ഭുവി എന്തിനാണ് ടീമിൽ :വിമർശിച്ച് മുൻ താരങ്ങൾ

IMG 20211029 141702 scaled

ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകർ എല്ലാം ടി :20 ലോകകപ്പിലെ ഇന്ത്യയുടെ ആദ്യത്തെ ജയം കാണുവാനുള്ള കാത്തിരിപ്പിലാണ്. പാകിസ്ഥാൻ ടീമിനോട് അവിചാരിതമായി 10 വിക്കറ്റ് തോൽവി വഴങ്ങിയ വിരാട് കോഹ്ലിക്കും ടീമിനും അക്ഷരാർഥത്തിൽ കിവീസിന് എതിരായ വരാനിരിക്കുന്ന മത്സരം ജീവൻമരണ പോരാട്ടത്തിനും തുല്യമാണ്. കൂടാതെ മറ്റൊരു സൂപ്പർ റൗണ്ട് ഘട്ടത്തിൽ ഇനി ചിന്തിക്കാൻ പോലും ടീം ഇന്ത്യക്ക് സാധിക്കില്ല. കിവീസ് ടീമിനെതിരെ മികച്ച ജയത്തോടെ സെമി ഫൈനൽ സാധ്യതകൾ സജീവമാക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ ടീമിന്റെ പ്ലേയിംഗ്‌ ഇലവനിൽ അടുത്ത മത്സരത്തിന് മുൻപ് ചില മാറ്റങ്ങൾ നിർദ്ദേശിക്കുകയാണ് മുൻ ഇന്ത്യൻ താരങ്ങൾ ഇപ്പോൾ. മികച്ച ഫോം തുടരുന്ന ഇഷാൻ കിഷനായി പലരും വാദിക്കുമ്പോൾ പേസ് ബൗളർമാരിലെ വീക്ക്‌നെസായി മാറിയ ഭുവനേശ്വറിന് പകരം താക്കൂറിനെ പരിഗണിക്കണം എന്നതാണ് പ്രധാന ആവശ്യം.

നിലവിൽ തന്റെ ബൗളിംഗ് മികവിന്റെ പകുതി പോലും നിലനിർത്തുവാനായി കഴിയാത്ത ഭുവിക്ക്‌ പകരം മറ്റുള്ള ഓപ്ഷനുകൾ ഇന്ത്യൻ ടീം മാനേജ്മെന്റ് പരീക്ഷിക്കണമെന്നുള്ള ആവശ്യം തുറന്ന് പറയുകയാണിപ്പോൾ മുൻ താരമായ സുനിൽ ഗവാസ്ക്കർ. തന്റെ എല്ലാവിധ ബൗളിംഗ് മികവും നഷ്ടമായ ഭൂവിക്ക് പകരം താക്കൂർ മികച്ച ഒരു ഓപ്ഷനാണ്‌ എന്ന് ചൂണ്ടികാണിച്ച ഗവാസ്ക്കർ തന്റെ അഭിപ്രായത്തിൽ കിവീസിന് എതിരെ ഭൂവിക്ക് ഒപ്പം ഹാർദിക് പാണ്ട്യയും തന്നെ കളിക്കാൻ പാടില്ല.എതിരാളികളെ ഒരു സമയത്തും വീഴ്ത്താനുള്ള മികവോ ആത്മവിശ്വാസമോ ഭുവിയുടെ ബൗളിംഗ് പ്രകടനത്തിൽ കാണുന്നില്ല. “സുനിൽ ഗവാസ്ക്കർ വിമർശിച്ചു.

See also  IPL 2024 : സഞ്ചു സാംസണ്‍ ഏറ്റവും കൂടുതല്‍ സിക്സ് അടിച്ചത് ആര്‍ക്കെതിരെ ? ലിസ്റ്റ് ഇതാ.

പാകിസ്ഥാൻ എതിരെ മൂന്ന് ഓവർ വരെ എറിഞ്ഞിട്ടും ഭുവിക്ക്‌ വിക്കറ്റുകൾ ഒന്നും തന്നെ നെടുവാനായി കഴിഞ്ഞില്ല. ഒപ്പം സന്നാഹ മത്സരത്തിൽ അടക്കം റൺസ് വിട്ടുനൽകിയിരുന്നു.”ഭൂവിക്ക് പകരം താക്കൂർ പ്ലെയിങ് ഇലവനിൽ എത്തണം. ബൗൾ ചെയ്യുന്നില്ലേൽ ഹാർദിക് പാണ്ട്യ കളിക്കേണ്ടതില്ല ” സുനിൽ ഗവാസ്ക്കർ അഭിപ്രായം വ്യക്തമാക്കി. സമാനമായ ഒരു അഭിപ്രായമാണ് മുൻ താരമായ സെവാഗും പങ്കുവെച്ചത്. താക്കൂർ ടീമിൽ എത്തിയാൽ വിക്കറ്റ് വീഴ്ത്താൻ കൂടി അത് സഹായകമാകുമെന്നും സെവാഗ് നിരീക്ഷിച്ചു.

അതേസമയം നായകൻ വിരാട് കോഹ്ലി ഭുവിയുടെ മോശം ഫോമിൽ ടീമിന് ഒരു ആശങ്കയുമില്ലെന്നും വിശദീകരിച്ചു. ഐപിഎല്ലിൽ അടക്കം ഭുവി കാഴ്ചവെച്ച പ്രകടനത്തിൽ ടീം മാനേജ്മെന്റ് വളരെ അധികം വിശ്വസിക്കുണ്ടെന്നാണ് കോഹ്ലി പങ്കുവെച്ച അഭിപ്രായം.

Scroll to Top