വീണ്ടും ചർച്ചാവിഷയമായി അഫ്രീദിയുടെ പ്രായം : ആരാധകരെ വീണ്ടും ആശയകുഴപ്പത്തിലാക്കി താരത്തിന്റെ ജന്മദിന ട്വീറ്റ്

പാകിസ്ഥാൻ മുൻ താരം ഷാഹിദ് അഫ്രീദിയുടെ യഥാർത്ഥ പ്രായം എത്രയാണ് എന്നതിൽ കുറേ നാളുകളായി  പലവിധ തർക്കങ്ങൾ ക്രിക്കറ്റ് പ്രേമികൾക്കിടയിൽ ഉയരുന്നുണ്ട്.  ഇന്നലെ പിറന്നാൾ ദിനത്തിൽ  പാക് ആൾറൗണ്ടർ  അഫ്രീദിയുടെ പ്രായം കായികലോകത്ത്   വീണ്ടും സജീവ ചർച്ചയാവുകയാണ്. ഇന്നലെ തന്റെ  44ആം പിറന്നാൾ ദിനത്തിൽ ആശംസയറിച്ചവർക്ക് നന്ദിപറഞ്ഞ് താരം ഒരു പോസ്റ്റ്  ട്വീറ്റ് ചെയ്തതാണ് സംഭവവികാസങ്ങൾക്ക് ആധാരം .

ഐസിസിയുടെ രേഖകളിൽ ഷാഹിദ്  അഫ്രീദിക്ക് 41 വയസ്സാണിപ്പോൾ പ്രായം.  എന്നാൽ താരത്തിന്റെ ആത്മകഥയിലെ ജനന വർഷം അനുസരിച്ച് 46 വയസ്സാണ് അഫ്രീദിക്ക് നൽകുന്നത് . എന്നാല്‍ പിറന്നാള്‍ ആശംസക്ക് നല്‍കിയ മറുപടിയില്‍ അഫ്രീദി പറയുന്നത് 44-ാം ജന്‍മദിനത്തില്‍ ആശംസ അറിയിച്ചവര്‍ക്ക് നന്ദിയെന്നാണ്. ഇതെല്ലാമാണ് ഇപ്പോഴും ആരാധകരെ കുഴയ്ക്കുന്നത് .

നേരത്തെ   തന്റെ പതിനാറാം വയസ്സിൽ  അരങ്ങേറ്റത്തിൽ തന്നെ  അതിവേഗ സെഞ്ച്വറിയും രാജ്യാന്തര ക്രിക്കറ്റിലെ  തന്നെ ഏറ്റവും  പ്രായം കുറഞ്ഞ താരത്തിന്‍റെ സെഞ്ചുറിയും  എന്ന നേട്ടം സ്വന്തം പേരിലാക്കിയ താരമാണ് അഫ്രീദി. എന്നാല്‍ അന്ന് തന്‍റെ യഥാര്‍ത്ഥ പ്രായം 16 ആയിരുന്നില്ല 19 വയസ്സാണ് എന്ന്  വർഷങ്ങൾക്ക് ശേഷം ഗെയിം ചേഞ്ചർ എന്ന ആത്മകഥയില്‍ ഷാഹിദ്  അഫ്രീദി  തന്നെ വെളിപ്പെടുത്തിയിരുന്നു .പക്ഷേ ഇപ്പോഴും അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും പ്രായം  കുറഞ്ഞ സെഞ്ചൂറിയന്‍  എന്ന റെക്കോർഡ്  ഷാഹിദ് അഫ്രീദിക്ക് സ്വന്തമാണ് . 16 വയസ്സും 217 ദിവസവുമാണ് അതിവേഗ സെഞ്ചുറി കുറിക്കുമ്പോള്‍ ഐസിസിയുടെ  രേഖകള്‍ പ്രകാരം അഫ്രീദിയുടെ പ്രായം.

കണക്കുകൾ  ഷാഹിദ് അഫ്രീദി തന്നെ വ്യക്തമാക്കിയിട്ടും  നേരത്തെ  19 വയസ്സിൽ സെഞ്ചുറി നേടിയ അഫ്രീദിയ എങ്ങനെയാണ് ഇപ്പോഴും  ഐസിസി രാജ്യാന്തര ക്രിക്കറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ സെഞ്ചുറി റെക്കോര്‍ഡിന് ഉടമയാകുക എന്നതാണ്  പല ക്രിക്കറ്റ്  ആരാധകരുടെയും  ന്യായമായ ചോദ്യം .Read More  വളരെ മോശം പ്രകടനം :ആരാധകരോട് മാപ്പ് -കൊൽക്കത്ത ടീമിന്റെ പ്രകടനത്തിൽ വിമർശനവുമായി ഷാരൂഖ് ഖാൻ

LEAVE A REPLY

Please enter your comment!
Please enter your name here