ഇത് ശർദുൽ താക്കൂർ യൂണിവേഴ്സ്. 29 പന്തിൽ 68 റൺസ്. ബാംഗ്ലൂറിന്റെ നെഞ്ചത്ത് ആറാടി തീർത്തു.

2023 ഇന്ത്യൻ പ്രീമിയർ ലീഗിൽ, കൊൽക്കത്തയുടെ ബാംഗ്ലൂരിനെതിരായ മത്സരത്തിൽ ശർദുൽ താക്കൂറിന്റെ ഒരു വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം. ബാംഗ്ലൂരിന്റെ മികച്ച ബോളിംഗ് പ്രകടനത്തിനു മുൻപിൽ കൊൽക്കത്തയുടെ മുൻനിര തകർന്നുവീണപ്പോൾ രക്ഷകനായി താക്കൂർ അവതരിക്കുകയായിരുന്നു. മത്സരത്തിൽ ഏഴാമനായിറങ്ങിയ താക്കൂർ നാലുപാടും ബോളർമാരെ തൂക്കുന്നതാണ് കണ്ടത്. കൊൽക്കത്ത ഇത്ര വില കൊടുത്ത് എന്തുകൊണ്ടാണ് ശർദുലിനെ സ്വന്തമാക്കിയത് എന്നതിനുള്ള ഉത്തരം കൂടിയാണ് ഈ ഇന്നിംഗ്സ്.

20230406 213439

മത്സരത്തിൽ ടോസ് നേടിയ ബാംഗ്ലൂർ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കൊൽക്കത്തക്കായി ഗുർബാസ്(57) വളരെ മികച്ച രീതിയിൽ ആരംഭിച്ചു. എന്നാൽ മറുവശത്ത് വിക്കറ്റുകൾ വീണു കൊണ്ടേയിരുന്നു. വെങ്കിടേഷ് അയ്യരും(3) മന്ദീപും(0) നിതീഷ് റാണയും(1) തുടരെ കൂടാരം കയറിയതോടെ കൊൽക്കത്ത തകരുകയായിരുന്നു. അങ്ങനെ കൊൽക്കത്ത 89ന് 5 എന്ന നിലയിൽ എത്തുകയുണ്ടായി. ഈ സമയത്താണ് ശർദുൽ താക്കൂർ ക്രീസിലെത്തുന്നത്.

20230406 212657

നേരിട്ട ആദ്യബോള്‍ മുതൽ താക്കൂർ ബാംഗ്ലൂർ ബോളർമാരെ അടിച്ചു തകർക്കുകയായിരുന്നു. പതിനഞ്ചാം ഓവറിൽ മൈക്കിൾ ബ്രേസ്വെല്ലിനെ തുടർച്ചയായി സിക്സറുകൾ പറത്തി താക്കൂർ തന്റെ ഉഗ്രരൂപം പുറത്തെടുത്തു. മത്സരത്തിൽ കേവലം 20 പന്തുകളിലായിരുന്നു ശർദുൽ തന്റെ അർത്ഥസെഞ്ച്വറി പൂർത്തീകരിച്ചത്. 2023 ഐപിഎല്ലിലെ ഏറ്റവും വേഗമേറിയ അർധസെഞ്ചുറിയാണ് ശർദുൾ മത്സരത്തിൽ നേടിയത്.

20230406 212544

മത്സരത്തിൽ 29 പന്തുകൾ നേരിട്ട ശർദുൽ 68 റൺസാണ് നേടിയത്. ഇന്നിങ്സിൽ 9 ബൗണ്ടറികളും 3 സിക്സറുകളും ഉൾപ്പെട്ടു. എന്തായാലും കൊൽക്കത്തയെ സംബന്ധിച്ച് വളരെ ആശ്വാസം തന്നെയാണ് ശർദുലിന്റെ ഈ ഇന്നിംഗ്സ് നൽകുന്നത്. ശർദുലിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെ മികവിൽ നിശ്ചിത 20 ഓവറുകളിൽ 204 റൺസ് സ്വന്തമാക്കാൻ കൊൽക്കത്തയ്ക്ക് സാധിച്ചിട്ടുണ്ട്. വരും മത്സരങ്ങളിലും ശർദുൽ ഈ പ്രകടനം ആവർത്തിക്കും എന്നാണ് പ്രതീക്ഷ