മലയാളികളുടെ ❛അഭിമാനം❜. കീപ്പിങ്ങിലും ബാറ്റിങ്ങിലും മിന്നി തിളങ്ങി സഞ്ചു സാംസണ്‍

വിന്‍ഡീസിനെതിരെയുള്ള രണ്ടാം ഏകദിന മത്സരവും വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി. മത്സരത്തില്‍ 312 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം ഇന്ത്യ മറികടക്കുകയായിരുന്നു. വെടിക്കെട്ട് അര്‍ദ്ധസെഞ്ചുറിയുമായി ആക്ഷര്‍ പട്ടേലാണ് ഇന്ത്യക്ക് വിജയമൊരുക്കിയത്. ശ്രേയസ്സ് അയ്യരും സഞ്ചു സാംസണും മത്സരത്തില്‍ അര്‍ദ്ധസെഞ്ചുറി നേടി.

മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ട് മത്സരത്തിലും തന്‍റെ കയ്യൊപ്പ് പതിക്കാനായി സഞ്ചുവിന് കഴിഞ്ഞു. ആദ്യ മത്സരത്തില്‍ വിക്കറ്റ് കീപ്പിങ്ങ് കൊണ്ട് തിളങ്ങിയ സഞ്ചു ഇന്നും മോശമാക്കിയില്ലാ. കഴിഞ്ഞ മത്സരത്തിലെ തനിയാവര്‍ത്തനം പോലെ മുഹമ്മദ് സിറാജിന്‍റെ പന്തുകള്‍ ഡൈവ് ചെയ്താണ് സഞ്ചു പിടിച്ചത്. നിരവധി റണ്‍സുകളാണ് സഞ്ചു രക്ഷപ്പെടുത്തിയത്.

വിക്കറ്റിനു പിന്നില്‍ തിളങ്ങുമ്പോഴും ബാറ്റിംഗില്‍ തിളങ്ങാനായി സഞ്ചുവിന് കഴിഞ്ഞില്ലാ. എന്നാല്‍ ഈ മത്സരത്തിലെ അര്‍ദ്ധസെഞ്ചുറിയോടെ ഇതിനും പരിഹാരമായി. സൂര്യകുമാര്‍ യാദവിന്‍റെ വിക്കറ്റ് നഷ്ടമായപ്പോള്‍ ഇന്ത്യ 79 ന് 3 എന്ന നിലയിലായിരുന്നു. പിന്നീട് ഒത്തു ചേര്‍ന്ന ശ്രേയസ്സ് അയ്യര്‍ സഞ്ചു സാംസണ്‍ സംഖ്യമാണ് ഇന്ത്യയെ മുന്നോട്ട് നയിച്ചത്.

ഇരുവരും 94 പന്തില്‍ 99 റണ്‍സാണ് കൂട്ടിചേര്‍ത്തത്. ശ്രേയസ്സ് അയ്യര്‍ പുറത്തായതിനു ശേഷം എത്തിയ ദീപക്ക് ഹൂഡയോടൊപ്പം 33 പന്തില്‍ 27 റണ്‍സ് നേടി. ഏകദിന കരിയറിലെ തന്‍റെ ആദ്യ അര്‍ദ്ധസെഞ്ചുറിയാണ് സഞ്ചു സാംസണ്‍ നേടിയത്. 51 പന്തില്‍ 3 ഫോറും 3 സിക്സും അടക്കം 54 റണ്‍സാണ് സഞ്ചു നേടിയത്.

നീര്‍ഭാഗ്യത്തിന്‍റെ രൂപത്തിലായിരുന്നു സഞ്ചുവിന്‍റെ പുറത്താകല്‍. 39ാം ഓവറില്‍ ഷോര്‍ട്ട് ഫൈനലില്‍ ഫീല്‍ഡറുടെ അടുത്തേക്ക് പോയ പന്തില്‍ സിംഗിളിനായി ദീപക്ക് ഹൂഡ ഓടി തുടങ്ങി. എന്നാല്‍ അവിടെ സിംഗിളിനായി അവസരം ഇല്ലായിരുന്നെങ്കിലും സഞ്ചുവിന് നിര്‍ബന്ധിതനാകേണ്ടി വന്നു. പന്ത് നോണ്‍സ്ട്രൈക്കില്‍ എന്‍ഡില്‍ വന്നപ്പോള്‍ സഞ്ചു ഫ്രേമില്‍ പോലും ഉണ്ടായില്ലാ. നിസ്വാര്‍ത്ഥനായി പവിലയനിലേക്ക് സഞ്ചുവിന് മടങ്ങേണ്ടി വന്നു.