ഒരുകാലത്ത് എല്ലാ ബൗളർമാരുടെയും പേര് സ്വപ്നമായിരുന്നു ഇന്ത്യൻ ഓപ്പണർ വിരേന്ദർ സേവാഗ്. എന്നാൽ താരത്തിനെ ഭയപ്പെടുത്തിയ ഒരു ബൗളർ ഉണ്ട് എന്ന് ചില അഭിമുഖങ്ങളിൽ സേവാഗ് തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിൻ്റെ വലിയ വീക്നെസ് ആയിരുന്നു ഇടംകയ്യൻ ഫാസ്റ്റ് ബൗളർമാരെ നേരിടുന്ന കാര്യം. ഇടംകയ്യൻ സീമർമാർക്കെതിരെ താൻ ചിലപ്പോൾ പെട്ടെന്ന് പുറത്തായിട്ടുണ്ട് എന്ന് സേവാഗ് തന്നെ പറഞ്ഞിട്ടുണ്ട്.
സേവാഗ് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നതാണ് 2003 സൗത്താഫ്രിക്ക ഏകദിന ലോകകപ്പിൽ ചിലവൈരികളായ പാകിസ്ഥാന് എതിരെയുള്ള പോരാട്ടത്തിൽ അവരുടെ ഇടം കയ്യൻ ഇതിഹാസ ഫാസ്റ്റ് ബൗളർ വസീം ആക്രമിനെ നേരിടാൻ വളരെയധികം ഭയപ്പെട്ടിരുന്നു എന്നത്. അന്ന് അക്രമിനെ മറികടക്കാനുള്ള വഴി തൻറെ ഓപ്പണിങ് പങ്കാളിയായ സച്ചിൻ ആയിരുന്നു പറഞ്ഞുതന്നത് എന്ന് സെവാഗ് വെളിപ്പെടുത്തി.”വസീം അക്രം ആയിരുന്നു പാക്കിസ്ഥാന് വേണ്ടി ആദ്യ ഓവർ ബൗൾ ചെയ്തിരുന്നത്. അദ്ദേഹത്തെ നേരിടാനുള്ള ഭയം കാരണം സ്ട്രൈക്ക് നേരിടണം എന്ന് ഞാൻ സച്ചിനോട് അഭ്യർത്ഥിക്കുകയായിരുന്നു.
അവർക്കെതിരായ ഫീൽഡിങ്ങിന് ഇടയിൽ ആദ്യ ഓവർ ബാറ്റ് ചെയ്യുമോ എന്ന് ഞാൻ സച്ചിനോട് ചോദിച്ചു. തന്റെ നമ്പർ രണ്ടാണ് എന്ന് പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞുമാറി. പിന്നീട് ലഞ്ച് ബ്രേക്കിന്റെ സമയത്തും സച്ചിനോട് ഞാൻ അഭ്യർത്ഥിച്ചു. പക്ഷേ പറ്റില്ല എന്ന് തന്നെ അദ്ദേഹം ആവർത്തിച്ചു. പിന്നീട് ഞങ്ങളുടെ ഇന്നിങ്സിന് വേണ്ടി ഗ്രൗണ്ടിൽ ഇറങ്ങുമ്പോഴും ഞാൻ അഭ്യർത്ഥിച്ചു നോക്കി. പക്ഷേ സച്ചിൻ കൂട്ടാക്കിയില്ല. എന്നാൽ ക്രീസിൽ എത്തിയപ്പോൾ സ്ട്രൈക്ക് നേരിടുവാൻ അദ്ദേഹം നേരെ പോവുകയായിരുന്നു. അതുവരെ തന്നോട് സച്ചിൻ അങ്ങനെ പെരുമാറിയത് തന്നെ ഒന്ന് വട്ടം കറക്കുവാൻ വേണ്ടിയാണെന്ന് അപ്പോഴാണ് മനസ്സിലായത്. ആദ്യ ബോളിൽ സച്ചിൻ സിംഗിൾ എടുത്തു തൊട്ട് അടുത്ത ഞാൻ ബാറ്റ് ചെയ്യേണ്ടി വന്നു.
അക്രമിനെതിരെ രക്ഷപ്പെടുവാൻ വേണ്ടി എനിക്ക് ഒരു വഴി സച്ചിൻ പറഞ്ഞു തന്നു. സച്ചിൻ ഉപദേശിച്ചത് ബോൾ മിസ്സ് ആയി വിക്കറ്റ് കീപ്പറുടെ കയ്യിൽ എത്തിയാലും ഓടിക്കോളൂ എന്നായിരുന്നു. അത് തന്നെ സംഭവിച്ചു. ബോൾ വിക്കറ്റ് കീപ്പറുടെ കയ്യിൽ എത്തിയപ്പോൾ ഞാൻ ഓടി.”- സെവാഗ് പറഞ്ഞു. അന്ന് റൺ ഔട്ടിൽ നിന്നും സെവാഗ് ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത് എന്ന് സച്ചിൻ പറഞ്ഞു. ഭാഗ്യവശാൽ അത് കഷ്ടിച്ച് മിസ് ആവുകയായിരുന്നൊന്നും സച്ചിൻ ഓർത്തെടുത്തു.