ഇന്ത്യന്‍ ഡ്രസിങ്ങ് റൂമില്‍ സ്കോട്ടീഷ് താരങ്ങളുടെ അപ്രതീക്ഷിത വിസിറ്റ്. അനുഭവങ്ങള്‍ പങ്കുവച്ച് താരങ്ങള്‍

ഇന്ത്യ :സ്കോട്ലാൻഡ് മത്സരം ക്രിക്കറ്റ്‌ പ്രേമികൾക്ക്‌ സമ്മാനിച്ചത് അനേകം മനോഹരമായ ഓർമകളാണ്. ബാറ്റിങ്, ബൗളിംഗ്, ഫീൽഡിങ് അടക്കം സമസ്ത മേഖലകളിൽ അധിപത്യം പുലർത്തിയ ഇന്ത്യൻ ടീം 8 വിക്കറ്റിന്റെ മാസ്മരിക ജയം കരസ്ഥമാക്കിയപ്പോൾ സൂപ്പർ 12 റൗണ്ടിൽ നിന്നും സെമി ഫൈനലിലേക്ക് കൂടി പ്രവേശനം നേടാമെന്നൊരു സ്വപ്നം കാണുകയാണ് ഇന്ത്യൻ ആരാധകർ. പാകിസ്ഥാൻ ഗ്രൂപ്പിൽ നിന്നും സെമി ഉറപ്പിക്കുമ്പോൾ അഫ്‌ഘാൻ :കിവീസ് മത്സരഫലമാണ് ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ മുൻപോട്ടുള്ള കുതിപ്പിനുള്ള വിധി എഴുതുക. ഇന്നലത്തെ മത്സരത്തിൽ സ്കോട്ലാൻഡ് ടീമിനെ അനായാസം ബൗളിംഗ് മികവിലും ബാറ്റിങ് വെടിക്കെട്ട് കരുത്തിലുമാണ് കോഹ്ലിയും ടീമും തോൽപ്പിച്ചത്. യോഗ്യത റൗണ്ടിൽ അസാധ്യമായ പ്രകടനം കാഴ്ചവെച്ച ടീം സ്കോട്ലാൻഡിന് ഒന്ന് പൊരുതാൻ പോലും സാധിച്ചില്ല.

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ടീം ബൗളിംഗ് തിരഞ്ഞെടുത്തപ്പോൾ ഫാസ്റ്റ് ബൗളർമാരായ മുഹമ്മദ്‌ ഷമി മൂന്നും ജസ്‌പ്രീത് ബുംറ രണ്ടും വിക്കറ്റുകൾ വീഴ്ത്തി. നാല് ഓവറിൽ വെറും 15 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി ജഡേജ തന്റെ മികവ് ആവർത്തിച്ചപ്പോൾ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരവും താരത്തെ തേടിയെത്തി. അതേസമയം ഇന്നലത്തെ മത്സരത്തിന് ശേഷം നടന്ന ഒരു സംഭവം ആരാധകർക്ക്‌ എല്ലാം തന്നെ ഒരു പുതിയ അനുഭവമായി. ഇന്നലത്തെ ജയത്തിന് ശേഷം സ്കോട്ടീഷ് താരങ്ങൾ ഇന്ത്യന്‍ ടീമിന്റെ ഡ്രസ്സിംഗ് റൂമിൽ എത്തിയാണ് താരങ്ങളുമായി അല്പനേരം സംസാരിച്ചത്. നായകൻ വിരാട് കോഹ്ലി, അശ്വിൻ, രോഹിത് ശർമ്മ എന്നിവർ എല്ലാം സ്കോട്ലാൻഡ് ടീമിനോപ്പം ഏറെ നേരം ചിലവഴിച്ചു.

20211105 234538

ജയിച്ചെങ്കിലും എതിരാളികൾക്ക് ചില സഹായങ്ങളും ഉപദേശങ്ങളും കൂടി നൽകാനുള്ള ഇന്ത്യൻ ടീമിന്റെ മനസ്സിനെ ക്രിക്കറ്റ്‌ ലോകവും ഇതിനകം സ്വീകരിച്ച് കഴിഞ്ഞു. ആരാധകർ ഏറെ കയ്യടികൾ നൽകിയാണ് ഈ ചിത്രങ്ങളെ എല്ലാം സ്വീകരിച്ചത്.സ്കോട്ലാൻഡ് ടീമിലെ താരങ്ങൾക്ക്‌ എല്ലാം ഉപദേശങ്ങൾ നൽകുന്നതും ഒപ്പം ശ്രദ്ദയോടെ ഇത് എല്ലാം കേൾക്കുന്ന താരങ്ങളെയും നമുക്ക് ചിത്രങ്ങളിൽ കാണുവാനായി കഴിയും.കൂടാതെ ഈ മനോഹരമായ ദൃശ്യങ്ങൾ പങ്കുവെച്ച സ്കോട്ലാൻഡ് ടീം ഇന്ത്യൻ താരങ്ങൾക്ക് എല്ലാം നന്ദിയും പറയുന്നുണ്ട്

20211105 234600