അവനെ ഇനിയും ഒഴിവാക്കാൻ കഴിയില്ല : സഞ്ജുവിന്റെ റീഎൻട്രി പ്രവചിച്ച് സംഗക്കാര

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസൺ മത്സരങ്ങൾ ആരംഭിക്കും മുൻപ് എല്ലാ ക്രിക്കറ്റ്‌ പ്രേമികളും ഇത്തവണ കിരീടം നേടുമെന്ന് പ്രവചിച്ച ടീമാണ് സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് ടീം. എന്നാൽ എല്ലാവരുടെയും പ്രതീക്ഷകൾക്ക് യോജിച്ച ഒരു പ്രകടനം പുറത്തെടുക്കുവാൻ രാജസ്ഥാൻ ടീമിന് സാധിച്ചില്ല. കൂടാതെ ഐപിഎൽ രണ്ടാം പാദ മത്സരങ്ങളിൽ തിളങ്ങുവാനും സഞ്ജുവിന്റെ ടീമിനും കഴിഞ്ഞിട്ടില്ല. തുടർ തോൽവികളിൽ വിഷമിക്കുന്ന സഞ്ജുവും സംഘവും ഏറെക്കുറെ പ്ലേഓഫ്‌ സാധ്യത ഇല്ലാതാക്കി കഴിഞ്ഞു. നിലവിൽ 11 കളികളിൽ നിന്നും 4 ജയം മാത്രമുള്ള രാജസ്ഥാൻ റോയൽസ് ടീമിന് സീസണിൽ ശേഷിക്കുന്ന മത്സരങ്ങൾ ജയിച്ചാലും പ്ലേഓഫിൽ സ്ഥാനം നേടുക വളരെ ഏറെ ബുദ്ധിമുട്ടാണ്.

എന്നാൽ തന്റെ ഐപിൽ കരിയറിലെ ഏറ്റവും മികച്ച പ്രകടനവുമായി ഇപ്പോൾ ഏറ്റവും അധികം കയ്യടികൾ നേടുന്നത് രാജസ്ഥാൻ റോയൽസ് നായകനായ മലയാളി വിക്കറ്റ് കീപ്പർ സഞ്ജുവാണ്. സീസണിൽ 11 മത്സരങ്ങളിൽ നിന്നും 452 റൺസ് നേടി കഴിഞ്ഞ സഞ്ജു സാംസൺ ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കാനുള്ള തീവ്ര പരിശ്രമത്തിലാണ്.വരാനിരിക്കുന്ന ടി :20 ക്രിക്കറ്റ്‌ ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ സ്‌ക്വാഡിൽ അവസരം ലഭിക്കാതെ പോയ സഞ്ജു തന്നെ വിമർശിച്ചവർക്ക് എല്ലാം സീസണിലെ വളരെ ഏറെ സ്ഥിരതയാർന്ന പ്രകടനത്തോടെ ഇപ്പോൾ മറുപടികൾ നൽകുകയാണ്.

327715

രാജസ്ഥാൻ ടീമിന്റെ സീസണിലെ മോശം പ്രകടനത്തിൽ വിഷമമുണ്ടെങ്കിലും സഞ്ജു ഈ സീസണിൽ രാജസ്ഥാൻ ടീമിന്റെ കരുത്തായി മാറുന്നതിലുള്ള സന്തോഷം വിശദമാക്കുകയാണ് രാജസ്ഥാൻ ടീമിന്റെ ഡയറക്ടർ കുമാർ സംഗക്കാര. ഇനിയും സഞ്ജുവിനെ മോശം ഫോമിന്റെ പേരിൽ നിങ്ങൾക്ക് ഒഴിവാക്കാനാവില്ല എന്നാണ് സംഗക്കാരയുടെ അഭിപ്രായം.അപൂർവ്വ പ്രതിഭയുള്ള ഒരു സ്പെഷ്യൽ താരമാണ് സഞ്ഞുവെന്നും അദ്ദേഹം അഭിപ്രായം പറഞ്ഞു.

“സഞ്ജുവുമായി ഞാൻ വളരെ അധികം കാര്യങ്ങളിൽ ചർച്ചകൾ നടത്താറുണ്ട്. അവന്റെ ബാറ്റിങ് മികവിനും ഒപ്പം ഏറെ മികച്ച ക്യാപ്റ്റൻസിയും വളരെ അധികം ചർച്ചകളിൽ സ്ഥാനം നേടാറുണ്ട്. അവനെ സ്ഥിരതയില്ലായ്മയുടെ പേരിൽ കൂടുതൽ കാലം മാറ്റിനിർത്താൻ കഴിയില്ല. ഇന്ത്യൻ ടീമിലേക്ക് അവൻ വൈകാതെ എത്തും “കുമാർ സംഗക്കാര നിരീക്ഷിച്ചു.