ഇത് ബാംഗ്ലൂർ അല്ല; ദിനേശ് കാർത്തികിനെ രൂക്ഷമായി വിമർശിച്ച് സെവാഗ്.

ഇന്നലെ സൗത്താഫ്രിക്കക്കെതിരായ മത്സരത്തിൽ ദയനീയ പ്രകടനമായിരുന്നു ഇന്ത്യൻ താരങ്ങൾ കാഴ്ചവച്ചത്. ലോകകപ്പിലെ ആദ്യ രണ്ടു മത്സരങ്ങളും വിജയിച്ച്, സൗത്താഫ്രിക്കയെ തോൽപ്പിച്ച് സെമിയിൽ കടക്കാം എന്ന് ആഗ്രഹമായിട്ടായിരുന്നു ഇന്ത്യ ഇന്നലെ ഇറങ്ങിയത്. എന്നാൽ ഇന്ത്യയുടെ പ്രതീക്ഷകൾ എല്ലാം തെറ്റിക്കുന്ന പ്രകടനമായിരുന്നു സൗത്താഫ്രിക്ക കാഴ്ചവച്ചത്.

ഐപിഎല്ലിലൂടെ തകർപ്പൻ പ്രകടനം പുറത്തെടുത്ത് ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയ താരമാണ് ദിനേഷ് കാർത്തിക്. കഴിഞ്ഞ ഏഷ്യകപ്പിലും ഈ ലോകകപ്പിലും ഇന്ത്യയുടെ ഫിനിഷറുടെ റോളിലാണ് താരത്തെ ടീമിൽ ഉൾപ്പെടുത്തിയത്. എന്നാൽ നിർണായകഘട്ടത്തിൽ സൗത്താഫ്രിക്കെതിരെ വളരെ മോശം പ്രകടനമായിരുന്നു ഇന്നലെ കാർത്തിക് പുറത്തെടുത്തത്. ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെതിരെയും കാർത്തിക് ദയനീയമായി പരാജയപ്പെട്ടു. ഇപ്പോഴിതാ കാർത്തികിന് പകരം പന്തിനെ ടീമിൽ എടുക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യൻ മുൻ താരം വിരേന്ദർ സെവാഗ്.

Dinesh Karthik 1

“ഇത് ആദ്യ ദിനം മുതലുള്ള കാര്യമാണ്. പന്ത് അവിടെ ഏകദിനൊപ്പം ടെസ്റ്റ് മത്സരങ്ങളും കളിച്ചിട്ടുണ്ട്. അവിടെ സാഹചര്യങ്ങൾ അനുസരിച്ച് കളിക്കുവാൻ അവന് അറിയാം. എന്നാണ് ഓസ്ട്രേലിയയിൽ അവസാനമായി കാർത്തിക് കളിച്ചത്? ബൗൺസി വിക്കറ്റുകൾ എന്നാണ് അവൻ കളിച്ചിട്ടുള്ളത്? ഇത് ബാംഗ്ലൂർ പോലെയല്ല. ഞാൻ ഇന്നും കൂടെ പറഞ്ഞതേയുള്ളൂ, ഹൂഡക്ക് പകരം എന്തായാലും പന്ത് ടീമിൽ ഉണ്ടാകണം എന്ന്. പന്തിന് അവിടെ കളിച്ച് അനുഭവസമ്പത്ത് ഉണ്ട്.

Dinesh Karthik Rishabh Pant Twitter 1


അവൻറെ ഗാബ ഇന്നിങ്സ് ഐതിഹാസികമാണ്. എനിക്ക് അഭിപ്രായങ്ങൾ മാത്രമേ നൽകുവാൻ കഴിയുകയുള്ളൂ. തീരുമാനമെടുക്കേണ്ടത് ടീം മാനേജ്മെൻ്റ് ആണ്. കാർത്തിക് ഫിറ്റ് ആണെങ്കിൽ അവർ അവനെ തന്നെയാണ് വീണ്ടും ടീമിൽ എടുക്കുക. പക്ഷേ എൻ്റെ അഭിപ്രായത്തിൽ, അടുത്ത മത്സരം മുതൽ പന്ത് ടീമിൽ ഉണ്ടാകണം.”- സെവാഗ് പറഞ്ഞു. സൗത്ത് ആഫ്രിക്കക്കെതിരായ മത്സരത്തിൽ ഇറങ്ങിയ ദീപക് ഹൂഡ റൺസ് ഒന്നും എടുക്കാതെയാണ് പുറത്തായത്.