വിക്കറ്റിന് പിന്നിൽ സൂപ്പർ സ്റ്റമ്പിങ് : ചിരി പടർത്തിയ നിമിഷങ്ങളുമായി ക്യാപ്റ്റൻ

sanju stumping against deepak hooda

ഐപിൽ പതിനഞ്ചാം സീസണിൽ പ്ലേഓഫ് യോഗ്യതക്ക് അരികിലേക്ക് എത്തിയിരിക്കുകയാണ് സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ് ടീം. ഇന്നലെ നടന്ന കളിയിൽ ലക്ക്നൗവിന് എതിരെ ജയം സ്വന്തമാക്കിയാണ് രാജസ്ഥാൻ സംഘം പ്ലേഓഫ് പ്രതീക്ഷകൾ സജീവമാക്കിയത്. സീസണിലെ എട്ടാം ജയമാണ് രാജസ്ഥാൻ ഇന്നലെ സ്വന്തമാക്കിയത്. ഇതോടെ 16 പോയിന്റുകൾ നേടിയ ടീം പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തേക്ക് എത്തി.

അതേസമയം ഇന്നലത്തെ കളിയിൽ ഒരിക്കൽ കൂടി സ്റ്റാർ ബാറ്റ്‌സ്മാൻ ജോസ് ബട്ട്ലർ നിരാശ മാത്രം സമ്മാനിച്ചെങ്കിലും മികച്ച സ്കോറിലേക്ക് എത്താനായി രാജസ്ഥാൻ ടീമിന് എത്താൻ കഴിഞ്ഞത് ശ്രദ്ധേയമായി. കളിയിൽ ഉടനീളം മികച്ച ഫീൽഡിങ് പ്രകടനവും ബൗളിങ്ങിൽ കൃത്യതയും പാലിക്കാൻ രാജസ്ഥാൻ ടീമിന് സാധിച്ചു.

അതേസമയം വിക്കറ്റിന് പിന്നിലെ രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജുവിന്റെ പ്രകടനമാണ് ഇപ്പോൾ ക്രിക്കറ്റ്‌ ലോകം ഏറ്റെടുക്കുന്നത്. കളിയിൽ ഉടനീളം വിക്കറ്റിന് പിന്നിൽ നിന്നും ബൗളർമാർക്ക് മികച്ച പിന്തുണ നൽകിയ താരം ചാഹൽ ഓവറിൽ ഒരു മനോഹരമായ സ്റ്റംമ്പിഗ് അടക്കം പൂർത്തിയാക്കി.ചഹലിന്‍റെ ഓവറിൽ പുറത്താക്കാൻ സ്റ്റംപിങ്ങിലൂടെയാണ് ദീപക് ഹൂടെയെ പുറത്താക്കിയത്.

See also  അമ്പയറാണ് മുംബൈയെ ജയിപ്പിച്ചത്. തീരുമാനങ്ങളിൽ തെറ്റ്. വിമർശനവുമായി ടോം മൂഡി.

ഇന്നിങ്സിലെ പതിനാറാം ഓവറിൽ ചഹലിന് എതിരെ ഒരു ഫോറും ഒരു സിക്സും അടിച്ച ദീപക് ഹൂഡ രാജസ്ഥാൻ ക്യാമ്പിൽ ഒരുവേള ആശങ്ക സൃഷ്ടിച്ചു. എങ്കിലും സമ്മർദ്ദം എല്ലാം അതിജീവിച്ച ചാഹൽ അവസാന ബോളിൽ താരത്തിന്‍റെ വിക്കെറ്റ് വീഴ്ത്തി. വമ്പൻ ഷോട്ടിനായി ക്രീസിൽ നിന്നും ചാടി ഇറങ്ങിയ ഹൂഡക്ക് പിഴച്ചപ്പോൾ സ്റ്റമ്പിങ് അൽപ്പം ശ്രമകരമായ രീതിയിൽ സഞ്ജു സാംസൺ പൂർത്തിയാക്കി. ഒരുവേള അൽപ്പം മണ്ടത്തരംത്തിൽ കൂടി സഞ്ജുവിന് തെറ്റിയെന്ന് തോന്നിയെങ്കിലും സഞ്ജു തന്റെ മികവ് നിലനിർത്തി വിക്കെറ്റ് പൂർത്തിയാക്കി. തന്റെ മികച്ച ഫോം ഇന്നലത്തെ കളിയിലും തുടർന്ന ദീപക് ഹൂഡ ലക്ക്നൗ ടീമിനെ ജയത്തിലേക്ക് എത്തിക്കുമെന്ന് തോന്നിച്ചെങ്കിലും താരത്തിന്‍റെ ആ ഒരു നിർണായക വിക്കറ്റിലൂടെ, ജയം രാജസ്ഥാൻ ടീം സ്വന്തമാക്കി.

Scroll to Top