മിന്നൽ സ്റ്റമ്പിങ്ങുമായി സഞ്ജു :ഇതാരാണ് ധോണിയോയെന്ന് ആരാധകർ -കാണാം വീഡിയോ

ക്രിക്കറ്റ്‌ ആരാധകർ ഏവരും വളരെ ആവേശത്തോടെ കാത്തിരുന്ന ഇന്ത്യൻ ടീമിന്റെ ലങ്കൻ പര്യടനത്തിൽ മലയാളി ക്രിക്കറ്റ്‌ പ്രേമികൾ ആകാംക്ഷയോടെ നോക്കി കണ്ടത് ഒരേ ഒരു താരത്തിന്റെ ബാറ്റിങ് പ്രകടനത്തിലേക്കാണ്. സഞ്ജു സാംസൺ നീണ്ട ഒരിടവേളക്ക് ശേഷം വീണ്ടും ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിലേക്ക് എത്തിയപ്പോൾ ആരാധകർ മികച്ച ബാറ്റിങ് പ്രകടനമാണ് താരത്തിൽ നിന്നും പ്രതീക്ഷിച്ചത്. എന്നാൽ മലയാളി താരം സഞ്ജുവിന് പക്ഷേ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ ഗുരുതരമായ പരിക്ക് കാരണം അവസരം ലഭിച്ചില്ല.

ശേഷം അവസാന ഏകദിനത്തിലും ടി :20 പരമ്പരയിലും ലഭിച്ച അവസരം ബാറ്റിങ് പ്രകടനത്താൽ ഉപയോഗിക്കുവാൻ സഞ്ജുവിന് കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. തന്റെ അന്താരാഷ്ട്ര ഏകദിന അരങ്ങേറ്റത്തിൽ താരം 46 റൺസ് നേടി എങ്കിലും ടി :20 പരമ്പരയിലെ 2 പ്രധാന മത്സരങ്ങളിൽ താരം നിരാശപ്പെടുത്തി. ലങ്കക്ക് എതിരായ രണ്ടാം ടി :20യിൽ സഞ്ജു ഏഴ് റൺസിൽ പുറത്തായപ്പോൾ താരത്തിന്റെ വിക്കറ്റ് കീപ്പിങ് മിക്കവാണ് കയ്യടികൾ നേടുന്നത്.

മത്സരത്തിൽ ശ്രീലങ്കൻ ബാറ്റിംഗിനിടയിൽ സഞ്ജു ഒൻപതാം ഓവറിലാണ് തന്റെ മാന്ത്രിക വിക്കറ്റ് കീപ്പിഗ് മികവ് എല്ലാ ആരാധകർക്കുമായി കാഴ്ചവെച്ചത്. കുൽദീപ് യാദവ് എറിഞ്ഞ ഒൻപതാം ഓവറിൽ താരം ലങ്കൻ താരം ഷാനകയെ വിക്കറ്റിന് പിന്നിൽ മാജിക്‌ കീപ്പിങ് പ്രകടനത്താൽ പുറത്താക്കി. കുൽദീപ് എറിഞ്ഞ ഒരു ടോസ് പന്തിൽ ക്രീസിൽ നിന്നും അൽപ്പം മുൻപോട്ട് കാൽ അനക്കിയ താരത്തെ സഞ്ജു അതിവേഗം പുറത്താക്കി മത്സരത്തിൽ കുൽദീപ് യാദവ് രണ്ട് വിക്കറ്റ് വീഴ്ത്തി.