അശ്വിന്റെ പിന്മാറ്റം ആരുടെ പ്ലാൻ ? വെളിപ്പെടുത്തലുമായി സഞ്ചു സാംസൺ

Rajasthan royals sanju samson 2022 scaled

സീസണിലെ മൂന്നാമത്തെ ജയം നേടി ഐപിൽ 2022ലെ പോയിന്റ് ടേബിളിൽ ഒന്നാമത് എത്തി സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ് ടീം. ഇന്നലെ നടന്ന മത്സരത്തിൽ മൂന്ന് റൺസിനാണ് രാജസ്ഥാൻ റോയൽസ് ടീം ലക്ക്നൗവിന് എതിരെ ജയിച്ചത്. അവസാന ഓവർ വരെ നീണ്ടുനിന്ന മത്സരത്തിൽ ത്രില്ലിംഗ് അവസാന ഓവറിലാണ് രാജസ്ഥാൻ ടീം ജയം പിടിച്ചെടുത്തത്.

ടോസ് നഷ്ടമായി ബാറ്റിങ് ആരംഭിച്ച രാജസ്ഥാൻ ടീം ബാറ്റിങ് തകർച്ചക്ക് ശേഷം 165 റൺസ്‌ നേടിയപ്പോൾ മറുപടി ബാറ്റിങ്ങിൽ ലക്ക്നൗ പോരാട്ടം 162 റൺസിൽ അവസാനിച്ചു. രാജസ്ഥാൻ ടീമിനായി ലെഗ് സ്പിന്നർ യൂസ്വേന്ദ്ര ചാഹൽ നാല് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ അവസാന ഓവറിൽ കുൽദീപ് സെൻ തന്റെ ആത്മവിശ്വാസം കൈവിടാതെ പന്തെറിഞ്ഞു.

cd4482ee bc5e 4814 b622 808cfc8cab48

അതേസമയം ഇന്നലത്തെ മത്സരത്തിൽ എല്ലാ ക്രിക്കറ്റ്‌ പ്രേമികളെയും അമ്പരപ്പിച്ചത് രാജസ്ഥാൻ റോയൽസ് സ്പിൻ ബൗളർ അശ്വിനാണ്. രാജസ്ഥാൻ ബാറ്റിങ് നിര തുടർ വിക്കറ്റുകളിൽ ഉയറി നിൽക്കുമ്പോൾ ബാറ്റ് ചെയ്യാൻ എത്തിയ അശ്വിൻ അഞ്ചാമത്തെ വിക്കറ്റിൽ ഹെറ്റ്മയർക്ക് ഒപ്പം മികച്ചൊരു പാർട്ണർഷിപ്പ് ഉയർത്തിയാണ് മടങ്ങിയത്. എന്നാൽ എല്ലാവരിലും ഞെട്ടൽ സൃഷ്ടിച്ചത് അശ്വിന്റെ ഡ്രസിങ് റൂമിലേക്കുള്ള മടക്കം തന്നെയാണ്.

See also  പരാജയത്തിന് കാരണം സഞ്ജുവിന്റെ ആ മണ്ടത്തരം. വജ്രായുധം കയ്യിലിരുന്നിട്ടും ഉപയോഗിച്ചില്ല.

രാജസ്ഥാൻ ഇന്നിങ്സിൽ 10 ബോളുകൾ ശേഷിക്കേ റിട്ടയർഡ് ഔട്ട്‌ ആയി മടങ്ങിയ അശ്വിന്‍റെ നീക്കം ഒരുവേള എതിർ ടീമിനെ വരെ ഞെട്ടിച്ചു. എന്താണ് അശ്വിൻ ചെയ്തത് എന്ന് അറിയാതേ നിൽക്കുന്ന ഹെറ്റ്മയറിനെയും കാണാൻ സാധിച്ചു. ശേഷം എത്തിയ റിയാൻ പരാഗ് സിക്സ് അടിച്ചാണ് രാജസ്ഥാൻ ടോട്ടൽ 165ലേക്ക് എത്തിച്ചത്.

41a7d0ce 5d44 4f4e 9e2b bb50678eae69

അശ്വിന്റെ ഈ പിന്മാറ്റത്തിന് പിന്നിലുള്ള കാരണം ഇന്നലെ മത്സരശേഷം ക്യാപ്റ്റൻ സഞ്ജു സാംസൺ വിശദമാക്കി. ഞങ്ങൾ രാജസ്ഥാൻ റോയൽസ് ടീമിന്റെ തന്നെ ഒരു ഐഡിയയായിരുന്നു .സീസണിന് മുൻപ് ഞങ്ങൾ എങ്ങനെ അശ്വിൻ ബാറ്റിങ് ഉപയോഗിക്കാമെന്ന് ആലോചിച്ചിരുന്നു. എല്ലാ രീതിയിലും ഞങ്ങൾ ഈ റിട്ടയർഡ് ഔട്ട്‌ കാര്യം പ്ലാൻ ചെയ്തിരുന്നു. ശരിയായ സമയത്ത് അത്‌ ഉപയോഗിക്കാൻ തന്നെ ആഗ്രഹിച്ചു ” സഞ്ജു തുറന്ന് പറഞ്ഞു. ടി20യിലെ ഏത് സമയത്തും പന്തെറിയുവാന്‍ ശേഷിയുള്ള താരമാണ് യൂസുവേന്ദ്ര ചഹാല്‍ എന്നും ഒന്നാം ഓവറായാലും 20ാം ഓവറായാലും താരം പന്തെറിയുവാന്‍ ഇഷ്ടപ്പെടന്ന വ്യക്തിയാണെന്നും സഞ്ചു സാംസണ്‍ കൂട്ടിചേര്‍ത്തു.

Scroll to Top