സഞ്ജുവിന്റെ രാജസ്ഥാന് വീണ്ടും തിരിച്ചടി. ആ യുവതാരത്തെയും നിലനിർത്താനാവില്ല.

mumbai indians vs rajasthan ipl 2023

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ മെഗാലേലം പല മികച്ച ഫ്രാഞ്ചൈസികൾക്കും തിരിച്ചടി സമ്മാനിക്കാറുണ്ട്. മികച്ച താരങ്ങൾ അണിനിരക്കുന്ന പല ടീമുകൾക്കും തങ്ങളുടെ വമ്പൻമാരെ ലേലത്തിനായി വിട്ടുകൊടുക്കേണ്ടി വരും.

ഇത്തരത്തിൽ തിരിച്ചടികൾ നേരിട്ട ഒരു ഫ്രാഞ്ചൈസിയാണ് മുംബൈ ഇന്ത്യൻസ്. ഹർദിക് പാണ്ഡ്യ, ക്രൂണാൽ പാണ്ഡ്യ, ബോൾട്ട് തുടങ്ങിയ വമ്പന്മാർ അണിനിരന്ന ടീമായിരുന്നു മുംബൈ. എന്നാൽ മെഗാ ലേലത്തിലേക്ക് എത്തിയപ്പോൾ ഈ താരങ്ങളെയൊക്കെയും മുംബൈയ്ക്ക് ഉപേക്ഷിക്കേണ്ടി വന്നു. ഇത്തവണത്തെ ഐപിഎൽ മെഗാ ലേലത്തിൽ ഇത്തരത്തിൽ വലിയ പ്രശ്നങ്ങൾ നേരിടാൻ പോകുന്ന ടീമാണ് രാജസ്ഥാൻ റോയൽസ്. ഇത്തവണത്തെ ലേലത്തിൽ രാജസ്ഥാന് തങ്ങളുടെ ടീമിലെ പ്രബലരായ പല താരങ്ങളെയും വിട്ടു നൽകേണ്ടിവരും.

നിലവിൽ രാജസ്ഥാനായി കഴിഞ്ഞ സീസണുകളിൽ മികവാർന്ന പ്രകടനങ്ങൾ പുറത്തെടുത്ത സഞ്ജു സാംസൺ, ജോസ് ബട്ലർ, റിയാൻ പരാഗ്, ജയസ്വാൾ എന്നിവരെയാണ് ഫ്രാഞ്ചൈസി നിലനിർത്താൻ തയ്യാറായിരിക്കുന്നത്. പക്ഷേ ഈ താരങ്ങളെ നിലനിർത്തുന്നതോടെ രാജസ്ഥാന് വലിയ നഷ്ടങ്ങൾ ഉണ്ടാവും. വിൻഡീസിന്റെ വെടിക്കെട്ട് വീരനായ ഹെറ്റ്മയറെ രാജസ്ഥാന് ലേലത്തിലേക്ക് വിടേണ്ടി വരും.

ഒപ്പം ഇന്ത്യയുടെ യുവതാരമായ ധ്രുവ് ജൂറലിനെയും രാജസ്ഥാൻ ലേലത്തിൽ കൈവിടും. നിലവിൽ ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ച ധ്രുവ് ജൂറൽ രണ്ടാം മത്സരത്തിൽ തന്നെ മാൻ ഓഫ് ദി മാച്ച് പുരസ്കാരവും നേടുകയുണ്ടായി. പിന്നീട് ടീമിന്റെ സജീവസാന്നിധ്യമായി മുന്നോട്ടു പോവുകയാണ് ജൂറൽ.

Read Also -  എന്ത് വിലകൊടുത്തും രോഹിതിനെ നിലനിർത്താൻ മുംബൈ. വിട്ടുനൽകാൻ തയാറല്ലന്ന് റിപ്പോർട്ടുകൾ.

ഇക്കാരണം കൊണ്ട് തന്നെ രാജസ്ഥാൻ റോയൽസിനെ സംബന്ധിച്ച് ജുറൽ ഒരു പ്രധാന താരം ആയിരുന്നു. പക്ഷേ ഇത്തവണ ജൂറലിനെ നിലനിർത്താൻ ടീമിന് സാധിക്കില്ല. ഇങ്ങനെ രാജസ്ഥാൻ ജൂറലിനെ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ മെഗാ ലേലത്തിലേക്ക് വിട്ടാൽ, ഒരിക്കലും താരത്തെ തിരിച്ചെടുക്കാനും സാധ്യതയില്ല.

ഇതിന് പ്രധാനകാരണം സഞ്ജു സാംസനാണ്. നിലവിൽ സഞ്ജു സാംസൺ എന്ന മികച്ച ഒരു വിക്കറ്റ് കീപ്പർ രാജസ്ഥാൻ ടീമിനുണ്ട്. അതുകൊണ്ടു തന്നെ ഇനിയും വമ്പൻ തുക മുടക്കി മറ്റൊരു വിക്കറ്റ് കീപ്പറെ രാജസ്ഥാൻ സ്വന്തമാക്കിയില്ല. മറുവശത്ത് മറ്റു പല ടീമുകളും മികച്ച ഒരു വിക്കറ്റ് കീപ്പറെ സ്വന്തമാക്കാനായി കാത്തിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ജൂറൽ രാജസ്ഥാൻ ടീം വിട്ട് മറ്റൊരു ടീമിൽ ചേക്കേറാനുള്ള സാധ്യതകൾ വളരെ വലുതാണ്.

വരാനിരിക്കുന്ന ഐപിഎല്ലിൽ രാജസ്ഥാന് ജൂറലിനെ പിടിച്ചുനിർത്താൻ സാധിച്ചില്ലെങ്കിൽ അത് ടീമിന് വരുന്ന വലിയൊരു നഷ്ടം തന്നെയാവും. ഇത്തരത്തിൽ വലിയ രീതിയിലുള്ള പ്രതിസന്ധികളാണ് രാജസ്ഥാൻ ടീമിന് 2025 മെഗാ ലേലത്തിന് മുന്നോടിയായുള്ളത്. ഇത്രയധികം ആരാധകരുള്ള ഫ്രാഞ്ചൈസി ആയതിനാൽ ഇത്തരം കാര്യങ്ങളിൽ വളരെ തന്ത്രപരമായ തീരുമാനങ്ങൾ മാത്രമേ കൈക്കൊള്ളാൻ സാധിക്കൂ.

Scroll to Top