ഹെറ്റ്മയറിന് എളുപ്പം വിഷമമുള്ള സാഹചര്യങ്ങൾ, അത്തരം സാഹചര്യങ്ങൾ അദ്ദേഹത്തിന് നൽകാൻ ഞങ്ങൾ ഇഷ്ടപ്പെടുന്നു; സഞ്ജു സാംസൺ

image editor output image1940746703 1681719540141

ഇന്നലെയായിരുന്നു ഐപിഎല്ലിലെ രാജസ്ഥാൻ റോയൽസ് ഗുജറാത്ത് ടൈറ്റൻസ് പോരാട്ടം. മത്സരത്തിൽ ഗുജറാത്തിനെ 7 വിക്കറ്റിന് തകർത്ത് സഞ്ജുവും കൂട്ടരും പോയിന്റ് പട്ടികയിൽ ഒന്നാമത്. ഇന്നലത്തെ വിജയത്തോടെ കഴിഞ്ഞ സീസണിലെ ഫൈനലിലെ പരാജയത്തിന് ഗുജറാത്തിനോട് കണക്ക് വീട്ടുവാനും രാജസ്ഥാന് സാധിച്ചു.


ഗുജറാത്ത് ഉയർത്തിയ 178 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ രാജസ്ഥാൻ ഒരു ഘട്ടത്തിൽ തോൽവിയിലേക്ക് നീങ്ങുകയായിരുന്നു. നായകൻ സഞ്ജു സാംസണിൻ്റെയും വെസ്റ്റിൻഡീസ് താരം ഹെറ്റ്മയറിൻ്റെയും തകർപ്പൻ പോരാട്ടമാണ് രാജസ്ഥാന് വിജയം സമ്മാനിച്ചത്. സഞ്ജു 32 പന്തുകളിൽ നിന്നും 60 റൺസ് എടുത്തപ്പോൾ, ഹെറ്റ്മയർ 26 പന്തുകളിൽ നിന്നും 56 റൺസ് അടിച്ച് പുറത്താകാതെ നിന്ന് ടീമിനെ വിജയത്തിൽ എത്തിക്കുകയായിരുന്നു.

FB IMG 1681719494101

ഇപ്പോഴിതാ വെസ്റ്റിൻഡീസ് താരത്തെ പ്രശംസിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് രാജസ്ഥാൻ നായകനായ സഞ്ജു സാംസൺ. ഇതുപോലെയുള്ള ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിലാണ് ഹെറ്റ്മയർ ഏറ്റവും മികച്ചവൻ ആവുക എന്നാണ് സഞ്ജു പറഞ്ഞത്.

FB IMG 1681719499215

“ഹെറ്റ്മയറിന് എളുപ്പമുള്ള സാഹചര്യങ്ങൾ ഇഷ്ടമല്ല. അത്തരം സാഹചര്യങ്ങൾ അവന് നൽകാൻ ഞങ്ങളും ഇഷ്ടപ്പെടുന്നു. കാരണം അദ്ദേഹത്തിന് എളുപ്പം അത്തരം ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളാണ്. അത്തരത്തിലുള്ള സാഹചര്യങ്ങളിൽ ഞങ്ങളെ അനായാസം അവൻ വിജയിപ്പിക്കുന്നു.”-സഞ്ജു പറഞ്ഞു.

See also  ടൈം ഔട്ട് സെലിബ്രേഷന് പകരം ചോദിച്ചത് ഹെല്‍മറ്റുമായി എത്തി. ശ്രീലങ്ക - ബംഗ്ലാദേശ് പോരാട്ടം മറ്റൊരു തലത്തില്‍.
Scroll to Top