ധോണിയ്‌ക്കെതിരെ ഒരുപാട് പ്ലാൻ ചെയ്തു. പക്ഷെ ഒന്നും നടന്നില്ല. സഞ്ജു സാംസൺ പറയുന്നു.

FtkHz8NWAAM Qf8

ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ 3 റൺസിന്റെ തകർപ്പൻ വിജയമാണ് രാജസ്ഥാൻ റോയൽസ് നേടിയത്. മത്സരത്തിന്റെ അവസാന ഓവറിൽ 21 റൺസായിരുന്നു ചെന്നൈക്ക് വിജയിക്കാൻ വേണ്ടിയിരുന്നത്. ചെന്നൈയ്ക്കായി മഹേന്ദ്ര സിംഗ് ധോണി പോരാട്ടം നയിച്ചെങ്കിലും മൂന്ന് റൺസിന് രാജസ്ഥാന് മുൻപിൽ കീഴടങ്ങേണ്ടി വരികയായിരുന്നു. എന്നിരുന്നാലും രാജസ്ഥാൻ നിരയെ വിറപ്പിക്കുന്ന പോരാട്ടമാണ് ധോണി മത്സരത്തിൽ കാഴ്ചവച്ചത്. ഇതിനെപ്പറ്റി സഞ്ജു സാംസൺ മത്സരശേഷം സംസാരിക്കുകയുണ്ടായി.

മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ഒരുപാട് സംഘർഷാവസ്ഥ തനിക്ക് ഉണ്ടായി എന്ന് സാംസൺ പറയുന്നു. “മത്സരം അവസാന പന്തിൽ എത്തിയപ്പോൾ ഞാൻ കുറച്ച് ഭയന്നിരുന്നു. ധോണി ക്രീസിലുള്ളപ്പോൾ ഒരു കാരണവശാലും മത്സരം നമ്മളുടെ കയ്യിലെത്തി എന്ന് പറയാൻ സാധിക്കില്ല. അദ്ദേഹത്തിന് എന്താണ് ചെയ്യാൻ പറ്റുന്നത് എന്നതിൽ നമ്മൾ ബഹുമാനം നൽകേണ്ടതുണ്ട്. ഞാൻ അദ്ദേഹത്തിനെതിരെ ഒരുപാട് കാര്യങ്ങൾ പ്ലാൻ ചെയ്തിരുന്നു. ഞങ്ങളുടെ ഡാറ്റാ ടീമിനൊപ്പം ഒരുപാട് നിരീക്ഷണങ്ങളും നടത്തിയിരുന്നു. ഒരുപാട് കാര്യങ്ങൾ എന്റെ ആലോചനയിലും വന്നിരുന്നു. പക്ഷേ അദ്ദേഹത്തിനെതിരെ ഇതൊന്നും നടന്നില്ല.”- സഞ്ജു സാംസൺ പറഞ്ഞു.

See also  പരാജയത്തിന് കാരണം സഞ്ജുവിന്റെ ആ മണ്ടത്തരം. വജ്രായുധം കയ്യിലിരുന്നിട്ടും ഉപയോഗിച്ചില്ല.
FtkQU uXsAEM5id

ഇതിനൊപ്പം മത്സരത്തിലെ വിജയത്തിന്‍റെ ക്രെഡിറ്റ് പൂർണമായും ടീമംഗങ്ങൾക്ക് നൽകുന്നതായും സഞ്ജു സംസൺ പറഞ്ഞു. മത്സരത്തിന്റെ അവസാനം വരെ ബോളർമാർ കൃത്യമായി നിയന്ത്രണം പാലിച്ചതും, ഫീൽഡർമാർ മികച്ച രീതിയിൽ ക്യാച്ചുകൾ സ്വന്തമാക്കിയതും പ്രശംസനീയം തന്നെയാണെന്ന് സഞ്ജു പറയുകയുണ്ടായി. എന്നിരുന്നാലും മത്സരത്തിൽ പൂജ്യനായി സഞ്ജു സാംസൺ പുറത്തായത് ആരാധകരിലടക്കം നിരാശ ഉണ്ടാക്കിയിട്ടുണ്ട്.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച രാജസ്ഥാൻ റോയൽസ് ജോസ് ബട്ലറുടെ മികവിന്റെ ബലത്തിൽ നിശ്ചിത 20 ഓവറുകളിൽ 175 റൺസ് ആയിരുന്നു നേടിയത്. മറുപടി ബാറ്റിംഗിൽ ചെന്നൈക്കായി കോൺവെ ക്രീസിലുറച്ചെങ്കിലും മധ്യ ഓവറുകളിൽ സ്കോറിങ് റേറ്റ് ഉയർത്താൻ സാധിക്കാതെ വന്നു. എന്നാൽ അവസാന ഓവറുകളിൽ ധോണിയും ജഡേജയും അടിച്ചുതകർത്തതോടെ രാജസ്ഥാൻ പതറിയിരുന്നു. പക്ഷേ അവസാന 3 ബോളുകളിൽ സന്ദീപ് ശർമ കൃത്യത പാലിച്ചതോടെ രാജസ്ഥാൻ വിജയം നേടുകയായിരുന്നു.

Scroll to Top