ഷാക്കീബ് അല്‍ ഹസ്സനു വിലക്ക്. 3 മത്സരങ്ങള്‍ നഷ്ടമാകും.

IMG 20210612 161451

ധാക്കാ പ്രീമിയര്‍ ലീഗിലെ മൂന്നു മത്സരങ്ങളില്‍ നിന്നും ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്കീബ് അല്‍ ഹസ്സന് വിലക്ക്. അംപയറുടെ തീരുമാനത്തോട് രണ്ട് തവണ വിസ്സമതിച്ചതിനെ തുടര്‍ന്നാണ് വിലക്ക്. അംപയറോട് തര്‍ക്കിച്ചതിനു പിന്നാലെ സ്റ്റംപുകള്‍ തട്ടിതെറിപ്പച്ചത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ധാക്കാ പ്രീമിയര്‍ ലീഗില്‍ മുഹമ്മദന്‍ സ്പോര്‍ട്ടിങ്ങ് ക്ലബിന്‍റെ താരമാണ് ഷാക്കീബ് അല്‍ ഹസ്സന്‍.

പെരുമാറ്റം വിവാദമായതോടെ മാപ്പപേക്ഷയുമായി ഓള്‍റൗണ്ടര്‍ രംഗത്ത് എത്തിയിരുന്നു. ” ടീമുകളോടും, മാനേജ്മെന്‍റിനോടും, ടൂര്‍ണമെന്‍റ് ഒഫീഷ്യലിനോടും, സംഘാടകരോടും ഈ മാനുഷിക തെറ്റിന് ക്ഷമ ചോദിക്കുന്നു. ഭാവിയില്‍ ഞാന്‍ ഇത് വീണ്ടും ആവര്‍ത്തിക്കില്ലെന്ന് പ്രതീക്ഷിക്കാം. ” ഷാക്കീബ് അല്‍ ഹസ്സന്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു.

മോശം പെരുമാറ്റം നടത്തിയ ഷാക്കീബ് അല്‍ ഹസ്സനെ മൂന്നു മത്സരങ്ങളില്‍ നിന്നും വിലക്കി. ഏകദേശം 4.3 ലക്ഷം രൂപയും പിഴയായി അടക്കണം. സംഭവത്തെ പറ്റി അംപയര്‍മാര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്‍മേലാണ് ഈ നടപടി.

വിവാദങ്ങളുടെ തോഴനാണ് ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്കീബ് അല്‍ ഹസ്സന്‍. ബംഗ്ലാദേശിന്‍റെ മത്സരം കളിക്കാതെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കളിച്ചത് ആരാധകരെ ഏറെ നിരാശപ്പെടുത്തിയിരുന്നു. വാതുവയ്പ്പുക്കാര്‍ താരത്തെ സമീപിച്ചത് അറിയിക്കാത്തതിനാല്‍ ഐസിസി ബംഗ്ലാദേശ് താരത്തിനു ഒരു വര്‍ഷം വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

See also  അവസാന 5 ഓവറുകളിൽ പണികിട്ടി. അല്ലെങ്കിൽ ജയിച്ചേനെ എന്ന് പാണ്ഡ്യ.
Scroll to Top