സഞ്ചു സാസണിനു സ്ഥിരതയില്ലാ. 2017 ആവര്‍ത്തിക്കുന്നു.

ഐപിഎല്ലിന്‍റെ ആദ്യ മത്സരങ്ങളില്‍ വലിയ പ്രതീക്ഷകള്‍ നല്‍കി എന്നാല്‍ പിന്നീട് നിറം മങ്ങുന്ന സഞ്ചു സാംസണിനെയാണ് കണ്ടിട്ടുള്ളത്. ടൂര്‍ണമെന്‍റിലുടനീളം സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ച്ചവയ്ക്കാന്‍ മലയാളി താരത്തിനു സാധിച്ചട്ടില്ലാ. ഈ സീസണിലും കഥ വിത്യസ്തമല്ലാ.

സെഞ്ചുറിയോടെ സീസണ്‍ ആരംഭിച്ച സഞ്ചു സാംസണ്‍ പിന്നീടുള്ള രണ്ട് ഇന്നിംഗ്സും നിരാശപ്പെടുത്തി. പഞ്ചാബിനെതിരെയുള്ള ആദ്യ മത്സരത്തില്‍ 63 ബോളില്‍ 12 ബൗണ്ടറികളും ഏഴു സിക്‌സറും അടക്കം 119 റണ്‍ ആണ് നേടിയത്. അവസാന പന്തില്‍ വീണെങ്കിലും സഞ്ചു സാംസണിന്‍റെ പ്രകടനത്തിനു ഏറെ പ്രശംസ ലഭിച്ചിരുന്നു.

എന്നാല്‍ പിന്നീടുള്ള 2 മത്സരങ്ങളില്‍ സഞ്ചു സാംസണ്‍ നിരാശപ്പെടുത്തി. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ രണ്ടാമത്തെ മല്‍സരത്തില്‍ രണ്ടു റണ്‍സ് മാത്രമായിരുന്നു മലയാളി താരത്തിന്‍റെ സമ്പാദ്യം. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ 1 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

ഐപിഎല്ലില്‍ 2017 മുതലുള്ള കണക്കുകളെടുത്താല്‍ ആദ്യത്തെ രണ്ട്, മൂന്ന് മല്‍സരങ്ങളിലാണ് അദ്ദേഹം ഏറ്റവും മികച്ച പ്രകടനം നടത്തിയിട്ടുള്ളത്. സീസണിലെ ശേഷിച്ച മല്‍സരങ്ങളില്‍ സഞ്ജു റണ്‍സെടുക്കാന്‍ പാടുപെട്ടതായും കണക്കുകള്‍ അടിവരയിടുന്നു. ഇത്തവണയും ഈ രീതിയിലേക്കാണ് കാര്യങ്ങള്‍ പോവുന്നത്.

2017ലെ സീസണ്‍ നോക്കിയാല്‍ ആദ്യത്തെ രണ്ടു മല്‍സരങ്ങളില്‍ നിന്നും 114 റണ്‍സെടുത്ത സഞ്ജുവിന് ശേഷിച്ച 12 മല്‍സരങ്ങളില്‍ നിന്നുമായി നേടാനായത് വെറും 272 റണ്‍സാണ്. 2018ലേക്കു വന്നാല്‍ ആദ്യത്തെ മൂന്നു കളികളില്‍ താരം 178 റണ്‍സെടുത്തു. ശേഷിച്ച 12 മല്‍സരങ്ങളില്‍ നേടിയതാവട്ടെ 263 റണ്‍സുമാണ്. 2019ലും ഇത് തുടര്‍ന്നു. ആദ്യ രണ്ടു മല്‍സരങ്ങളില്‍ 132 റണ്‍സ്, ശേഷിച്ച 10 മല്‍സരങ്ങളില്‍ 210 റണ്‍സ്

യുഏയില്‍ നടന്ന കഴിഞ്ഞ സീസണിലും കഥ വിത്യസ്തമല്ലാ. ആദ്യ 2 മത്സരങ്ങളില്‍ 159റണ്‍സ് നേടിയ സഞ്ചുവിന് പിന്നീടുള്ള 10 മത്സരങ്ങളില്‍ 216 റണ്‍സാണ് സഞ്ചുവിന് നേടാനായത്. ഈ സീസണും ഇതേപോലെ ആവര്‍ത്തിച്ചാല്‍ രാജസ്ഥാന്‍റെ പ്ലേയോഫ് സ്വപ്നങ്ങള്‍ ഇല്ലാതാകും. പ്രത്യേകിച്ച് ബെന്‍ സ്റ്റോക്ക്സ് പരിക്കേറ്റ് പുറത്തായതോടെ ക്യാപ്റ്റന്‍ സഞ്ചു സാംസണില്‍ നിന്നും ധാരാളം റണ്‍സുകള്‍ പ്രതീക്ഷിക്കുന്നുണ്ട്.