ഞെട്ടിച്ച തുടക്കം. ആദ്യ പന്തിൽ സിക്സർ. പക്ഷേ വീണ്ടും പിഴവ് ആവർത്തിച്ച് സഞ്ജു പുറത്ത്.

വീണ്ടും ഷോർട്ട് ബോളിൽ പുറത്തായി മലയാളി താരം സഞ്ജു സാംസൺ. ഇംഗ്ലണ്ടിനെതിരായ അഞ്ചാം ട്വന്റി20 മത്സരത്തിലും തന്റെ വീക്ക്നെസായ ഷോട്ട് ബോളിൽ തന്നെ സഞ്ജു പുറത്തായി. മത്സരത്തിൽ മികച്ച തുടക്കമായിരുന്നു സഞ്ജുവിന് ലഭിച്ചത്. പക്ഷെ അത് മുതലാക്കുന്നതിൽ താരം പരാജയപ്പെടുകയായിരുന്നു. 7 പന്തുകളിൽ 16 റൺസ് മാത്രമാണ് സഞ്ജുവിന് മത്സരത്തിൽ നേടാൻ സാധിച്ചത്. ഇത്തവണ മാർക്ക് വുഡിന്റെ പന്തിൽ ജോഫ്ര ആർചർക്ക് ക്യാച്ച് നൽകിയാണ് സഞ്ജു സാംസൺ പുറത്തായിരിക്കുന്നത്. ഒരു തട്ടുളിപ്പൻ തുടക്കത്തിന് ശേഷം സജുവിന്റെ പുറത്താകൽ ആരാധകരെ നിരാശയിൽ ആക്കിയിട്ടുണ്ട്.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്കായി സഞ്ജുവാണ് ആദ്യ പന്ത് ഫേസ് ചെയ്തത്. കഴിഞ്ഞ മത്സരങ്ങളിലേതു പോലെ തന്നെ സഞ്ജുവിനെതിരെ ട്രാപ്പ് ഒരുക്കിയാണ് ആർച്ചർ ആദ്യ പന്തിന് തയ്യാറായത്. ലെഗ് സൈഡിൽ പൂർണമായി ഫീൽഡ് സെറ്റ് ചെയ്ത് ഒരു ഷോട്ട് ബോളാണ് ആർച്ചർ എറിഞ്ഞത്. എന്നാൽ ഇത് കൃത്യമായി മനസ്സിലാക്കിയ സഞ്ജു ഓഫ് സൈഡിലേക്ക് കയറി നിന്ന് ഒരു കിടിലൻ സിക്സർ നേടുകയായിരുന്നു. 70 മീറ്റർ സഞ്ചരിച്ച ഒരു സിക്സറാണ് സഞ്ജു നേരിട്ട ആദ്യ പന്തിൽ നേടിയത്.

ശേഷം ഓവറിലെ അഞ്ചാം പന്തിലും ഒരു കിടിലൻ സിക്സർ നേടാൻ സഞ്ജുവിന് സാധിച്ചു. ഇതോടെ ആർച്ചർ സഞ്ജുവിന് മുൻപിൽ പരാജയം സമ്മതിക്കുകയായിരുന്നു. ശേഷം ഓവറിലെ അവസാന പന്തിലും ഒരു ബൗണ്ടറി നേടിയതോടെ സഞ്ജു മികച്ച ഒരു ഇന്നിംഗ്സ് കാഴ്ച വയ്ക്കുമെന്ന തോന്നലുണ്ടായി. ആദ്യ ഓവറിൽ 16 റൺസാണ് സഞ്ജു സാംസൺ സ്വന്തമാക്കിയത്. എന്നാൽ ഇതിനുശേഷം ഇതുവരെ താൻ കാട്ടിയ പിഴവ് വീണ്ടും സഞ്ജു ആവർത്തിക്കുകയായിരുന്നു. രണ്ടാം ഓവറിലെ അഞ്ചാം പന്തിൽ മാർക്ക് വുഡിനെതിരെ ഒരു ഷോട്ട് കളിച്ച സഞ്ജു ആർച്ചർക്ക് ക്യാച്ച് നൽകി മടങ്ങി.

മത്സരത്തിന്റെ ആദ്യ പന്തിൽ സിക്സർ നേടിയതോടെ ഒരു തകർപ്പൻ റെക്കോർഡ് ആണ് സഞ്ജു തന്റെ പേരിൽ ചേർത്തത്. ഇന്ത്യക്കായി ട്വന്റി20 മത്സരങ്ങളിൽ ആദ്യ ബോളില്‍ സിക്സർ നേടുന്ന മൂന്നാമത്തെ താരമാണ് സഞ്ജു സാംസൺ 2020ൽ രോഹിത് ശർമ ആദ്യ പന്തിൽ സിക്സർ നേടുകയുണ്ടായി. ശേഷം 2024ൽ സിംബാബ്ക്കെതിരെ ജയസ്വാളും ഇന്ത്യയ്ക്കായി ഒരു ട്വന്റി20 മത്സരത്തിന്റെ ആദ്യ പന്തിൽ സിക്സർ നേടിയിരുന്നു. ഇതിന് ശേഷമാണ് ഇപ്പോൾ സഞ്ജു സാംസൺ ഈ ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുന്നത്. എന്നിരുന്നാലും ആരാധകരെ സംബന്ധിച്ച് വീണ്ടും നിരാശാജനകമായ പ്രകടനം തന്നെയാണ് സഞ്ജുവിൽ നിന്ന് ഉണ്ടായത്.