പരമ്പരകളില്‍ സഞ്ചുവിനെ ഉള്‍പ്പെടെ കളിപ്പിക്കും. ലോകകപ്പ് വരുമ്പോള്‍ ഇവരെ പുറത്താക്കും. ടീം സെലക്ഷനെതിരെ തുറന്നടിച്ച് സേവാഗ്

gill and sanju

ഐസിസി ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ട് പുറത്തായതിനു പിന്നാലെ വന്‍ വിമര്‍ശനമാണ് ഇന്ത്യ നേരിടുന്നത്. ടീം മാനേജ്മെന്‍റിന്‍റെ സെലക്ഷനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വിരേന്ദര്‍ സേവാഗ്. യുവതാരങ്ങളെ പരമ്പരകളില്‍ കളിപ്പിച്ചതിനു ശേഷം വലിയ ടൂര്‍ണമെന്‍റില്‍ നിന്നും ഒഴിവാക്കുന്നത് ശരിയല്ലാ എന്ന് മുന്‍ താരം തുറന്നടിച്ചു.

” സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, പൃഥ്വി ഷാ, റുതുരാജ് ഗെയ്ക്‌വാദ് തുടങ്ങിയ യുവതാരങ്ങളെ ബൈലാട്രല്‍ പരമ്പരകളില്‍ മാത്രം കളിപ്പിക്കുകയും അതിനുശേഷം ലോകകപ്പ് പോലെ വലിയ ടൂര്‍ണമെന്‍റുകളില്‍ ഒഴിവാക്കുകയും ചെയ്യുന്നത് ശരിയായ രീതിയല്ല. ഈ യുവതാരങ്ങളെല്ലാം രാജ്യാന്തര ക്രിക്കറ്റില്‍ കളിച്ച് പരിചയമുള്ളവരാണ്. അവിടെ റണ്‍സടിച്ചിട്ടുമുണ്ട്. ദ്വിരാഷ്ട്ര പരമ്പരകള്‍ വരുമ്പോള്‍ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കി യുവതാരങ്ങളെ പരീക്ഷിക്കും. എന്നിട്ട് വലിയ ടൂര്‍ണമെന്‍റുകള്‍ വരുമ്പോള്‍ യുവതാരങ്ങളെ മാറ്റി സീനിയര്‍ താരങ്ങള്‍ തിരിച്ചെത്തും. ” ഇന്ത്യന്‍ ടീമിലെ സെലക്ഷനെ വിമര്‍ശിച്ച് സേവാഗ് പറഞ്ഞു.

sehwag pti1

ഇപ്പോള്‍ ലോകകപ്പിന് പിന്നാലെ നടക്കുന്ന ന്യൂസിലന്‍ഡ് പര്യടനത്തിലും യുവതാരങ്ങളെയാണ് നിയോഗിച്ചിരിക്കുന്നത്. ന്യൂസിലന്‍ഡിനെതിരെ മികവ് കാട്ടിയാലും യുവതാരങ്ങള്‍ക്ക് എന്ത് പ്രതിഫലമാണ് കിട്ടുക. സീനിയര്‍ താരങ്ങള്‍ വിശ്രമം കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ അവര്‍ പുറത്താവും എന്ന് സേവാഗ് പറഞ്ഞു.

Read Also -  "ഞാനായിരുന്നെങ്കിൽ അവനെയൊന്നും ടീമിൽ പോലും എടുക്കില്ല"- സേവാഗിന്റെ രൂക്ഷ വിമർശനം.

പരമ്പരകളില്‍ മികവ് കാട്ടുന്ന യുവതാരങ്ങളെ ടീമിലെടുക്കുണമെന്നും മികവിലേക്ക് ഉയരാത്ത സീനിയര്‍ താരങ്ങളോട് നിങ്ങളുടെ സേവനത്തിന് വളരെ നന്ദിയെന്ന് പറഞ്ഞ് ഒഴിവാക്കാനും ക്രിക്കറ്റ് ബോര്‍ഡ് തയാറാവണമെന്നും സെവാഗ് നിര്‍ദ്ദേശം നല്‍കി.

Scroll to Top