അമ്പയർ ഔട്ട്‌ തന്നില്ല :സ്റ്റമ്പ് എല്ലാം അടിച്ച് നശിപ്പിച്ച് കലിപ്പനായി ഷാക്കിബ് -കാണാം വീഡിയോ

ക്രിക്കറ്റ് എന്നാൽ ജെന്റിൽ മാൻ ഗെയിം എന്നാണ് പൊതുവെ അറിയപ്പെടുന്നത്. പക്ഷേ പലപ്പോഴും ക്രിക്കറ്റിൽ രൂക്ഷമായി തർക്കങ്ങളും ഒപ്പം അടിപിടികളും ഏറെ ഉണ്ടാകാറുണ്ട്. ക്രിക്കറ്റിന്റെ പേരിനും ഒപ്പം പല ടീമുകൾക്കും നാണക്കേട് ഉണ്ടാക്കുന്ന ഇത്തരം സംഭവങ്ങളുടെ കൂട്ടത്തിലേക്ക് മറ്റൊരു വിവാദം കൂടി. ധാക്ക പ്രീമിയർ ലീഗ് ടി :ട്വന്റി ക്രിക്കറ്റ്‌ ടൂർണമെന്റിലാണ് നാടകീയ സംഭവം ഇന്ന് അരങ്ങേറിയത്.ക്രിക്കറ്റ്‌ ലോകത്തെ ഏറെ ഞെട്ടിച്ച് അമ്പയർ ഔട്ട്‌ വിധിച്ചില്ല എന്നൊരു കാരണത്തിലാണ് ബൗളർ ഇപ്രകാരം പ്രവർത്തിച്ചത്.

ക്രിക്കറ്റ്‌ ലോകത്തെ ഏറെ ഞെട്ടിച്ച ഈ സംഭവം അരങ്ങേറിയത് ഇന്ന് നടന്ന ബംഗ്ലാദേശ് പ്രീമിയർ ലീഗിലെ പ്രധാന ടീമുകളായ മുഹമ്മദൻ സ്പോർട്ടിംഗ് ക്ലബും അബഹാനി ലിമിറ്റഡും തമ്മിലുള്ള മത്സരത്തിലാണ്.മുഹമ്മദൻ ടീമിൽ കളിക്കുന്ന ഷാക്കിബ് വളരെയേറെ പ്രകോപിതനായി ആറാം ഓവറിലാണ് ഇപ്രകാരം രൂക്ഷമായി പെരുമാറിയത്. മുഹമ്മദന് വേണ്ടി കളിക്കുന്ന ഷക്കീബ് തന്റെ ബംഗ്ലാദേശ് ദേശീയ ടീം സഹതാരം മുഷ്ഫിക്കർ റഹിമിനെതിരെ ഓവറിൽ ഒരു എൽ‌ബി‌ഡബ്ല്യു ആവശ്യപ്പെടുകയും തുടർന്ന് താരം നീണ്ട ഒരു അപ്പീൽ നടത്തുകയും ചെയ്തു.പക്ഷേ അമ്പയർ ആ പന്തിൽ വിക്കറ്റ് നൽകുവാൻ ഒട്ടും തയ്യാറായില്ല. വിക്കറ്റ് എന്ന് ഉറപ്പിച്ചിട്ടും അമ്പയറുടെ തീരുമാനത്തിൽ വളരെ ആസ്വസ്ഥനായ ഷാക്കിബ് അമ്പയറോട് രൂക്ഷമായി സംസാരിക്കുകയും ബൗളിംഗ് എൻഡിലെ സ്റ്റമ്പുകൾ എല്ലാം കാൽ കൊണ്ട് തൊഴിച്ച് നശിപ്പിക്കുകയും ചെയ്തു.

മുൻപും ചില വിവാദങ്ങളിൽ പങ്കാളിയായ ഷാക്കിബ് കാണിച്ച മോശം പ്രവർത്തിക്ക് എതിരെ ക്രിക്കറ്റ്‌ ലോകത്ത് വിമർശനം ശക്തമായി കഴിഞ്ഞു.ബാംഗ്ലാദേശ് ടീമിന്റെ ഏറ്റവും വലിയ റൺസ് സ്കോറർ ആയിരുന്ന താരം വിക്കറ്റ് വെട്ടയിലും ഒന്നാമനാണ്. ഇക്കഴിഞ്ഞ ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ്‌ റൈഡഴ്സ് ടീമിൽ കളിച്ച ഷാക്കിബിന് എതിരെ വൈകാതെ ബംഗ്ലാദേശ് ക്രിക്കറ്റ്‌ ബോർഡിന്റെ നടപടി ഈ വിഷയത്തിൽ ഉണ്ടാകുവാനാണ് ഏറെ സാധ്യത.