തലകള്‍ ഉരുളും. ഡല്‍ഹി ക്യാപിറ്റല്‍സ് ഇവരെ പുറത്താക്കുന്നു

അടുത്ത വര്‍ഷം നടക്കുന്ന ഐപിഎല്ലിനു മുന്നോടിയായി മിനി ലേലം ഈ വര്‍ഷം അവസാനം നടക്കും. നവംബര്‍ 15 ന് മുന്‍പ് ഏതൊക്കെ താരങ്ങളെയാണ് നിലനിര്‍ത്തേണ്ടത് എന്ന് ഫ്രാഞ്ചൈസികള്‍ തീരുമാനിക്കേണ്ടതുണ്ട്.

മിനി-ലേലം ആയതിനാല്‍ കാര്യമായ മാറ്റം പ്രതീക്ഷിക്കേണ്ടതില്ലാ. കഴിഞ്ഞ സീസണില്‍ പ്ലേയോഫില്‍ എത്താതിരുന്ന ഡല്‍ഹി ക്യാപിറ്റല്‍സ് കാര്യമായ മാറ്റങ്ങള്‍ക്ക് ഒരുങ്ങുകയാണ്. കഴിഞ്ഞ സീസണില്‍ 14 മത്സരങ്ങളില്‍ നിന്നും 7 വിജയം മാത്രമാണ് ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കിയത്.

shardul thakur

കഴിഞ്ഞ സീസണില്‍ ഏറ്റവും കൂടുതല്‍ തുകയ്ക്ക് വാങ്ങിയ ഷാര്‍ദ്ദുല്‍ താക്കൂറിനെ ഡല്‍ഹി ക്യാപിറ്റല്‍സ് ഒഴിവാക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 10.75 കോടി രൂപക്ക് ടീമിലെത്തിയ താരത്തിനു ബാറ്റുകൊണ്ടും ബോളുകൊണ്ടും തിളങ്ങാനായില്ലാ. ബൗളിംഗില്‍ വളരെയധികം റണ്‍സ് വഴങ്ങിയ താരം 9.8 എക്കോണമിയില്‍ 15 വിക്കറ്റ് വീഴ്ത്തി.

താക്കൂര്‍ മാത്രമല്ലാ, കെഎസ് ഭരത്, മന്‍ദീപ് സിങ്ങ് എന്നിവരെയും ടീം ഒഴിവാക്കിയേക്കും. കഴിഞ്ഞ സീസണില്‍ ഇരുവര്‍ക്കും അധികം അവസരങ്ങള്‍ ലഭിച്ചിരുന്നില്ലാ, കൂടാതെ കിട്ടിയ അവസരത്തില്‍ തിളങ്ങാനും സാധിച്ചില്ലാ.