ശക്തമായ തിരിച്ചുവരവുമായി ഷാക്കിബ് : ബംഗ്ലാദേശിന് വിൻഡീസ് എതിരെ അനായാസ വിജയം

315517.4

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ക്രിക്കറ്റ്  പരമ്പരയിൽ ബംഗ്ലാദേശിന് വിജയത്തോടെ  തുടക്കം. മൂന്ന് മത്സരങ്ങളുള്ള  ഏകദിന പരമ്പരയില്‍ ആദ്യ ഏകദിനത്തില്‍ ആറ് വിക്കറ്റിനായിരുന്നു ബംഗ്ലാദേശ് ടീമിന്റെ  ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് 32.2 ഓവറില്‍ 122ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങില്‍ ബംഗ്ലാദേശ് 33.5 ഓവറില്‍  ആതിഥേയ ടീം  ലക്ഷ്യം മറികടന്നു. 

എന്നാൽ മത്സരത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത് ഒരു വര്‍ഷത്തെ വിലക്കിന് ബംഗ്ലാദേശ് ടീമിലേക്ക് തിരിച്ചെത്തിയ  ആൾറൗണ്ടർ ഷാക്കിബ് അല്‍ ഹസന്റെ നാല് വിക്കറ്റ് ബൗളിംഗ്  പ്രകടനമാണ് .താരത്തിന്റെ മികവാർന്ന സ്പിൻ ബൗളിംഗാണ് വിന്‍ഡീസിനെ തകര്‍ത്തത്. 7.2 ഓവറില്‍ എട്ട് റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ഷാക്കിബ് നാല് വിക്കറ്റ് വീഴ്ത്തിയത്. വാതുവെപ്പുകാര്‍ സമീപിച്ച കാര്യം അധികൃതരെ അറിയിച്ചില്ലെന്ന കാരണത്താലാണ് താരത്തിന് നേരത്തെ ക്രിക്കറ്റിൽ നിന്ന്  വിലക്ക് ലഭിച്ചിരുന്നു .ഒരു വര്‍ഷത്തെ വിലക്ക് അവസാനിച്ചതിനെ തുടര്‍ന്ന് താരം ബംഗ്ലാദേശ്  ടീമിനൊപ്പം വീണ്ടും കളിക്കുവാൻ  ചേരുകയായിരുന്നു. 

ടോസ് നേടിയ ബംഗ്ലാദേശ്  ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു .40 റണ്‍സ് നേടിയ കെയ്ല്‍ മയേഴ്‌സാണ്  ബാറ്റിങ്ങിൽ വിൻഡീസ് ടീമിന്റെ ടോപ് സ്‌കോറര്‍. റോവ്മാന്‍ പവല്‍ 28 റണ്‍സെടുത്തു. സുനില്‍ ആംബ്രിസ് (7), ജോഷ്വാ ഡാ സില്‍വ (9), ആന്ദ്രേ മക്കാര്‍ത്തി (12), ജേസണ്‍ മുഹഹമ്മദ് (17), ക്രുമ ബോന്നര്‍ (0), റെയ്‌മോന്‍ റീഫെര്‍ (0), അല്‍സാരി ജോസഫ് (4), അകെയ്ല്‍ ഹൊസൈന്‍ (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. 

See also  ധോണിയ്ക്ക് മുമ്പിൽ കോഹ്ലി വിറയ്ക്കും. ചെപ്പോക്കിൽ ധോണിയും ചെന്നൈയും അതിശക്തരെന്ന് ഹർഭജൻ.

അതേസമയം  ടീമിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തിയ ഷാക്കിബിന് പുറമെ ഹസന്‍ മെഹ്മുദ് മൂന്നും മുസ്തഫിസുര്‍ റഹ്മാന്‍ രണ്ട്  വിക്കറ്റും  വീഴ്ത്തി.  ഓഫ്‌ സ്പിന്നർ മെഹ്ദി ഹസന് ഒരു വിക്കറ്റുണ്ട്.

മറുപടി ബാറ്റിങ്ങില്‍  വിൻഡീസ് ടീമിന്റെ വിജയലക്ഷ്യം പിന്തുടർന്ന് കളിക്കുവാൻ ഇറങ്ങിയ ബംഗ്ലാദേശ്  ടീമിന് ക്യാപ്റ്റന്‍ തമീം ഇഖ്ബാലിന്റെ (44) പ്രകടനമാണ് ആതിഥേയര്‍ക്ക് അനായാസ വിജയം സമ്മാനിച്ചത്. ലിറ്റണ്‍ ദാസ് (14), നജ്മുല്‍ ഹൊസൈന്‍ ഷാന്റോ (1), ഷാക്കിബ് (19) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. മുഷ്ഫിഖുര്‍ റഹീം (19), മഹ്മുദുള്ളാ (9) എന്നിവര്‍ പുറത്താവാതെ നിന്നു. ബൗളിങ്ങിൽ  അകെയ്ല്‍ ഹൊസൈന്‍   വിൻഡീസ്  വേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തി

Scroll to Top