സിറാജിനും താക്കൂറിനും മൂന്ന് വിക്കറ്റ് വീതം : ബ്രിസ്ബേനിൽ ഓസ്ട്രേലിയ വമ്പൻ ലീഡിലേക്ക്

Thakurjpg

ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ്  ടെസ്റ്റില്‍ ഓസ്‌ട്രേലിയ മികച്ച ലീഡിലേക്ക്. നാലാം ദിവസം ചായക്ക്‌ പിരിയുമ്പോൾ  ഓസീസ് ടീം  ഏഴ്  വിക്കറ്റ് നഷ്ടത്തില്‍ 243   റണ്‍സെടുത്തിട്ടുണ്ട് ഓസീസ്. ഇപ്പോള്‍ 276   റണ്‍സിന്റെ മികച്ച  ലീഡാണ് അവർക്കുള്ളത് . പാറ്റ് കമ്മിൻസ് (2*), മിച്ചൽ സ്റ്റാർക്ക് (1*) എന്നിവരാണ് ഇപ്പോൾ  ക്രീസില്‍. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് സിറാജ് , ഷാര്‍ദുല്‍ താക്കൂര്‍ എന്നിവർ മൂന്ന്  വിക്കറ്റ് വീഴ്ത്തി .സ്പിന്നർ  വാഷിംഗ്‌ടൺ സുന്ദറിനാണ്  ശേഷിച്ച വിക്കറ്റ് .

നേരത്തെ  വിക്കറ്റുകൾ നഷ്ടപ്പെടാതെ  21   റൺസെന്ന  നിലയിലാണ് ഓസീസ് ടീം  നാലാം ദിനം  കളി ആരംഭിച്ചത്. പതിവിൽ നിന്ന് വ്യത്യസ്തമായി  നാലാംദിനം മികച്ച തുടക്കമാണ് ഓസീസിന് ലഭിച്ചത്. ഡേവിഡ് വാര്‍ണര്‍ (48)- മാര്‍കസ് ഹാരിസ് (38) സഖ്യം 89 റണ്‍സ് ഒന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തു.  എന്നാൽ താക്കൂറാണ് ഇന്ത്യക്ക് പ്രധാന  ബ്രേക്ക് ത്രൂ സമ്മാനിച്ചത്‌ ഹാരിസിനെ താക്കൂര്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ കൈകളിലെത്തിച്ചു. തൊട്ടടുത്ത ഓവറില്‍ വാര്‍ണറും മടങ്ങി. വാഷിംഗ്ടണ്‍ സുന്ദറിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി  ഡ്രസിങ് റൂമിലേക്ക്‌ മടങ്ങുകയായിരുന്നു വാർണർ .

See also  ഉടനെ ഏകദിന അരങ്ങേറ്റം നല്‍കൂ. അവന്‍ ഓള്‍ ഫോര്‍മാറ്റ് പ്ലെയര്‍. ആവശ്യവുമായി മുഹമ്മദ് കൈഫ്.

ഓപ്പണിങ് ജോഡി പുറത്തായതിന് പിന്നാലെ സിറാജും  ഇന്ത്യക്കായി വിക്കറ്റ് വീഴ്ത്തുന്നതിൽ  പങ്കാളായി. മുപ്പത്തിയൊന്നാം  ഓവറിൽ താരം  രണ്ട്  വിക്കറ്റുകള്‍ വീഴ്ത്തി . മര്‍നസ് ലബുഷെയ്ന്‍ (25), മാത്യൂ വെയ്ഡ് (0) എന്നിവരേയാണ് സിറാജ് മടക്കിയത്. ആദ്യം മികച്ച ഫോമില്‍ കളിക്കുന്ന ലബുഷെയ്‌നിനെ സ്ലിപ്പില്‍ രോഹിത് ശര്‍മയുടെ കൈകളിലെത്തിച്ചു. അതേ ഓവറിലെ അഞ്ചാം പന്തിൽ  വെയ്ഡും മടങ്ങി. ഋഷഭ് പന്ത്   വിക്കറ്റിന് പിന്നിൽ  ക്യാച്ചെടുക്കുകയായിരുന്നു. എന്നാൽ ശേഷം ഗ്രീൻ ഒപ്പം മികച്ചരീതിൽ കളിച്ച സ്റ്റീവ് സ്മിത്ത് ഇന്ത്യൻ ആശങ്കകൾ വർധിപ്പിച്ചു .എന്നാൽ  ഒരിക്കല്‍കൂടി സിറാജ് ഇന്ത്യയുടെ രക്ഷകനായി എത്തി   സ്റ്റീവ് സ്മിത്തിനെ (55)യാണ് താരം മടക്കിയയച്ചത്. രഹാനെ ക്യാച്ച് കയ്യിലൊതുക്കി.

നായകൻ പെയിൻ ഒപ്പം ആൾറൗണ്ടർ ഗ്രീൻ സ്കോറിങ്ങിന് വേഗം കൂട്ടി .പക്ഷേ
സ്ലിപ്പിൽ രോഹിത്തിന്റെ കൈകളിൽ  ഗ്രീനിന്റെ വിക്കറ്റ് എത്തിച്ച് താക്കൂർ ഒരിക്കൽ കൂടി ഓസീസ് ടീമിന് പ്രഹരം ഏൽപ്പിച്ചു . 90 പന്തിൽ 37 റൺസ്  എടുത്ത താരം വിലപ്പെട്ട  ഇന്നിംഗ്സ് കാഴ്ചവെച്ചു .നായകൻ പെയിനും തൊട്ടുപിന്നാലെ മടങ്ങി .പെയിൻ  27 റൺസെടുത്ത് പുറത്തായി .




Scroll to Top