സഞ്ചു സാംസണിന്‍റെ പ്രശ്നം എന്താണ് ? കളിയല്ലാ…പ്രശ്നം മറ്റൊന്ന്. മുന്‍ ഇന്ത്യന്‍ താരം ചൂണ്ടികാട്ടുന്നു

ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിൽ മധ്യനിര സ്ഥാനത്തേക്കുള്ള മത്സരത്തിൽ സഞ്ജു സാംസൺ പിന്നിലാണെന്ന് ആകാശ് ചോപ്ര. തന്‍റെ യൂട്യൂബ് ചാനലില്‍ പങ്കിട്ട വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ആഗസ്റ്റ് 27 മുതൽ യുഎഇയിൽ നടക്കുന്ന ഏഷ്യാ കപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിൽ സഞ്ചു സാംസൺ ഉൾപ്പെട്ടിരുന്നില്ല. റിസര്‍വ് സ്ക്വാഡിലും മലയാളി താരത്തിന്‍റെ പേര് പരിഗണിച്ചിരുന്നില്ലാ.

അവസാനം കളിച്ച കുറച്ച് ടി20 കളില്‍ മികച്ച പ്രകടനം ഉണ്ടെങ്കിലും സഞ്ചു സാംസൺ, ഇന്ത്യയുടെ ടി 20 ലോകകപ്പ് ടീമിൽ ഇടംപിടിക്കാൻ സാധ്യതയില്ലെന്ന് ചോപ്ര അഭിപ്രായപ്പെട്ടു. അദ്ദേഹം വിശദീകരിച്ചു: “സഞ്ജു സാംസൺ – അദ്ദേഹത്തിന് ധാരാളം ഫോളോവേഴ്‌സ് ഉണ്ട്, വിദേശത്ത് പോലും, അവർ ഇന്റർനെറ്റിൽ വളരെ സജീവമാണ്. ലോകകപ്പ് സ്ക്വാഡിലേക്കുള്ള മത്സരത്തിൽ സഞ്ജു സാംസൺ അൽപ്പം പിന്നിലാണെന്ന് എനിക്ക് തോന്നുന്നു. ലോകകപ്പിന് ശേഷം ആറ് മത്സരങ്ങൾ കളിച്ചിട്ടുള്ള അദ്ദേഹത്തിന് 44 ശരാശരിയുണ്ട്. 158 സ്‌ട്രൈക്ക് റേറ്റ്.

sanju vs wi 2nd odi

രാജസ്ഥാൻ റോയൽസ് നായകൻ ഐപിഎൽ 2022 ലും മാന്യമായ പ്രകടനം നടത്തിയെന്ന് സമ്മതിക്കുമ്പോൾ, എവിടെയാണ് സഞ്ചുവിന്‍റെ പ്രശ്നം എന്ന് ചോപ്ര ചൂണ്ടിക്കാട്ടി. മുൻ ഇന്ത്യൻ ഓപ്പണർ വിശദീകരിച്ചു:

“ഐ‌പി‌എൽ നമ്പറുകൾ വീണ്ടും മോശമല്ല. 17 മത്സരങ്ങളിൽ നിന്ന് 28 ശരാശരിയിൽ 458 റണ്‍സുകള്‍, ടോപ്പ് ഓഡറില്‍ ബാറ്റ് ചെയ്യുന്നതിനാല്‍ ഇത് കുറവാണ്. മികച്ച മികച്ച സ്‌ട്രൈക്ക് റേറ്റ് ഉണ്ട് – 147. എന്നാൽ സഞ്ജുവിന്റെ പ്രശ്നം ഈ നമ്പറുകളെല്ലാം വന്നത് ആദ്യ മൂന്നു സ്ഥാനങ്ങളില്‍ ബാറ്റ് ചെയ്തപ്പോഴാണ്.

ഇന്ത്യൻ ടീമിന് ഇതിനകം തന്നെ ടോപ് ഓർഡറിൽ മികച്ച താരങ്ങളുണ്ട്. വിരാട് കോഹ്‌ലി, കെ എൽ രാഹുൽ എന്നിവരെ പോലെയുള്ള താരങ്ങൾ കൂടി ടീമിൽ തിരിച്ചെത്തിയതിനാൽ സഞ്ചു സാംസണിനു ഇടം നേടാന്‍ സാധ്യതയില്ലെന്ന് അദ്ദേഹം ചൂണ്ടികാട്ടി.