സഞ്ജു രാജസ്ഥാൻ ടീമിന്റെ പടിയിറങ്ങുന്നു? സ്വപ്ന വാഗ്ദാനങ്ങളുമായി മറ്റു ടീമുകൾ.

sanju wk

ഒരുപാട് മാറ്റങ്ങളുമായാണ് 2025 ഇന്ത്യൻ പ്രീമിയർ ലീഗ് എത്തുന്നത്. മെഗാ ലേലം നടക്കുന്നതിനാൽ തന്നെ സീസണിൽ എല്ലാ ടീമുകളുടെ താരങ്ങളിലും വലിയ വ്യത്യാസമുണ്ടാകും എന്നത് ഉറപ്പാണ്. ഒരു ടീമിന് മെഗാ ലേലത്തിന് മുന്നോടിയായി 6 താരങ്ങളെ വരെ നിലനിർത്താം എന്നാണ് ഇതിനോടകം ബിസിസിഐ വച്ചിരിക്കുന്ന നിർദ്ദേശം.

എന്നാൽ രാജസ്ഥാൻ ടീമിന്റെ നായകനായ മലയാളി താരം സഞ്ജു സാംസൺ അടുത്ത വർഷം നടക്കാൻ പോകുന്ന ഇന്ത്യൻ പ്രീമിയർ ലീഗിൽ, രാജസ്ഥാൻ ടീമിൽ അംഗമായി ഉണ്ടാവില്ല എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.

2021ലായിരുന്നു സഞ്ജു സാംസൺ രാജസ്ഥാൻ ടീമിന്റെ നായകനായി സ്ഥാനമേറ്റത്. ശേഷം മികച്ച പ്രകടനമാണ് നായകൻ എന്ന നിലയിലും ബാറ്റർ എന്ന നിലയിലും രാജസ്ഥാനായി സഞ്ജു കാഴ്ചവച്ചത്. ഐപിഎല്ലിന്റെ 2 സീസണുകളിൽ ടീമിനെ സെമിഫൈനൽ, ഫൈനൽ എന്നിവയിൽ എത്തിക്കാൻ സഞ്ജു സാംസണ് സാധിച്ചിരുന്നു. എന്നാൽ പല സമയത്തും സ്ഥിരത കൈവരിക്കാതെ വരുന്നത് സഞ്ജുവിനെ അലട്ടുകയും ചെയ്തു.

പക്ഷേ ഇപ്പോൾ സഞ്ജു സാംസണെ രാജസ്ഥാൻ ടീമിന്റെ സ്ഥാനത്ത് നിന്നും മാറ്റാൻ രാജസ്ഥാൻ ടീം മാനേജ്മെന്റ് തീരുമാനിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. പുതിയ തന്ത്രങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് സഞ്ജു സാംസണെ രാജസ്ഥാൻ ഒഴിവാക്കാൻ ഒരുങ്ങുന്നത്.

Read Also -  2025 ഐപിഎൽ ലേലത്തിൽ ഏറ്റവും ഡിമാൻഡുള്ള ബോളർമാർ. ബുംറയടക്കം 3 പേർ.

എന്നാൽ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഇതുവരെയുള്ള സീസണുകളിൽ മികച്ച പ്രകടനം നടത്തുന്ന താരമാണ് സഞ്ജു സാംസൺ. ബാറ്റിംഗിൽ കൃത്യമായ രീതിയിൽ സംഭാവനകൾ നൽകാൻ സഞ്ജുവിന് സാധിക്കുന്നുണ്ട്. ഇക്കാരണങ്ങൾ കൊണ്ട് തന്നെ മറ്റ് പല ഫ്രാഞ്ചൈസികളും സഞ്ജു സാംസണെ സ്വന്തമാക്കാനായി രംഗത്ത് എത്തിയിട്ടുണ്ട് എന്ന് റിപ്പോർട്ടുകൾ ഇതിനോടകം സൂചിപ്പിക്കുന്നു. ഒരു യുവ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്ററെ ആവശ്യമുള്ള എല്ലാ ടീമുകളും ലേലത്തിൽ സഞ്ജു സാംസണായി രംഗത്തെത്തും എന്നത് ഉറപ്പാണ്. ഐപിഎല്ലിൽ 5 തവണ കിരീടം സ്വന്തമാക്കിയിട്ടുള്ള ചെന്നൈ സൂപ്പർ കിംഗ്സ് ടീമിനാണ് സഞ്ജുവിനെ ഏറ്റവുമധികം ആവശ്യം.

മഹേന്ദ്ര സിംഗ് ധോണിയ്ക്ക് പകരക്കാരനായ ഒരു വിക്കറ്റ് കീപ്പറായി സഞ്ജുവിനെ സ്വന്തമാക്കാൻ ചെന്നൈ ആഗ്രഹിക്കുന്നുണ്ട്. ഒപ്പം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടീമും ഇതിനോടകം തന്നെ സഞ്ജുവിനെ സമീപിച്ചിട്ടുണ്ട് എന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മെഗാ ലേലത്തിന് മുന്നോടിയായി തന്നെ സഞ്ജു ഇതിലേതെങ്കിലും ഒരു ടീമിൽ കയറിപ്പറ്റാൻ സാധ്യത കൂടുതലാണ്.

കഴിഞ്ഞ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് നായകനായ ഹർദിക് പാണ്ഡ്യ മുംബൈ ടീമിലേക്ക് ചേക്കേറിയിരുന്നു. എന്തായാലും സഞ്ജുവിന്റെ കാര്യങ്ങൾ വരും ദിവസങ്ങളിൽ മാത്രമേ കൃത്യമായി മനസ്സിലാക്കാൻ സാധിക്കൂ

Scroll to Top