ബംഗ്ലാദേശ് കടുവകളെ വീഴ്ത്തി സ്കോട്ലാൻഡ് പോരാട്ടം :ഞെട്ടി ആരാധകർ

ക്രിക്കറ്റ്‌ ലോകം ആവേശപൂർവ്വം തന്നെ കാത്തിരുന്ന ടി :20 ക്രിക്കറ്റ്‌ ലോകകപ്പിന് യോഗ്യത മത്സരങ്ങളോടെ തുടക്കം. എല്ലാ ആരാധകരും ഐപിൽ ആവേശത്തിനും പിന്നാലെ ലോകകപ്പിലേക്ക് കൂടി ശ്രദ്ധ നൽകുമ്പോൾ സർപ്രൈസ് ജയവുമായി ഇന്നലെ അനേകം കയ്യടികൾ നേടിയത് സ്കോട്ലാൻഡ് ടീമാണ്. കരുത്തരായ ബംഗ്ലാദേശ് ടീമിന് 6റൺസിന് തോൽപ്പിച്ച് സ്കോട്ലാൻഡ് ടീം അത്ഭുത ജയവും പ്രധാനപ്പെട്ട പോയിന്റുകളുമാണ് ഇന്നലെ കരസ്ഥമാക്കിയത്. അത്യന്തം ആവേശം നിറഞ്ഞുനിന്ന മത്സരത്തിൽ അവസാന ഓവറിലാണ് സ്കോട്ലാൻഡ് ടീം ജയം തട്ടിപറിച്ചത്. നേരത്തെ ഓസ്ട്രേലിയ, ന്യൂസിലാൻഡ് ടീമുകൾക്ക് എതിരെ ടി :20 പരമ്പരകൾ നേടി ചരിത്രം സൃഷ്ടിച്ചിരുന്ന ബംഗ്ലാദേശ് ടീമിന് ഈ തോൽവി കനത്ത തിരിച്ചടിയായി മാറി.ടോസ് നഷ്ട്മായി ബാറ്റിങ് ആരംഭിച്ച സ്കോട്ലാൻഡ് ടീം നേടിയ 140 റൺസ് മറികടക്കാനായി ബാറ്റിങ് ഇറങ്ങിയ ബംഗ്ലാദേശ് ടീമിന്റെ പോരാട്ടം 7 വിക്കെറ്റ് നഷ്ടത്തിൽ 134 റൺസിൽ അവസാനിച്ചു.. മനോഹരമായ ബൗളിംഗ് മികവ് പുറത്തെടുത്താണ് സ്കോട്ലാൻഡ് ജയം കരസ്ഥമാക്കിയത്

മറുപടി ബാറ്റിങ് ആരംഭിച്ച ബംഗ്ലാദേശ് ടീമിന് തുടക്ക ഓവറുകളിൽ തന്നെ സ്റ്റാർ ഓപ്പണർമാരെ നഷ്ടമായി.ലിട്ടൻ ദാസ്, സൗമ്യ സർക്കാർ എന്നിവർ വിക്കറ്റുകൾ നഷ്ടമായ ബംഗ്ലാദേശ് ടീമിനായി പിന്നീട് മൂന്നാം വിക്കറ്റിൽ ഒന്നിച്ച ഷാക്കിബ്, മുഷ്ഫിക്കർ റഹീം സഖ്യം 47 റൺസ് അതിവേഗം അടിച്ചെടുത്തെങ്കിലും ജയം മാത്രം കയ്യകലെയായി പോയി. ഷാക്കിബ് വിക്കെറ്റ് പന്ത്രണ്ടാം വിക്കറ്റിൽ നഷ്ടമായ ബംഗ്ലാദേശ് ടീമിന് പിന്നീട് കൃത്യമായ ഇടവേളകളിൽ ബാറ്റ്‌സ്മാന്മാരെ എല്ലാം നഷ്ടമായി. അവസാന ഓവറുകളിൽ ക്യാപ്റ്റൻ മഹമ്മദുള്ള,മുസ്തഫിസുർ റഹീം എന്നിവർ വമ്പൻ ചില ഷോട്ടുകൾ പായിച്ചെങ്കിലും ആറ് റൺസ് അകലെ അവരുടെ ബാറ്റിങ് അവസാനിച്ചു.

അതേസമയം ആദ്യത്തെ ഓവർ മുതൽ മികവോടെ പന്തെറിഞ്ഞ പേസറായ ബ്രാഡ്‌ലി വീല്‍സ് മൂന്ന് വിക്കറ്റും ക്രിസ് ഗ്രീവ്‌സ് രണ്ട് വിക്കറ്റും വീഴ്ത്തിയപ്പോൾ ജോഷ് ഡേവി മാര്‍ക് വാട്ട് എന്നിവർ ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി.ടോസ് നഷ്ടമായി നേരത്തെ ബാറ്റിങ് തുടക്കം കുറിച്ച സ്കോട്ലാൻഡ് ടീമിന് പക്ഷേ 53 റൺസ് എടുക്കുന്നതിനിടയിൽ ആറ് വിക്കറ്റുകൾ നഷ്ടമായിരുന്നു.പിന്നീട് ഏഴാം വിക്കറ്റിൽ ഒന്നിച്ച ബാറ്റിങ് ജോഡിയായ ക്രിസ് ഗ്രീവ്സ്:മാര്‍ക് വാട്ട് എന്നിവർ വെടിക്കെട്ട് ബാറ്റിങ് പ്രകടനം കാഴ്ചവെച്ചാണ് അവരുടെ സ്കോർ നൂറ്‌ കടത്തിയത്. 28 പന്തിൽ 4 ഫോറും 2 സിക്സും അടക്കം 45 റൺസ് അടിച്ച ക്രിസ് ഗ്രീവ്സ് ജയവും ഒപ്പം മികച്ച സ്കോറും സമ്മാനിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു