ഇംഗ്ലണ്ടിൽ അവർ കാണിച്ചത് മാജിക്ക് പ്രകടനം :പുകഴ്ത്തി സെവാഗ്

rahul and Rohit Sharma

ക്രിക്കറ്റ്‌ പ്രേമികൾക്ക് എല്ലാം മനസ്സിൽ വൻ വിങലായി മാറിയത് ഇന്ത്യ :ഇംഗ്ലണ്ട് അഞ്ചാം ക്രിക്കറ്റ്‌ ടെസ്റ്റ്‌ മത്സരമാണ്. മികച്ച ഒരു മത്സരത്തിനായി വളരെ ഏറെ ആവേശത്തിൽ കാത്തിരുന്ന ക്രിക്കറ്റ്‌ ആരാധകരെ എല്ലാം നിരാശപ്പെടുത്തി മത്സരം കോവിഡ് വ്യാപനത്തെ കൂടി പരിഗണിച്ച് ഉപേക്ഷിക്കാൻ തീരുമാനം കൈകൊള്ളുകയായിരുന്നു. മത്സരം എന്നാകും വീണ്ടും നടക്കുകയെന്നതിൽ ചർച്ചകൾ ഇപ്പോൾ സജീവമാണ്. ടീം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് ചരിത്രത്തിലെ ഏറ്റവും മികച്ച ഇംഗ്ലണ്ട് പര്യടനമാണ് എന്നത് വ്യക്തം.ലോർഡ്‌സ് ടെസ്റ്റിൽ ഐതിഹാസിക ജയം നേടിയ വിരാട് കോഹ്ലിയും സംഘവും ഓവൽ ടെസ്റ്റിൽ 50 വർഷത്തെ കാത്തിരിപ്പിനും അവസാനം കുറിച്ചു.

എന്നാൽ ഇന്ത്യൻ ടീമിന്റെ പ്രകടനത്തെ പുകഴ്ത്തി രംഗത്ത് എത്തുകയാണ് മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്. ഏറെ വർഷങ്ങൾ നീണ്ട കാത്തിരിപ്പിന്റെ കൂടി ഫലമാണ് ഈ ടെസ്റ്റ്‌ പരമ്പരയെന്ന് തുറന്ന് പറഞ്ഞ സെവാഗ് രണ്ട് ബാറ്റ്‌സ്മാന്മാർ കാഴ്ചവെച്ചത് മാസ്മരിക പ്രകടനമാണ് എന്നും പ്രശംസിച്ചു.ഒരിക്കലും മറക്കാൻ കഴിയാത്ത പ്രകടനം പുറത്തെടുത്ത രോഹിത് ശർമ്മയെയും രാഹുലിനെയും കുറിച്ചാണ് സെവാഗിന്റെ വാക്കുകൾ.

See also  എന്റെ കരിയറിലെ ഏറ്റവും മികച്ച സ്പെൽ. വിശാഖപട്ടണത്തെ സ്പെല്ലിനെ പറ്റി അശ്വിൻ.
86091747

“ഈ ടെസ്റ്റ്‌ പരമ്പരയിൽ നമ്മൾ കണ്ടത് ഇന്ത്യൻ ടീമിന്റെ ആധിപത്യമാണ് പക്ഷേ ഈ ഒരു മികവിന് പ്രധാന കാരണം അവർ രണ്ട് ഓപ്പണിങ് ബാറ്റ്‌സ്മാന്മാരാണ്. എല്ലാ ഇംഗ്ലണ്ട് ബൗളർമാരെയും അനായാസം നേരിട്ട രോഹിത്തും രാഹുലും മികച്ച ഒരു കൂട്ടുകെട്ടാണ് ഉയർത്തിയത്.അതിവേഗം പുറത്താകുന്ന ഇന്ത്യൻ മിഡിൽ ഓഡർ ബാറ്റിംഗിനെ രക്ഷിച്ചത് രോഹിത്തും ഒപ്പം രാഹുലുമാണ്. മികച്ച സ്കോറുകളോടെ അവർ തിളങ്ങിയതാണ് ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിനെ മിക്ക മത്സരങ്ങളിലും വളരെ ശക്തമായ നിലയിൽ എത്തിച്ചത്. ഈ ടെസ്റ്റ്‌ പരമ്പര അനേകം പോസിറ്റീവാണ് നമുക്ക് സമ്മാനിക്കുന്നത് “വീരു തന്റെ അഭിപ്രായം വിശദമാക്കി

Scroll to Top