ഈ നേട്ടം മരിച്ചുപോയ അച്ഛന്. മുഹമ്മദ് ഷാമി പറയുന്നു.

ദക്ഷിണാഫ്രിക്കകെതിരെയുള്ള ആദ്യ ടെസ്റ്റില്‍ 200 ടെസ്റ്റ് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ മുഹമ്മദ് ഷാമി ആകാശത്തേക്ക് വിരല്‍ ചൂണ്ടിയാണ് ആഘോഷിച്ചത്. 2017 ല്‍ മരിച്ച തന്‍റെ അച്ഛന്‍ തുസിഫ് അലയോടുള്ള ആദര സൂചകമായാണ് ഇത് ചെയ്തതെന്നു ഇന്ത്യന്‍ പേസര്‍ വെളിപ്പെടുത്തി.

ഇന്നിംഗ്സില്‍ 44 റണ്‍സ് വഴങ്ങി 5 വിക്കറ്റാണ് ഷാമി നേടിയത്. ആറാം തവണെയാണ് ഈ ഇന്ത്യന്‍ പേസര്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്. ടെസ്റ്റില്‍ ഇന്ത്യക്കായി 200 വിക്കറ്റ് വീഴ്ത്തുന്ന പതിനൊന്നാമത്ത താരമായി മാറി.

ബൗളിംഗ് കോച്ചുമായുള്ള അഭിമുഖത്തിനിടെയാണ് ഷാമി ഇക്കാര്യം പറഞ്ഞത്. ‘അച്ഛനോടുള്ള ആദരസൂചകമായാണ് ഞാൻ കൈകൾ ആകാശത്തേക്ക് ഉയർത്തിയത്. 2017ലായിരുന്നു അച്ഛന്റെ മരണം. ജനിച്ചപ്പോൾ മുതൽ എനിക്ക് എല്ലാ പിന്തുണയും നൽകിയത് അദ്ദേഹമാണ്. ഇന്നു ഞാൻ നേട്ടങ്ങളിലെത്തുമ്പോൾ, അതിനു പ്രാപ്തനാക്കിയ ആളെ സ്മരിക്കുന്നതിൽ എന്താണു തെറ്റ്? ” ബിസിസിഐ ടിവിയില്‍ ഷാമി പറഞ്ഞു.

shami 200 wicket

ടെസ്റ്റ് ക്രിക്കറ്റില്‍ എത്ര മാത്രം ആസ്വദിച്ചു കളിക്കുന്നുവോ അത്രത്തോളം നന്നായി കളിക്കാന്‍ പറ്റുമെന്നും, അതാണ് താന്‍ ശ്രമിക്കുന്നതെന്നും എന്നും ഷാമിയുടെ വാക്കുകള്‍. 200 വിക്കറ്റ് നേട്ടം അഭിമാനകരമെന്നും, പ്രകടനം മെച്ചപ്പെടുത്താന്‍ കഴിയും എന്നാണ് ഇന്ത്യന്‍ പേസര്‍ കരുതുന്നത്.