നായകനായി അരങ്ങേറ്റം ഒപ്പം വീരോചിത സെഞ്ചുറിയും : താരത്തിന് ആശംസ പ്രവാഹം -മനസ്സ് തുറന്ന് സഞ്ജു സാംസൺ

ഐപിഎല്ലില്‍ നായകനായി മലയാളി താരം  സഞ്ജു സാംസണിന്‍റെ അരങ്ങേറ്റ മത്സരമായിരുന്നു ഇന്നലെ പഞ്ചാബ് കിംഗ്‌സിനെതിരെ നടന്നത്. മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ചുറിയുമായി ക്യാപ്റ്റന്‍റെ ചുമതലകൾ താരം ഭംഗിയായി തന്നെ  നിർവഹിച്ചു .രാജസ്ഥാന്‍ റോയല്‍സിനെ ഒറ്റയ്ക്ക് തോളിലേറ്റിയ സഞ്ജു അവസാന പന്തിലാണ് പുറത്തായത്. പഞ്ചാബ് കിംഗ്‌സ് നാല് റണ്‍സിന് ജയിക്കുകയും ചെയ്തു .സഞ്ജു 63 പന്തിൽ 12 ഫോറും 7 സിക്സറും  അടക്കം 119 റൺസ് നേടി .
താരം തന്നെയാണ് കളിയിലെ മാൻ ഓഫ് ദി മാച്ച് പുരസ്‌ക്കാരവും നേടിയത് .

മത്സരം രാജസ്ഥാൻ തോറ്റെങ്കിലും സഞ്ജു സാംസന്റെ ബാറ്റിംഗ് പ്രകടനത്തെ വാനോളം പുകഴ്ത്തുകയാണ് ക്രിക്കറ്റ് ലോകം .സെവാഗ്‌ ,യുവരാജ് , ഹർഷ ഭോഗ്‌ലെ അടക്കം താരത്തെ ഏറെ അഭിനന്ദിക്കുന്ന പോസ്റ്റുകൾ ഷെയർ ചെയ്തിരുന്നു . ബാറ്റിങ്ങിന്റെ തുടക്കത്തില്‍ സഞ്ജു നില്‍കിയ രണ്ട് അവസരം പഞ്ചാബ് ഫീല്‍ഡര്‍മാര്‍ നഷ്ടമാക്കിയിരുന്നു. മാത്രമല്ല താരം  ഇന്നിങ്‌സിന്റെ തുടക്കം വമ്പൻ ഷോട്ടുകൾ കളിക്കുവാൻ വളരെ കഷ്ടപെടുകയൂം ചെയ്തിരുന്നു .ഇപ്പോൾ ഇന്നലത്തെ മത്സരത്തെ കുറിച്ച് തുറന്ന് പറയുകയാണ് സഞ്ജു സാംസൺ .

“ഇന്നലത്തെ  കളിയിൽ ഇന്നിങ്‌സിന്റെ രണ്ടാം ഭാഗം  ഞാന്‍ കളിച്ച രീതി എന്റെ  കരിയറിലെ  ഏറ്റവും മികച്ച രീതിയായിരുന്നു . തുടക്കത്തിൽ  എനിക്ക് പല ഷോട്ടുകളിലും ടൈമിംഗ് ഒട്ടുംതന്നെ  കണ്ടെത്താനായില്ല. സ്വതസിദ്ധമായ ശൈലിയില്‍ കളിക്കാന്‍ കുറച്ച് സമയമെടുക്കേണ്ടി വന്നു എന്നതാണ് സത്യം .തുടക്കത്തിൽ ഞാൻ പഞ്ചാബ്  ബൗളര്‍മാരെ ബഹുമാനിച്ചു കളിക്കാൻ തീരുമാനിച്ചിരുന്നു . തുടക്കത്തില്‍ സിംഗിളുകളുടെത്താണ് എന്റെ ശൈലിയിലേക്ക് തിരിച്ചെത്തിയത്. രണ്ടാം പാതിയില്‍ പൂര്‍ണമായും എന്റെ ശൈലിയിലായിരുന്നു കളി. തുടക്കം മികച്ച  അടിത്തറ ലഭിച്ചാല്‍ പിന്നീട് സ്വതസിദ്ധമായ ശൈലിയില്‍ കളിക്കാന്‍ സാധിക്കും .അതാണ്  എന്റെ ബാറ്റിംഗ്  ശൈലി ചിലപ്പോള്‍  എനിക്ക് വിക്കറ്റ് നഷ്ടമായേക്കും. എന്നാല്‍  കരിയറിൽ ഈ ശൈലിയില്‍ മാറ്റം ഒരിക്കലും ഞാൻ വരുത്തിയിട്ടില്ല . അവസാന പന്ത് ഞാന്‍ നന്നായി കളിച്ചുവെന്നാണ് എനിക്ക് തോന്നിയത്  എന്നാല്‍ ബൗണ്ടറി ലൈന്‍ മറിടക്കാനായില്ല. ഇതെല്ലാം  ക്രിക്കറ്റിന്റെ ഭാഗമാണ് ” സഞ്ജു തന്റെ അഭിപ്രായം വിശദമാക്കി .