ഔദ്യോഗികമായി പ്രഖ്യാപിച്ചു. കെല്‍ രാഹുലിനു പകരം സഞ്ചു സാംസണ്‍ ടി20 സ്ക്വാഡില്‍

Sanju Samson 1

വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ടി20 പരമ്പരക്കുള്ള ടീമില്‍ മലയാളി താരം സഞ്ചു സാംസണിനെയും ഉള്‍പ്പെടുത്തി. കെല്‍ രാഹുലിനു പകരമായാണ് സഞ്ചു സാംസണ്‍ ഇടം നേടിയത്. വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ അഞ്ച് ടി20 മത്സരങ്ങളാണ് നടക്കുന്നത്. അതില്‍ 3 എണ്ണം വിന്‍ഡീസില്‍ നടക്കുമ്പോള്‍ അവസാന രണ്ട് മത്സരം അമേരിക്കയില്‍ നടക്കും.

ഇക്കഴിഞ്ഞ ഏകദിന പരമ്പരയില്‍ മികച്ച പ്രകടനമാണ് സഞ്ചു പുറത്തെടുത്തത്. കരിയറിലെ ആദ്യ ഏകദിന അര്‍ദ്ധസെഞ്ചുറി നേടിയ താരം, വിക്കറ്റ് കീപ്പിങ്ങ് മികവും കാഴ്ച്ചവച്ചിരുന്നു. സ്ക്വാഡില്‍ ഇടം നേടിയെങ്കിലും അവസാന ഇലവനില്‍ ഇടം നേടുമോ എന്നത് സംശയമാണ്. ഇഷാന്‍ കിഷന്‍, റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്ക് എന്നിവരാണ് വിക്കറ്റ് കീപ്പര്‍മാരായി ടീമിലുള്ളത്.

India’s squad for 5 T20Is: Rohit Sharma (Captain), Ishan Kishan, Sanju Samson, Suryakumar Yadav, Deepak Hooda, Shreyas Iyer, Dinesh Karthik, Rishabh Pant, Hardik Pandya, Ravindra Jadeja, Axar Patel, R Ashwin, Ravi Bishnoi, Kuldeep Yadav, Bhuvneshwar Kumar, Avesh Khan, Harshal Patel, Arshdeep Singh.

See also  ബുംറയൊഴികെ ബാക്കി ബൗളര്‍മാര്‍ എല്ലാം ഗ്യാലറിയില്‍. പവര്‍പ്ലേയില്‍ റെക്കോഡ് ഇട്ട് ഹൈദരബാദ്.
Scroll to Top