റാങ്കിങ്ങില്‍ ഷഹീന്‍ അഫ്രീദിയുടെ മുന്നേറ്റം. ആദ്യ അഞ്ചിലെത്തി.

Shaheen Afridi

പുതുക്കിയ ഐസിസി ടെസ്‌റ്റ് റാങ്കിങ്ങില്‍ പാക്കിസ്ഥാന്‍ താരം ഷഹീന്‍ അഫ്രീദിക്ക് വന്‍ മുന്നേറ്റം. ബംഗ്ലാദേശിനെതിരെയുള്ള തകര്‍പ്പന്‍ പ്രകടനത്തിനു പിന്നാലെ ഇതാദ്യമായി ബൗളിംഗ് റാങ്കിങ്ങില്‍ ആദ്യ അഞ്ചിലെത്തി. ജയിംസ് ആന്‍ഡേഴ്സണ്‍, കാഗിസോ റബാഡ, നീല്‍ വാഗ്നര്‍ എന്നിവരെ മറികടന്നാണ് പാക്കിസ്ഥാന്‍ പേസര്‍ മുന്നേറിയത്.

സഹതാരം ഹസ്സന്‍ അലിയും റാങ്കിങ്ങ് മെച്ചപ്പെടുത്തി. അഞ്ച് സ്ഥാനങ്ങള്‍ മുന്നേറി പാക്കിസ്ഥാന്‍ പേസര്‍ പതിനൊന്നാമതാണ്‌. കരിയറിലെ ഏറ്റവും മികച്ച റാങ്കിങ്ങ് നേട്ടവും ഇതാണ്. ഇന്ത്യക്കെതിരെ മികച്ച പ്രകടനം നടത്തിയ കെയ്ല്‍ ജയ്മിസണ്‍ ഒന്‍പതാമതും ടിം സൗത്തി മൂന്നാമതുമാണ്. ഓസ്ട്രേലിയയുടെ പുതിയ ക്യാപ്റ്റനായ പാറ്റ് കമ്മിന്‍സാണ് ബോളിംഗ് റാങ്കിങ്ങില്‍ ഒന്നാമത്.

ബാറ്റിംഗില്‍ ടോം ലതാം അഞ്ച് സ്ഥാനങ്ങള്‍ മുന്നേറി ഒന്‍പതാം സ്ഥാനത്ത് എത്തി. ഇന്ത്യക്കെതിരെ 95, 52 എന്നിങ്ങനെയായിരുന്നു ന്യൂസിലന്‍റ് ഓപ്പണര്‍ നേടിയത്. വെസ്റ്റ് ഇന്‍ഡീസിനെതിരെ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ കരുണരത്നയുടെ 147, 83 സ്കോറുകള്‍ ഏഴാമത് എത്തിച്ചു. ബാറ്റിംഗില്‍ ജോ റൂട്ട് ഒന്നാമതും, രണ്ടാമത് ഓസ്ട്രേലിയന്‍ താരം സ്റ്റീവന്‍ സ്മിത്തുമാണ്.

See also  ഇത് പഴയ പരാഗല്ല, ഇന്ത്യൻ സെലക്ടർമാർ ഒന്ന് ശ്രദ്ധിച്ചോളൂ. അവിശ്വസനീയ പ്രകടനമെന്ന് ഗവാസ്കർ.

ഇന്ത്യന്‍ റാങ്കിങ്ങ്

ഇന്ത്യന്‍ താരങ്ങളില്‍ ബാറ്റിംഗ് റാങ്കിങ്ങില്‍ ആദ്യ പത്തില്‍ രണ്ട് ഇന്ത്യന്‍ താരങ്ങളാണ് ഉള്ളത്. അഞ്ചാമതുള്ള രോഹിത് ശര്‍മ്മയും, ആറാമതുള്ള വീരാട് കോഹ്ലിയുമാണ് ആദ്യ പത്തിലുള്ളത്. ബോളിംഗ് റാങ്കിങ്ങില്‍ രണ്ടാമതുള്ള അശ്വിനും പത്താമതുള്ള ജസ്പ്രീത് ബൂംറയുമാണ് മുന്നിലുള്ള ഇന്ത്യന്‍ താരങ്ങള്‍. രണ്ടാമതുള്ള രവീന്ദ്ര ജഡേജയും മൂന്നാമതുള്ള അശ്വിനും ഓള്‍റൗണ്ടര്‍ റാങ്കിങ്ങില്‍ മുന്നില്‍ ഉള്ളത്. ജേസണ്‍ ഹോള്‍ഡറാണ് ഒന്നാമത്.

ടീം റാങ്കിങ്ങ്

England vs India

126 റേറ്റിങ്ങ് പോയിന്‍റുമായി ന്യൂസിലന്‍റും 119 പോയിന്‍റുമായി ഇന്ത്യയുമാണ് റാങ്കിങ്ങില്‍ മുന്നിലുള്ള ആദ്യ രണ്ട് ടീമുകള്‍. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, പാക്കിസ്ഥാന്‍ ടീമുകളാണ് പിന്നിലുള്ളത്.

Scroll to Top