ജയത്തിന് പിന്നാലെ സഞ്ജുവിന് തിരിച്ചടി :ആവർത്തിച്ചാൽ വീണ്ടും പിഴ

ക്രിക്കറ്റ് ആരാധരെ എല്ലാം വളരെ ഏറെ ത്രില്ലടിപ്പിച്ചാണ് രാജസ്ഥാൻ റോയൽസും പഞ്ചാബ് കിംഗ്‌സും തമ്മിലുള്ള മത്സരം അവസാനിച്ചത്. സീസണിൽ ഇനി ഓരോ മത്സരവും നിർണായമായ ഇരു ടീമും വാശിയോടെ കളിച്ചപ്പോൾ പിറന്നത് എക്കാലത്തെയും ക്ലാസ്സിക്‌ മത്സരം. എല്ലാ ആവേശവും നിറഞ്ഞുനിന്ന മത്സരത്തിൽ അവസാന പന്തിലാണ് സഞ്ജുവും ടീമും രണ്ട് റൺസിന്റെ ജയം നേടിയത്.എന്നാൽ അവസാന ഓവറിൽ കാരത്തിക് ത്യാഗി ബൗളിംഗ് പ്രകടനത്തിനും ഒപ്പം ഏറെ നിർണായകമായത് പഞ്ചാബ് കിങ്‌സ് ബാറ്റ്‌സ്മാന്മാരുടെ പിഴവുകളാണ്. എല്ലാ ക്രിക്കറ്റ് ആരാധകരെയും ഞെട്ടിച്ചാണ് പഞ്ചാബ് കിങ്‌സ് ടീം തോൽവി സ്വയം ചോദിച്ചുവാങ്ങിയത്.

അതേസമയം ചരിത്രജയത്തിന് പിന്നാലെ രാജസ്ഥാൻ റോയൽസ് ടീമിനും നായകൻ സഞ്ജു സാംസണും നിരാശ പകരുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത് ഇന്നലെ മത്സരത്തിലെ സ്ലോ ഓവർ റേറ്റിന്റെ പേരിൽ രാജസ്ഥാൻ റോയൽസ് ടീം നായകൻ സഞ്ജു സാംസൺ പിഴ ഏർപ്പെടുത്തുകയാണിപ്പോൾ മാച്ച് റഫറി. ഇന്ത്യൻ പ്രീമിയർ ലീഗിലെ പെരുമാറ്റചട്ടം പ്രകാരം സഞ്ജുവിന് 12 ലക്ഷം രൂപയാണ് മത്സരം നിയന്ത്രിച്ച മാച്ച് റഫറി പിഴശിക്ഷ വിധിച്ചിരിക്കുന്നത്. ഇന്നലെ കുറഞ്ഞ ഓവർ നിരക്കാണ് സഞ്ജുവിന് വിനയായി മാറിയത്.

എന്നാൽ ഇന്നലെ മത്സരത്തിലെ ടീമിന്റെ ജയത്തിനും ഒപ്പം കയ്യടികൾ നേടിയത് സഞ്ജു സാംസൺ ക്യാപ്റ്റൻസി മികവ് തന്നെയാണ്. അവസാന ഓവറുകളിൽ സഞ്ജു ബൗളർമാരെ ഉപയോഗിച്ച രീതി ഏറെ പ്രശംസകൾ നേടി കഴിഞ്ഞു. മുൻ താരങ്ങൾ അടക്കം സഞ്ജുവിന്റെ ഈ ഒരു നായകമികവിനെ പുകഴ്ത്തി. അവസാന ഓവറിൽ വെറും 1 റൺസ് വഴങ്ങിയ കാർത്തിക് ത്യാഗിയാണ് മത്സരത്തിലെ മാൻ ഓഫ് ദി മാച്ച്.കൂടാതെ ഇന്നലത്തെ ജയത്തോടെ 8 കളികളിൽ നാല് ജയവും സ്വന്തമാക്കി രാജസ്ഥാൻ റോയൽസ് ടീം പോയിന്റ് ടേബിളിൽ അഞ്ചാമത് എത്തി