാക്കുകൾക്ക് പല പ്രമുഖ ശ്രീലങ്കൻ താരങ്ങൾ അടക്കം ഏറെ ശ്രദ്ധയോടെ കാതോർത്തത് മിക്ക ക്രിക്കറ്റ്‌ ആരാധകർക്കും അത്ഭുതമായി മാറി. സമ്മാനദാന ചടങ്ങിൽ ലങ്കൻ ടീം താരങ്ങൾക്ക് ഒപ്പം അൽപ്പം സമയം ചിലവഴിക്കുവാൻ സാധിച്ചത്തിലുള്ള സന്തോഷം വിശദാമാക്കിയ ധവാൻ ഈ പരമ്പര പുത്തൻ അനുഭവമാണ് തനിക്കും സമ്മാനിച്ചത് എന്ന് വ്യക്തമാക്കി.കൂടാതെ ഏകദിന, ടി :20 പരമ്പരകളിൽ മികച്ച പ്രകടനമാണ് ഇരു ടീമുകളുടേയും ഭാഗത്ത്‌ നിന്നുണ്ടായത് എന്നും ശിഖർ ധവാൻ വിശദമാക്കി