ആദ്യ ഏകദിനത്തിൽ സഞ്ജു സാംസൺ കളിക്കും.. സഞ്ജുവിന് ഇത് നിർണായക അവസരം.

sanju samson

വെസ്റ്റിൻഡീസിനെതിരായ ഇന്ത്യയുടെ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ സഞ്ജു സാംസൺ തന്നെ വിക്കറ്റ് കീപ്പറായി കളിക്കുമെന്ന് റിപ്പോർട്ട്. പ്രമുഖ മാധ്യമമായ ഇൻസൈഡ് സ്പോർടാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇങ്ങനെ സംഭവിക്കുകയാണെങ്കിൽ വലിയ അവസരം തന്നെയാണ് സഞ്ജുവിന് മുൻപിലേക്ക് എത്തുന്നത്.

ഏകദിന പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുത്താൽ സഞ്ജുവിന് ലോകകപ്പിനുള്ള ടീമിൽ ഇടം പിടിക്കാൻ സാധിക്കും. ആദ്യ മത്സരത്തിൽ സഞ്ജുവിനെ ഇന്ത്യ പ്രാഥമിക വിക്കറ്റ് കീപ്പറായി പരിഗണിക്കുമെന്നാണ് റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ ആദ്യ മത്സരത്തിൽ മികച്ച പ്രകടനം നടത്തി പരമ്പരയിലുടനീളം ടീമിൽ സ്ഥാനം കണ്ടെത്തേണ്ടത് സഞ്ജുവിന് ആവശ്യമാണ്.

നിലവിൽ വിൻഡീസിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ സ്ക്വാഡിൽ രണ്ട് വിക്കറ്റ് കീപ്പർമാരാണ് ഉള്ളത്. സഞ്ജു സാംസന് പുറമെ ഇടങ്കയ്യൻ ബാറ്ററായ ഇഷാൻ കിഷനും സ്ക്വാഡിൽ അണിനിരക്കുന്നുണ്ട്. ഇന്ത്യയുടെ വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇഷാൻ കിഷൻ അരങ്ങേറ്റം കുറിച്ചിരുന്നു.

തരക്കേടില്ലാത്ത ബാറ്റിംഗ് പ്രകടനം തന്നെയാണ് പരമ്പരയിൽ കിഷൻ കാഴ്ചവച്ചത്. അതിനാൽ തന്നെ കിഷൻ സഞ്ജു സാംസന് ചെറിയ രീതിയിൽ ഭീഷണി ഉണ്ടാക്കുന്നുണ്ട് എന്നത് ഉറപ്പാണ്. എന്തിരുന്നാലും ആദ്യമത്സരത്തിൽ ലഭിക്കുന്ന അവസരം സഞ്ജു നല്ല രീതിയിൽ വിനിയോഗിച്ചാൽ ലോകകപ്പ് സാധ്യതകൾ തള്ളിക്കളയാൻ സാധിക്കില്ല.

Read Also -  ഞാൻ കൊൽക്കത്തയ്ക്കായി കുറെ റൺസ് നേടിയിട്ടുണ്ട്, എന്നെ നിലനിർത്തണം. ആവശ്യവുമായി യുവതാരം.

ഇതോടൊപ്പം ഏഷ്യാകപ്പ്, ലോകകപ്പ് ടൂർണ്ണമെന്റ്കളെ സംബന്ധിച്ചുള്ള തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനായി ഇന്ത്യയുടെ പുതിയ ചീഫ് സെലക്ടർ അജിത്ത് അഗാർക്കർ വിൻഡീസിൽ എത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ടീം കോച്ചും ക്യാപ്റ്റനുമൊക്കെയായി അജിത്ത് അഗാർക്കർ ചർച്ചയിൽ ഏർപ്പെടും. സെലക്ടറായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം ഇതാദ്യമായാണ് അഗാർക്കർ ഇരുവരുമായി ചർച്ചയ്ക്ക് തയ്യാറാവുന്നത്. എന്തായാലും ഒരുപാട് കാര്യങ്ങൾ ഈ ചർച്ചയിൽ ഉദിക്കും എന്നത് ഉറപ്പാണ്.

ഹർദിക് പാണ്ഡ്യ അടക്കമുള്ള കളിക്കാരുടെ ജോലിഭാരം കുറയ്ക്കുന്നത് ഈ ചർച്ചയിൽ പ്രധാന വിഷയമാകും എന്നാണ് കരുതുന്നത്. അടുത്തതായി ഇന്ത്യയ്ക്ക് വരാനിരിക്കുന്നത് അയർലൻഡിനെതിരായ ട്വന്റി20 പരമ്പരയാണ്.

പാണ്ട്യയ്ക്ക് വിശ്രമം അനുവദിക്കുകയാണെങ്കിൽ ഇന്ത്യയെ അയർലൻഡിനെതിരായ പരമ്പരയിൽ നയിക്കുന്നത് സൂര്യകുമാർ യാദവാവും. എന്തായാലും ലോകകപ്പിന് മുൻപ് കാഠിന്യമേറിയ സമയങ്ങളിലൂടെയാണ് ഇന്ത്യ കടന്നു പോകുന്നത്. ഏറ്റവും മികച്ച താരങ്ങളെ ഏകദിന ലോകകപ്പിനായി ഇപ്പോൾ തന്നെ തയ്യാറെടുപ്പിക്കുക എന്നതാണ് ബിസിസിഐയുടെ ലക്ഷ്യം.

Scroll to Top