എന്താടാ ബാറ്റിൽ സ്പ്രിങ്ങുണ്ടോ : താക്കൂറിന്റെ ബാറ്റ് എടുത്ത് പരിശോധിച്ച്‌ നോക്കി സ്റ്റോക്സ് -വീഡിയോ കാണാം

വമ്പൻ ഡികളും തുടരെ വിക്കറ്റ് വീഴുന്നതും കണ്ട  ഇന്ത്യ : ഇംഗ്ലണ്ട് മൂന്നാം ഏകദിനത്തിൽ ടീം ഇന്ത്യക്ക് മികച്ച സ്‌കോര്‍. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 48.2 ഓവറില്‍ 329 റണ്‍സില്‍ പുറത്തായി. ശിഖര്‍ ധവാന്‍, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് ഇന്ത്യക്ക് തുണയായത്. എന്നാൽ അവസാന ഓവറുകളിൽ മികച്ച ബൗളിങ്ങിൽ ഇംഗ്ലണ്ട് നിര തിളങ്ങിയതോടെ ഇന്ത്യൻ സ്കോർ 350 താഴെ ഒതുങ്ങി.ഇന്നത്തെ  മത്സരത്തിൽ ജയിക്കുന്ന ടീം പരമ്പര സ്വന്തമാക്കും .

നേരത്തെ ടോസ് നേടിയ ഇംഗ്ലീഷ് നായകന്‍ ജോസ് ബട്ട്‌ലര്‍ ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. രോഹിത്തും ധവാനും നന്നായി തുടങ്ങിയപ്പോള്‍ പവര്‍പ്ലേയില്‍ ടീം ഇന്ത്യ വിക്കറ്റ് നഷ്‌ടമില്ലാതെ 65 റണ്‍സിലെത്തി. അര്‍ധ സെഞ്ചുറി 44 പന്തില്‍ തികച്ച ധവാനായിരുന്നു അപകടകാരി .15 ആം ഓവറിൽ ഇന്ത്യൻ സ്കോർ നൂറ് കടന്നു .


എന്നാൽ ഇന്ത്യൻ ക്യാംപിന് തിരിച്ചടി നൽകി ഇതേ ഓവറില്‍ ആദില്‍ റഷീദിന്‍റെ ഗൂഗ്ലിയില്‍ ഹിറ്റ്‌മാന്‍ ബൗള്‍ഡായി. 37 പന്തില്‍ അത്രതന്നെ റണ്‍സാണ് രോഹിത് നേടിയത്. 17-ാം ഓവറില്‍ വീണ്ടും പന്തെറിയാന്‍ എത്തിയപ്പോഴും റഷീദ് ഇന്ത്യക്ക് ഭീഷണിയായി .റഷീദ്   ക്രീസിൽ  നിലയുറപ്പിച്ച ധവാനെ പുറത്താക്കി . ഇന്ത്യൻ നായകൻ കോഹ്ലിയെ പുറത്താക്കി മോയിൻ  അലി  ഇന്ത്യക്ക് ഇരട്ട പ്രഹരമേല്പിച്ചു .മൊയീന്‍ അലിയെ ഓഫ് സൈഡിലൂടെ കട്ട് ചെയ്യാന്‍ ശ്രമിച്ച  കോഹ്ലി ക്ലീൻ ബൗൾഡ് .10 പന്തിൽ ഏഴ് റൺസാണ് താരത്തിന്റെ സമ്പാദ്യം .


എന്നാൽ . അഞ്ചാം വിക്കറ്റില്‍ 99 റണ്‍സ് കൂട്ടിച്ചേർത്ത ഹാർദിക് പാണ്ട്യ : റിഷാബ് പന്ത് ജോഡി ഇന്ത്യയെ  കരകയറ്റി .
ഇരുവരും ആക്രമണ ശൈലിയിൽ ബാറ്റേന്തി സ്കോറിങ് അതിവേഗം ഉയർത്തി . സാം കറന്‍ റിഷാബ് പന്തിനെ  പുറത്താക്കിയത് മത്സരത്തിൽ വഴിത്തിരിവായി . 62 പന്തില്‍ 78 റണ്‍സെടുത്ത് താരം വിക്കറ്റിന് പിന്നില്‍ ബട്ട്‌ലറുടെ കൈകളില്‍. കുരുങ്ങി . പരമ്പരയില്‍ ഒരിക്കല്‍ കൂടി ബ്രേക്ക്‌ത്രൂ ബൗളറായി മാറിയ സ്റ്റോക്‌സ് 39-ാം ഓവറിലെ അവസാന പന്തില്‍  ഹര്‍ദിക്കിനെ(44 പന്തില്‍ 64) ബൗള്‍ഡാക്കി. ഇതോടെ ടീം ഇന്ത്യ 276-6 എന്ന നിലയിലേക്ക് പതറി

എന്നാൽ ഏഴാം വിക്കറ്റിൽ താക്കറും കൃണാൽ പാണ്ട്യയും  ചേർന്ന് ഇന്ത്യൻ സ്കോർ 300 കടത്തി .21 പന്തിൽ 30 റൺസ്  അടിച്ച താക്കൂർ 3 സികസിർ  പറത്തി .എന്നാൽ നാല്പത്തിനാലാം ഓവറിൽ നാലാം  പന്തിൽ സ്റ്റോക്സിനെ താക്കൂർ അടിച്ച സിക്സാണിപ്പോൾ ക്രിക്കറ്റ് ലോകത്തെ ചർച്ച .സ്റ്റോക്‌സിന്റെ സ്ലോ പന്ത് ക്രീസിൽ നിന്നിറങ്ങി താക്കൂർ  സിക്സ് അടിച്ചത് എവരെയും അമ്പരപ്പിച്ചു .ഓവറിന് ശേഷം സ്റ്റോക്സ് താക്കൂറിന്റെ ബാറ്റ് വാങ്ങി പരിശോധിക്കുകയും ചെയ്തു .സോഷ്യൽ മീഡിയയിൽ ഏറെ വൈറലാണിപ്പോൾ ഈ ദൃശ്യങ്ങൾ .