അന്ന് ഞങ്ങളെ അവഗണിച്ചു. ഇന്ന് ഇപ്പോള്‍ കണ്ടില്ലേ ? ചാരുലതയുടെ സ്റ്റോറി വൈറല്‍

ഇത്തവണത്തെ ഐപിൽ സീസണിൽ ക്രിക്കറ്റ്‌ പ്രേമികളിൽ ബഹുഭൂരിപക്ഷവും കിരീടം നേടാൻ സാധ്യത കൽപ്പിക്കാതിരുന്ന ഒരു ടീമാണ് സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ് ടീം. അതേസമയം സീസണിൽ ഉടനീളം മികച്ച പ്രകടനവുമായി കയ്യടികൾ നേടിയ രാജസ്ഥാൻ റോയൽസ് ടീം ഇന്ന് നടക്കുന്ന ഫൈനലിൽ ഗുജറാത്തിന് എതിരെ ജയത്തിൽ കുറഞ്ഞതൊന്നും തന്നെ ആഗ്രഹിക്കുന്നില്ല.

ഫൈനലിൽ വളരെ ശക്തരായ എതിരാളികലാണെകിൽ പോലും ജയത്തോടെ രണ്ടാം ഐപിൽ കിരീടം നേടാമെന്നാണ് സഞ്ജുവും കൂട്ടരും തന്നെ വിശ്വസിക്കുന്നത്. പ്രഥമ ഐപിൽ സീസണിൽ ഷെയ്ൻ വോണിന്‍റെ നേത്രത്വത്തിൽ കിരീടം നേടിയ ശേഷം രാജസ്ഥാൻ ടീം ആദ്യമായിട്ടാണ് ഫൈനലിലേക്ക് എത്തുന്നത്.

91848219

അതേസമയം രാജസ്ഥാൻ കുതിപ്പിനും ഒപ്പം പ്രശംസ നേടുന്നത് ക്യാപ്റ്റൻ സഞ്ജു സാംസൺ കൂടിയാണ്. ബാറ്റ്‌സ്മാൻ, വിക്കെറ്റ് കീപ്പർ, ക്യാപ്റ്റൻ റോളുകളിൽ തിളങ്ങുന്ന സഞ്ജു സാംസൺ മറ്റൊരു അത്ഭുതം ഇന്നത്തെ ഫൈനലിലും ആവർത്തിക്കുമെന്നാണ് എല്ലാ ആരാധകരും വിശ്വസിക്കുന്നത്. എന്നാൽ ക്രിക്കറ്റ്‌ ലോകത്ത് അടക്കം ഏറെ ചർച്ചാ വിഷയമായി മാറുന്നത് സഞ്ജുവിന്റെ ഭാര്യ പങ്കുവെച്ച ഒരു ഇൻസ്റ്റാഗ്രാം സ്റ്റോറിയാണ്. രാജസ്ഥാൻ റോയൽസ് ടീമിന്റെ ഈ ഐപിൽ സീസണിലെ കുതിപ്പിനെ കുറിച്ചാണ് ചാരുലതയുടെ സ്റ്റോറി.

91848225

ഐപിഎല്‍ സീസണിന്റെ ആദ്യ ദിനം വന്നൊരു പോസ്റ്റര്‍ പങ്കുവെച്ചാണ് ചാരുലതയുടെ ഈ ഒരു ശ്രദ്ധേയമായ പോസ്റ്റ്‌. ചെന്നൈയുടെ ധോനിയും മുംബൈയുടെ രോഹിത്തും മുന്‍പില്‍ ചേർന്ന് മുന്നിൽ നിൽക്കുന്നതായ ഐപിൽ 2022ന്റെ പരസ്യ പോസ്റ്റിൽ പിങ്ക് ജേഴ്സി കാണുന്നില്ലല്ലോ എന്നാണ് ചാരുലത ഇപ്പോൾ ഷെയർ ചെയ്ത പോസ്റ്റിലെ ചോദ്യം. ആരും തന്നെ അധികം സാധ്യത തുടക്കത്തിൽ സാധ്യത നൽകാതിരുന്ന രാജസ്ഥാൻ ടീമിന്റെ ഈ ഒരു കുതിപ്പിനെ കുറിച്ചാണ് സഞ്ജുവിന്റെ ഭാര്യയുടെ പോസ്റ്റ്‌.