95 മീറ്റര്‍. കൂറ്റന്‍ സിക്സുമായി സഞ്ചു സാംസണ്‍. അത്ഭുതപ്പെട്ട് റബാഡ

റാഞ്ചിയില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ വിജയവുമായി ഇന്ത്യ. സൗത്താഫ്രിക്ക ഉയര്‍ത്തിയ 279 റണ്‍സ് വിജയലക്ഷ്യം 45.5 ഓവറില്‍ മറികടന്നു. കരിയറിലെ രണ്ടാം സെഞ്ചുറിയുമായി ശ്രേയസ്സ് അയ്യറും സെഞ്ചുറിയോളും വിലയുള്ള ഇഷാന്‍ കിഷന്‍റെ 93 റണ്‍സുമാണ് ഇന്ത്യക്ക് വിജയമൊരുക്കിയത്.

സെഞ്ചുറി കൂട്ടുകെട്ടിനു ശേഷം ഇഷാന്‍ കിഷന്‍ പുറത്തായതിനു ശേഷം ക്രീസിലേക്ക് എത്തിയത് സഞ്ചു സാംസണായിരുന്നു. അപരാജിത നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 69 പന്തില്‍ 73 റണ്‍സാണ് കൂട്ടിചേര്‍ത്തത്.

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും മികച്ച പ്രകടനമാണ് മലയാളി താരം സഞ്ചു സാംസണ്‍ നടത്തിയത്. കഴിഞ്ഞ മത്സരത്തില്‍ 63 പന്തില്‍ 83 റണ്‍സ് നേടിയ സഞ്ചു, രണ്ടാം മത്സരത്തില്‍ ശ്രേയസ്സ് അയ്യറിനു പിന്തുണ നല്‍കിയാണ് കളിച്ചത്.

36 പന്തില്‍ 1 ഫോറും 1 സിക്സും സഹിതം 30 റണ്‍സാണ് സഞ്ചു ഇന്ന് നേടിയത്. അടിച്ച ഒരു സിക്സാകട്ടെ 95 മീറ്ററാണ് പോയത്. ലോങ്ങ് ഓണില്‍ വീണ ആ സിക്സ് കണ്ട ബോളറായ റബാഡ അത്ഭുതപ്പെട്ടു.