സഞ്ജു സൂപ്പർ ടാലെന്റ് :വാനോളം പുകഴ്ത്തി രോഹിത് ശർമ്മ

Sanju samson vs sri lanka scaled

ശ്രീലങ്കക്ക് എതിരായ രണ്ടാം ടി :20യിൽ മിന്നും ജയവുമായി മറ്റൊരു ടി :20 പരമ്പര നേട്ടം കൂടി സ്വന്തമാക്കി രോഹിത്തും സംഘവും.തുടർച്ചയായ പതിനൊന്നാം ടി :20 മത്സരം ജയിച്ച രോഹിത് ശർമ്മ ടി :20 ക്യാപ്റ്റൻ റോളിൽ ഐതിഹാസികമായ നേട്ടം കൂടി സ്വന്തമാക്കി.നേരത്തെ ശ്രീലങ്ക ഉയർത്തിയ 184 റൺസ്‌ വിജയലക്ഷ്യം പിന്തുടർന്ന് കളിക്കാൻ ഇറങ്ങിയ ഇന്ത്യൻ ടീം മൂന്ന് ഓവറുകൾ ശേഷിക്കേ വെറും മൂന്ന് വിക്കെറ്റ് നഷ്ടത്തിൽ വമ്പൻ ജയത്തിലേക്ക് എത്തി.

ശ്രേയസ് അയ്യറുടെ വെടിക്കെട്ട് അർദ്ധ സെഞ്ച്വറിയും ഒപ്പം അവസാന ഓവറുകളിൽ ജഡേജയുടെ മാസ്മരിക ബാറ്റിങ് പ്രകടനവുമാണ് ഇന്ത്യൻ ജയം എളുപ്പമാക്കിയത്.എന്നാൽ മത്സരത്തിൽ ഏറെ ശ്രദ്ധേയമായി മാറിയത് മലയാളി വിക്കെറ്റ് കീപ്പർ സഞ്ജു സാംസൺ പ്രകടനം തന്നെയാണ്. തന്റെ പതിവ് വെടിക്കെട്ട് ശൈലിയിൽ ഒരുവേള തുടക്കത്തിൽ കളിക്കാൻ കഴിയാതെ വിഷമിച്ച സഞ്ജു ഒരൊറ്റ ഓവറിൽ തന്നെ കളിയുടെ ഗതി മാറ്റി.

ഇന്ത്യൻ ഇന്നിങ്സിന്റെ പതിമൂന്നാം ഓവറിൽ മൂന്ന് സിക്സും ഒരു ഫോർ അടക്കം 22 റൺസ്‌ അടിച്ച സഞ്ജു വെറും 25 പന്തുകളിൽ നിന്നും 2 ഫോറും മൂന്ന് സിക്സും അടക്കം 39 റൺസ്‌ നേടിയാണ് പുറത്തായത്. നിർണായക സമയത്ത് മൂന്നാം വിക്കറ്റിൽ അയ്യർക്കൊപ്പമുള്ള സഞ്ജുവിന്റെ പാർട്ണർഷിപ്പ് കയ്യടികൾ നേടിയപ്പോൾ മത്സരശേഷം സഞ്ജുവിനെ നായകനായ രോഹിത് ശർമ്മ വാനോളം പുകഴ്ത്തി.സഞ്ജുവിന്റെ കഴിവിൽ തനിക്ക് വിശ്വാസം എല്ലാകാലത്തും ഉണ്ടെന്ന് പറഞ്ഞ രോഹിത് ശർമ്മ ഈ ഇന്നിങ്സ് മത്സരത്തിൽ നിര്‍ണായകമായെന്നും തുറന്ന് പറഞ്ഞു.

See also  ബാംഗ്ലൂരിനെതിരായ 5 വിക്കറ്റ് നേട്ടത്തിന്റെ രഹസ്യം വെളിപ്പെടുത്തി ബുമ്ര. യുവതാരങ്ങൾക്കും ഉപദേശം.

” എങ്ങനെ ഒരു നിർണായക സമയത്ത് ഇന്നിങ്സ് കളിക്കണമെന്നത് സഞ്ജു സാംസൺ നമുക്ക് ഇന്നത്തെ മത്സരത്തിൽ കാണിച്ചുതന്നു. ഈ ലഭിക്കുന്ന ഓരോ അവസരവും വളരെ കൃത്യമായി ഉപയോഗിക്കകണം. ബാറ്റിങ് നിരയിൽ നമുക്ക് ധാരാളം ടാലെന്റ്റ് ഉണ്ട്. ഓരോ അവസരത്തിലും അതിനെ എപ്രകാരം ഉപയോഗിക്കുന്നുവെന്നതാണ് പ്രധാനം. സഞ്ജു വളരെ കഴിവുള്ള ഒരു താരമാണ്. അവനെപ്പോലെയുള്ള കളിക്കാർക്ക് തങ്ങളുടെ പ്രകടനം പുറത്തെടുക്കാൻ അവസരങ്ങള്‍ ആവശ്യമാണ് തീർച്ചയായും ഇതുപോലുള്ള മറ്റ് ഇന്ത്യൻ കളിക്കാർക്കും ഒരു സമയം വരുമെന്നത് ഉറപ്പ് “രോഹിത് വാചാലനായി.

Scroll to Top